1 GBP = 116.47
breaking news

നിരോധിത ഗ്രൂപ്പായ പലസ്തീൻ ആക്ഷനെ പിന്തുണച്ച് പ്രതിഷേധം; ലണ്ടനിൽ 29 പേർ അറസ്റ്റിൽ

നിരോധിത ഗ്രൂപ്പായ പലസ്തീൻ ആക്ഷനെ പിന്തുണച്ച് പ്രതിഷേധം; ലണ്ടനിൽ 29 പേർ അറസ്റ്റിൽ

ലണ്ടൻ: നിരോധിത ഗ്രൂപ്പായ പലസ്തീൻ ആക്ഷനെ പിന്തുണച്ചുള്ള പ്രതിഷേധത്തിൽ പങ്കെടുത്ത ഇരുപത്തിയൊമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2000 ലെ തീവ്രവാദ നിയമം പ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ പേരിൽ അറസ്റ്റിലായവരെ കസ്റ്റഡിയിലെടുത്തതായും മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു.

“ഞാൻ വംശഹത്യയെ എതിർക്കുന്നു, ഞാൻ പലസ്തീൻ ആക്ഷനെ പിന്തുണയ്ക്കുന്നു” എന്ന് എഴുതിയ പ്ലക്കാർഡുകൾ പിടിച്ച് ഒരു ചെറിയ സംഘമാണ് വെസ്റ്റ്മിൻസ്റ്റർ പ്രകടനത്തിൽ പങ്കെടുത്തത്. കഴിഞ്ഞയാഴ്ച്ച പലസ്തീൻ ആക്ഷനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ അവതരിപ്പിച്ച ബിൽ എംപിമാർ പാസാക്കിയിരുന്നു.
വെള്ളിയാഴ്ച നിരോധനം തടയാൻ കോടതിയിൽ നടത്തിയ ശ്രമത്തിൽ അഭിഭാഷകർ പരാജയപ്പെട്ടിരുന്നു. ശനിയാഴ്ച പാർലമെന്റ് സ്ക്വയറിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് സമീപം പ്ലക്കാർഡുകളേന്തി പ്രതിഷേധക്കാർ ഒത്തുകൂടിയിരുന്നു. ഇവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തീവ്രവാദ നിയമം 2000 പ്രകാരം പലസ്തീൻ ആക്ഷനെ നിരോധിച്ചത് ശനിയാഴ്ച മുതൽ പ്രാബല്യത്തിലായി. പലസ്തീൻ ആക്ഷനിൽ അംഗമാകുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണെന്നും 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നും മെറ്റ് പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ മാസം ആർ‌എ‌എഫ് ബ്രൈസ് നോർട്ടണിൽ നടന്ന ഒരു പ്രതിഷേധത്തിനിടെ റോയൽ എയർഫോഴ്‌സിന്റെ രണ്ടു വിമാനങ്ങൾക്ക് 7 മില്യൺ പൗണ്ട് നാശനഷ്ടമുണ്ടാക്കിയതിനെത്തുടർന്നാണ് പലസ്തീൻ ആക്ഷനെതിരെ സർക്കാർ കടുത്ത നടപടികളുമായി മുന്നോട്ട് പോയത്. പ്രതിപക്ഷ എംപിമാരും സർക്കാരിനെ പിന്തുണച്ചതോടെ സംഘടനയെ നിരോധിക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more