1 GBP = 116.50
breaking news

വീറും വാശിയും ഒട്ടും ചോരാതെ ട്രാക്കിലും ഫീൽഡിലും മത്സരങ്ങൾ; മത്സരങ്ങൾ നിയന്ത്രിക്കാൻ റീജിയണൽ കമ്മിറ്റികളും ദേശീയ നേതൃത്വവും ഒത്തൊരുമിച്ച്….

വീറും വാശിയും ഒട്ടും ചോരാതെ ട്രാക്കിലും ഫീൽഡിലും മത്സരങ്ങൾ; മത്സരങ്ങൾ നിയന്ത്രിക്കാൻ റീജിയണൽ കമ്മിറ്റികളും ദേശീയ നേതൃത്വവും ഒത്തൊരുമിച്ച്….

ബിർമിംഗ്ഹാം: യുക്മ ദേശീയ കായികമേള മത്സരങ്ങൾ പുരോഗമിക്കുമ്പോൾ വീറും വാശിയും ഒട്ടും കുറയാതെ തന്നെയാണ് ഇക്കുറിയും. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കായികതാരങ്ങൾക്ക് സൗകര്യപ്രദമായ തരത്തിൽ മത്സരങ്ങൾ നടത്തുവാൻ യുക്മയുടെ എല്ലാ റീജിയനുകളിൽ നിന്നുള്ള ഭാരവാഹികൾ ദേശീയ ഭാരവാഹികൾക്കൊപ്പം കൈകോർക്കുകയാണ്.

സമയബന്ധിതമായി ഓരോ മത്സരങ്ങളും കൃത്യമായ മുന്നൊരുക്കങ്ങളോടെ യുക്മ ദേശീയ അധ്യക്ഷൻ അഡ്വ എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, വൈസ് പ്രസിഡന്റുമാരായ സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറി റെയ്‌മോൾ നിധിരി, സ്പോർട്ട്സ് കോർഡിനേറ്റർ സലീന സജീവ്, ഡോ ബിജു പെരിങ്ങത്തറതുടങ്ങിയവരുടെ നേതുത്വത്തിലാണ് നടന്നു വരുന്നത്. അതേസമയം ഫീൽഡിലും ട്രാക്കിലും ബാക്ക് ഓഫീസ് പ്രവർത്തനങ്ങളിലും സുജു ജോസഫ്, ദേവലാൽ സഹദേവൻ, ജോർജ്ജ് തോമസ്, ബിജു പീറ്റർ, രാജേഷ് രാജ്, ബെന്നി അഗസ്റ്റിൻ, ജെയ്‌സൺ ചാക്കോച്ചൻ, സുരേന്ദ്രൻ അരക്കോട്ട്, ജോസ് വർഗ്ഗീസ്, ജോബി പുതുക്കുളങ്ങര, സുനിൽ ജോർജ്ജ്, ജിപ്സൺ തോമസ്, ജോബിൻ ജോർജ്ജ്, അമ്പിളി സെബാസ്റ്റ്യൻ, ലൂയിസ് മേനാച്ചേരി, ജോബി തോമസ്, സാംസൺ പോൾ, അജു തോമസ്, തേജു മാത്യൂസ്, സുജീഷ് പിള്ളൈ, ബേബി വർഗ്ഗീസ് ആലുങ്കൽ, ടെസി മാത്യു, സാജു സലിം കുട്ടി, ബിനോ ആന്റണി, ബിജോയ് വർഗ്ഗീസ്, ജിനോ സെബാസ്റ്റിയൻ, സജീവ് സെബാസ്റ്റിയൻ എന്നിവരുടെ നേതൃത്വത്തിലാണ് അരങ്ങേറുന്നത്.

ദേശീയ കായിമേളയുടെ സമാപന സമ്മേളനവും അടിപൊളിയാക്കുന്നതിനുള്ള ഒരുക്കത്തിലാണ് സംഘാടകർ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more