1 GBP = 115.86
breaking news

യുക്മ ദേശീയ കായികമേള നാളെ (28/06/2025,ശനി) സട്ടൻ കോൾഡ് ഫീൽഡിൽ…..അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ കായികമേള ഉദ്ഘാടനം ചെയ്യും

യുക്മ ദേശീയ കായികമേള നാളെ (28/06/2025,ശനി) സട്ടൻ കോൾഡ് ഫീൽഡിൽ…..അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ കായികമേള ഉദ്ഘാടനം ചെയ്യും

കുര്യൻ ജോർജ്ജ്(നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

യുക്മ ദേശീയ കായികമേള 2025 ന് നാളെ (28/06/2025, ശനിയാഴ്ച) രാവിലെ ബർമിംങ്ഹാമിലെ സട്ടൻ കോൾഡ്ഫീൽഡ് വിൻഡ്ലെ ലെഷർ സെൻ്ററിൽ ദീപശിഖ തെളിയും. ബഹുമാന്യനായ ചങ്ങനാശ്ശേരി എം.എൽ.എ അഡ്വ. ജോബ് മൈക്കിൾ യുക്മ ദേശീയ കായികമേള ഉദ്ഘാടനം ചെയ്യും. യുക്മ ദേശീയ അദ്ധ്യക്ഷൻ അഡ്വ. എബി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ സ്വാഗതം ആശംസിക്കും. 

യുക്മ ദേശീയ ഭാരവാഹികളായ ഷീജോ വർഗ്ഗീസ്, വർഗ്ഗീസ് ഡാനിയൽ, സ്മിത തോട്ടം, സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, പീറ്റർ താണോലിൽ, ഡോ. ബിജു പെരിങ്ങത്തറ, സ്പോർട്സ് കോർഡിനേറ്റർ സലീന സജീവ്, യുക്മ ദേശീയ സമിതി അംഗങ്ങളായ ബിജു പീറ്റർ, ജോസ് വർഗ്ഗീസ്, ജോർജ്ജ് തോമസ്, രാജേഷ് രാജ്, സുരേന്ദ്രൻ ആരക്കോട്ട്, ജയ്സൺ ചാക്കോച്ചൻ, ബെന്നി അഗസ്റ്റിൻ റീജിയണൽ പ്രസിസൻ്റ്മാരായ ഷാജി വരാക്കുടി, അമ്പിളി സെബാസ്റ്റ്യൻ, അഡ്വ. ജോബി പുതുക്കുളങ്ങര, സുനിൽ ജോർജ്ജ്, ജിപ്സൺ തോമസ്, ജോബിൻ ജോർജ്ജ്, ജോഷി തോമസ് എന്നിവരും മറ്റ് റീജിയണൽ ഭാരവാഹികളും പങ്കെടുക്കും.

2021 മുതൽ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന അഡ്വ. ജോബ് മൈക്കിൾ, തികഞ്ഞ ഉത്തരവാദിത്വത്തോടെ നിയമ നിർമ്മാണങ്ങളിൽ പങ്കെടുക്കുന്ന സാമാജികനെന്ന നിലയിൽ ഏറെ പ്രശസ്തനാണ്. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്ത് പ്രവർത്തനമാരംഭിച്ച അഡ്വ. ജോബ് മൈക്കിൾ നിരവധി യുവജന പ്രക്ഷോഭങ്ങളിലെ മുന്നണി പോരാളിയായിരുന്നു. പതിനഞ്ചാം കേരള നിയമസഭയിൽ ഭരണ പ്രതിപക്ഷ ഭേദമെന്യെ ഏവർക്കും സ്വീകാര്യനായ അഡ്വ. ജോബ് മൈക്കിൾ കേരള കോൺഗ്രസ്സ് (എം) നേതൃനിരയിലെ മുൻ നിരക്കാരനാണ്. 

യുക്മ നേതാക്കളായ മനോജ് കുമാർ പിള്ള, അലക്സ് വർഗ്ഗീസ്, ടിറ്റോ തോമസ്, ഡിക്സ് ജോർജ്ജ്, സാജൻ സത്യൻ, സുജു ജോസഫ്, അബ്രാഹം പൊന്നുംപുരയിടം, ലീനുമോൾ ചാക്കോ, ലിറ്റി ജിജോ തുടങ്ങിയവർ ദേശീയ കായികമേളയ്ക്ക് നേതൃത്വം നൽകും.

റീജിയണൽ കായികമേളകളിൽ വിജയികളായ മുഴുവൻ കായികതാരങ്ങളും ദേശീയ കായികമേളയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. യുകെയിലെ മുഴുവൻ മലയാളി കായിക പ്രേമികളെയും യുക്മ ദേശീയ കായികമേളയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ സമിതി അറിയിച്ചു.

കായികമേള വേദിയുടെ വിലാസം:-

Windley Leisure Centre 

Clifton Road 

Sutton Coldfield 

Birmingham. B73 6EB.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more