യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റിജിയൻ കായിക മത്സരങ്ങൾക്ക് ഉജ്ജ്വല പരിസമാപ്തി…..ഹിമ ചാമ്പ്യൻമാർ……. ഷെഫീൽഡ് റണ്ണർ അപ്പ്……. ഗ്രിംസ് ബിയും കീത്‌ലിയും മൂന്നും നാലും സ്ഥാനങ്ങളിൽ
Jun 27, 2025
ജേക്കബ് കളപ്പുരയ്ക്കൽ (പി ആർ ഒ, യുക്മ യോർക് ഷെയർ & ഹംമ്പർ)
ജൂൺ 21 നു ബാൺസ്ലി കേരള കൾചറൽ അസോസിയേഷന്റെ ആതിഥേയത്വത്തിൽ ബാൺസ്ലിയിലെ ഗൊറോത്തി ഹയ്മെൻ സ്റ്റേഡിയത്തിൽ വെച്ച് നടന്ന 2025 യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റീജിയൻ കായിക മത്സരങ്ങളിൽ ഹൾ ഇൻഡ്യൻ മലയാളി അസോസിയേഷൻ (ഹിമ) 143 പോയിൻ്റുമായി ഓവർ ഓൾ ചാമ്പ്യന്മാരായി. 90 പോയിൻ്റുമായി ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷൻ റണ്ണറപ് ആയപ്പോൾ 78 പോയിൻ്റുമായി ഗ്രിംസ്ബി കേരളൈറ്റ്സ് അസോസിയേഷൻ മൂന്നാം സ്ഥാനവും, കീത്‌ലി മലയാളി അസോസിയേഷൻ, സ്കലന്തോർപ്പ് മലയാളി അസോസിയേഷൻ എന്നിവർ 57 പോയിൻ്റുമായി നാലാം സ്ഥാനം പങ്കിട്ടെടുത്തു.
രാവിലെ 8 മണിമുതൽ രജിസ്റ്റർ ചെയ്തവർക്ക് ചെസ്ററ് നമ്പറുകൾ വിതരണം ചെയ്തു. 8.45നു യുക്മ നാഷണൽ ജനറൽ സെക്രട്ടറി ജയകുമാർ നായർ യുക്മ പതാക ഉയർത്തിക്കൊണ്ടു തുടങ്ങിയ കായിക മാമാങ്കം വൈകിട്ട് 8.30 വരെ നീണ്ടുനിന്നു.
യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റീജിയൻ പ്രസിഡൻ്റ് അമ്പിളി എസ് മാത്യൂസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാർൺസ്ലി മേയർ കൗൺസിലർ ഡേവിഡ് ലീച്ച് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മേയറസ് ആലിസൺ ലീച്ച് കൗൺസിലേഴ്സ് ഹെയ് വാർഡ്, ചെറിഹോം, റേയ്ചൽ പേയ്ലിംഗ് – ഹെഡ് ഓഫ് സ്ട്രോംഗർ കമ്മ്യൂണിറ്റീസ് പബ്ലിക് ഹെൽത്ത് ആൻ്റ് കമ്മ്യൂണിറ്റീസ് ഫ്രം ബാർൺസ്ലി , നാഷണൽ വൈസ് പ്രസിഡൻ്റ് വർഗീസ് ഡാനിയേൽ, നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ ജോസ് വർഗീസ്, റീജിയൻ സെക്രട്ടറി അജു തോമസ്, ട്രഷർ ഡോ.ശീതൾ മാർക്ക്, വൈസ് പ്രസിഡൻ്റുമാരായ ഡോ. അഞ്ജു ഡാനിയൽ, ജിജോ ചുമ്മാർ, ജോയിന്റ് സെക്രട്ടറിമാരായ വിമൽ ജോയ്, ബിജിമോൾ രാജു, ജോയിന്റ് ട്രഷറർ അരുൺ ഡൊമിനിക്, സ്പോർട്സ് കോർഡിനേറ്റർ സുജീഷ് പിള്ള, ആർട്സ് കോ ഓർഡിനേറ്റർ ആതിര മജ്നു, പി ആർ ഓ ജേക്കബ് കളപ്പുരക്കൽ, വള്ളം കളി കോർഡിനേറ്റർ എൽദോ എബ്രഹാം, യുക്മ ന്യൂസ് കോർഡിനേറ്റർ ബാബു സെബാസ്റ്റ്യൻ, യുക്മ ചാരിറ്റി കോർഡിനേറ്റർ റൂബിച്ചൻ, അലീന എം അലക്സ് (നേഴ്സസ് കോർഡിനേറ്റർ) എന്നിവരും സന്നിഹിതരായിരുന്നു.
നാഷണൽ കൗൺസിൽ മെമ്പർ ജോസ് വർഗീസ് ഫ്ലാഗ് ഓഫ് ചെയ്ത് ആരംഭിച്ച വർണ്ണശബളമായ മാർച്ചു പാസ്റ്റിന്റെ സല്യൂട്ട് മേയറും റീജിയണൽ പ്രസിഡന്റും ഏറ്റുവാങ്ങി. പതിമൂന്ന് അസോസിയേഷനുകളിൽ നിന്നും മുന്നൂറിൽ പരം കായിക താരങ്ങൾ പങ്കെടുത്ത കായികമത്സരങ്ങളിൽ റീജിയനിൽ നിന്നുള്ള അനേകം കായിക പ്രേമികളുടെ പങ്കാളിത്തം എടുത്ത് പറയേണ്ടതാണ്. വോളൻ്റിയേഴ്സിൻ്റ ആത്മാർത്ഥമായ സഹകരണം കൊണ്ട് ഒരേ സമയം ട്രാക്കിലും ഫീൽഡിലുമായി വിവിധ ഇനങ്ങൾ നടത്തികൊണ്ട് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ മുൻ നാഷണൽ ജോയിന്റ് സെക്രട്ടറി സാജൻ സത്യൻ ഓഫീസ് കാര്യങ്ങൾ നിർവഹിച്ചു.
പുരുഷ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായി വിനീഷ് പി വിജയനും വനിതാ വിഭാഗത്തിൽ നിരഞ്ജന വിനീഷും, ഗാബിൻ ഗ്രൈജോയും ചാമ്പ്യൻമാരായി. സ്പോർട്ട്സ് ഡേയോട് അനുബന്ധിച്ച് നടത്തിയ ഫുട്ബോൾ ടൂർൺമെൻ്റിൽ സ്കൻതോർപ് മലയാളി അസ്സോസിയഷൻ (SMA) ചാമ്പ്യന്മാരായപ്പോൾ . ലീഡ്സ് (LEMA) രണ്ടാം സ്ഥാനം നേടി. 13 ടീമുകൾ പങ്കെടുത്ത ശക്തമായ മത്സരങ്ങൾക്കൊടുവിൽ സമയം അതിക്രമിച്ചതിനാൽ നറുക്കെടുപ്പിലൂടെയാണ് ഫുട്ബോൾ ചാമ്പ്യനെ തിരഞ്ഞെടുത്തത്.
കാണികളിൽ അത്യധികം ആവേശം ഉണർത്തിയ വടംവലി മത്സരവും നടന്നു. 7 ടീമുകൾ പങ്കെടുത്ത കനത്ത മത്സരത്തിനൊടുവിൽ ഷെഫീൽഡ് ജേതാക്കളും ചെസ്റ്റർഫീൽഡ് റണ്ണർ അപ്പുമായി.വിജയികൾക്ക് റീജിയണൽ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
റീജിയനിൽ വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വർക്കായിരിക്കും ജൂൺ 28 നു ബർമ്മിംങ്ങമിൽ നാഷണൽ സ്പോർട്ട്സിൽ മത്സരിക്കുവാൻ അവസരമുള്ളത്. ഈ കായിക മാമാങ്കം ഒരു അത്യുജ്ജ്വല വിജയമാക്കി തന്ന എല്ലാവരെയും കമ്മിറ്റി അംഗങ്ങൾ നന്ദി അറിയിച്ചു. കമ്മിറ്റി അംഗങ്ങൾ ഒരേ യൂണിഫോമിലുള്ള സ്പോർട്സ് ഗിയറിൽ വന്നതും ഒരുമയുടെയും ഐക്യത്തിൻ്റെയും സന്തോഷത്തിൻ്റെയും പ്രതീകങ്ങളായി. റീജിയനിലുള്ളവർക്ക് പരസ്പരം കാണുവാനും സംസാരിക്കുവാനും സൗഹൃദം പുതുക്കുവാനും കഴിഞ്ഞു.
റീജിയണൽ കായിക മത്സരങ്ങളിൽ അൻ്റോണിയോ ഗ്രോസറീസ് , സെനിത്ത് സോളിസിറ്റേഴ്സ്, ജിയ ട്രാവൽസ്, ജെ എം പി സോഫ്റ്റ്വേയർ, തക്കോലം റെസ്റ്റോറൻ്റ് ഷെഫീൽഡ് എന്നിവർ സ്പോൺസേഴ്‌സായിരുന്നു.
യുക്മ യോർക് ഷെയർ & ഹംമ്പർ റീജിയൻ കായികമേള മികച്ച വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും റീജിയൻ കമ്മിറ്റിക്കു വേണ്ടി ദേശീയ സമിതിയംഗം, ദേശീയ സമിതിയംഗം ജോസ് വർഗീസ്, പ്രസിഡൻ്റ് അമ്പിളി മാത്യൂസ്, സെക്രട്ടറി അജു തോമസ് എന്നിവർ നന്ദി അറിയിച്ചു.
click on malayalam character to switch languages