1 GBP = 116.63
breaking news

ഡോ.യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പൊലീത്തയ്ക്ക് കേംബ്രിഡ്ജിൽ സ്വീകരണം നൽകി.

ഡോ.യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പൊലീത്തയ്ക്ക് കേംബ്രിഡ്ജിൽ സ്വീകരണം നൽകി.

അരുൺ വർഗ്ഗീസ്

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ അഭിവന്യ ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പൊലീത്തയ്ക്ക് സെൻ്റ് ജോൺ ഹെൻറി ന്യൂമാൻ മലങ്കര സുറിയാനി കത്തോലിക്കാ മിഷൻ്റെ നേതൃത്വത്തിൽ കേംബ്രിഡ്ജിൽ സ്വീകരണം നൽകി.

കേംബ്രിഡ്ജിലെ സൌസ്റ്റൺ ഔർ ലേഡി ഓഫ് ലൂർദ് റോമൻ കത്തോലിക്കാ ദേവാലയത്തിൽ എത്തിച്ചേർന്ന മെത്രാപ്പോലീത്തായെ ഇടവകാംഗം ശ്രീ. ജോമോൻ ജോയ് പൊന്നാടയിച്ച് സ്വീകരിച്ചു. തുടർന്ന് പ്രീസ്റ്റ് ഇൻ ചാർജ് ബഹുമാനപ്പെട്ട ഫാ.കുര്യാക്കോസ് തിരുവാലിൽ അച്ചൻ കത്തിച്ച മെഴുകുതിരി നൽകി മെത്രാപ്പോലീത്തായെ ദേവാലയത്തിലേക്ക് ആനയിച്ചു. തുടർന്ന് മെത്രാപ്പൊലീത്ത വിശുദ്ധ കുർബാന അർപ്പിച്ചു. ഫാ.കുര്യാക്കോസ് തിരുവാലിൽ,ഫാ. ജോൺസൺ പേഴുംകൂട്ടത്തിൽ എന്നിവർ സഹകാർമികരായി.

തുടർന്ന് നടന്ന സമ്മേളനത്തിൽ ട്രസ്റ്റി ശ്രീ. പ്രദീപ് മാത്യു , ലൂട്ടൺ സെൻ്റ് ജോർജ് മലങ്കര കത്തോലിക്ക മിഷന് വേണ്ടി പാസ്റ്ററൽ കൗൺസിൽ അംഗം ശ്രീ സോണി വർഗീസ് എന്നിവർ സംസാരിച്ചു. ട്രസ്റ്റി ശ്രീ. പ്രദീപ് മാത്യു, സെക്രട്ടറി ശ്രീ.സോജി പാപ്പച്ചൻ, നാഷണൽ കൗൺസിൽ അംഗം ശ്രീ.അരുൺ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റി സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more