1 GBP = 116.82
breaking news

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ സ്പോർട്സ് മീറ്റ് നാളെ ലൂട്ടനിൽ; അഡ്വ. എബി സെബാസ്റ്റിയൻ മുഖ്യാതിഥി; കായിക താരങ്ങളെ വരവേൽക്കാൻ സ്റ്റോക്ക് വുഡ് പാർക്ക് ഒരുങ്ങി.

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ സ്പോർട്സ് മീറ്റ് നാളെ ലൂട്ടനിൽ; അഡ്വ. എബി സെബാസ്റ്റിയൻ മുഖ്യാതിഥി; കായിക താരങ്ങളെ വരവേൽക്കാൻ സ്റ്റോക്ക് വുഡ് പാർക്ക് ഒരുങ്ങി.

ലൂട്ടൻ: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണിന്റെ കീഴിലുള്ള അംഗ അസോസിയേഷനുകളെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ‘കായിക മേള’ നാളെ 14 ന് ശനിയാഴ്ച ലൂട്ടൻ സ്റ്റോക്ക് വുഡ് പാർക്ക് അത്ലറ്റിക്സ് സെന്ററിൽ നടത്തപ്പെടും. യുക്മയുടെ നാഷണൽ പ്രസിഡണ്ടും, മികച്ച വാഗ്മിയും,സാമൂഹ്യ-സാംസ്കാരിക-(ആത്മീയ) വേദികളിലെ നിറസാന്നിദ്ധ്യവുമായ അഡ്വ., എബി സെബാസ്റ്റിയൻ കായിക മേളയിൽ മുഖ്യാതിഥിയായി പങ്കു ചേരും. യുക്മ നാഷണൽ ജോ.സെക്രട്ടറി സണ്ണിമോൻ മത്തായി, നാഷണൽ എക്സികുട്ടീവ് മെമ്പർ ജെയ്‌സൺ ചാക്കോച്ചൻ അടക്കം നേതാക്കൾ സന്നിഹിതരാവും.

ഏറെ ആവേശം വിതരാറുള്ള ‘കായിക മാമാങ്കത്തിൽ’ ഇത്തവണ മുന്‍കാലങ്ങളേക്കാൾ കൂടുതൽ മത്സരാർത്ഥികൾ പേര് രെജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ പ്രസിഡണ്ട് ജോബിൻ ജോർജ്ജ്, റീജണൽ സ്പോർട്ട്സ് കോർഡിനേറ്റർ ജോർജ്ജ് പട്ടിയാലിൽ എന്നിവർ അറിയിച്ചു. ലൂട്ടൻ കേരലൈറ്റ്സ്‌ മലയാളി അസ്സോസ്സിയേഷൻ (LUKA)ആതിഥേയത്വം വഹിക്കുന്ന അത്‍ലറ്റിക്ക് മത്സരങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായതായി ആതിഥേയ സംഘാടക സമിതി അറിയിച്ചു.

ലൂട്ടൻ സ്റ്റോക്ക് വുഡ് പാർക്ക് അത്ലറ്റിക്സ് സെന്ററിൽ രാവിലെ പത്തുമണിക്ക് ‘യുക്മ പതാക’ ഉയരുന്നതോടെ ഈസ്റ്റ് ആംഗ്ലിയ മേഖലാ കായികമേളക്ക് ആരംഭം കുറിക്കും. അതിനു മുമ്പായി മത്സരങ്ങളിൽ പങ്കു ചേരുവാൻ ആഗ്രഹിക്കുന്ന കളിക്കാർ രെജിസ്ട്രേഷൻ ഫീസ് അടച്ച് പേര് ചേർക്കേണ്ടതാണ്. വൈകുന്നേരം നാലു മണിയോടെ സ്പോർട്സ് ഡേ അവസാനിക്കും. വിജയികൾക്കുള്ള സമ്മാനങ്ങൾ തഥവസരത്തിൽ തന്നെ വിതരണം ചെയ്യുന്നതാണ്. കായിക വേദിയിൽ സ്വാദിഷ്‌ടമായ ചൂടൻ ഭക്ഷണവും പാനീയങ്ങളും ലഭ്യമാക്കുന്നതിനായി ഫുഡ് സ്റ്റാൾ തുറന്നു പ്രവർത്തിക്കുന്നതാണ്.

ഓരോ അസോസിയേഷനുകൾ തങ്ങളുടെ ബാനറിനു കീഴിൽ പ്ളേക്കാർഡുകളേന്തി, വിവിധ കോസ്റ്റ്യുമുകളിൽ മ്യൂസിക് ബാൻഡിന്റെ അകമ്പടിയോടെ മത്സരാർത്ഥികളോടൊപ്പം നടത്തുന്ന പരേഡ് ഏറെ ആകർഷകവും മികവും പുലർത്താറുണ്ട്. ഔപചാരിക ഉദ്‌ഘാടന പരിപാടികൾക്ക് ശേഷം ‘സ്റ്റാർട്ടർ പിസ്റ്റൾ’ വെടി ഉതിർത്തുന്നതോടെ വാശിയേറിയ കായിക മാമാങ്കത്തിന് തുടക്കമാവും.

കായിക മാമാങ്കത്തിൽ മാറ്റുരക്കുന്നതിനും, അവരെ പ്രോത്സാഹിപ്പിക്കുന്നതിനും, വാശിയേറിയ കായിക വിനോദം കണ്ടാസ്വദിക്കുന്നതിനും ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നതായി സ്പോർട്സ് ഡേ ഓർഗനൈസിംഗ് കമ്മിറ്റി അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് :. ജോബിൻ ജോർജ് :07574674480, ജോർജ് പട്ടിയാലിൽ :07737598013, സുമേഷ് മേനോൻ : 0779597571, ജെയ്സൺ ചാക്കോച്ചൻ : 07359477189.
Venue: Stockwood Athletics Centre, Farley Hill, Luton, LU1 4BH

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more