അനിൽ ഹരി (പി ആർ ഒ, യുക്മ നോർത്ത് വെസ്റ്റ്)
യുക്മ നോർത്ത് വെസ്റ്റ് റീജിയൺ സങ്കടിപ്പിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയൺ കായികമേളയുടെ രെജിസ്ട്രേഷൻ ജൂൺ 14 നു അവസാനിക്കുന്നു. ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) ആതിഥേയത്വം വഹിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയൺ കായികമേള ജൂൺ 21 തീയതി ലിവർപൂളിലെ ലിതെർലാൻഡ് സ്പോർട്സ് പാർക്കിൽ (Litherland Sports Park, Boundary Rd, Litherland, Liverpool L21 7LA) വച്ച് നടത്തപ്പെടുന്നു.
യുക്മ നോർത്ത് വെസ്റ്റ് കായികമേളയിൽ മത്സരിക്കാൻ താല്പര്യം ഉള്ള മത്സരാർത്ഥികൾ എത്രയും പെട്ടന്ന് നോർത്ത് വെസ്റ്റ് റീജിയണുകളിൽ ഉള്ള യുക്മയിൽ അംഗങ്ങളായിട്ടുള്ള അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെട്ടു നിങ്ങളുടെ രെജിസ്ട്രേഷൻ നടത്തുക. യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ സെക്രട്ടറി സനോജ് വർഗീസ്, പ്രസിഡന്റ് ഷാജി തോമസ് വാരകുടി, സ്പോർട്സ് കോ ഓർഡിനേറ്റർ ബിനോയ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് കായികമേളയുടെ ഒരുക്കങ്ങൾ നടക്കുന്നത്.
കുട്ടികൾ മുതൽ മുതിർന്നവർവരെ ഉള്ളവർക്ക് മത്സരിക്കുവാനുള്ള അവസരം.50, 100, 200, 400 മീറ്റർ ട്രാക്ക് മത്സരങ്ങൾ, കൂടാതെ ഷോട്ട് പുട്ട്, ലോങ്ങ് ജമ്പ്, സ്റ്റാന്റിംഗ് ലോങ്ങ് ജംബ്, തുടങ്ങിയ വിവിധ ഇനങ്ങളിൽ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വെവ്വേറെ മത്സരങ്ങൾ . യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ നിയമാവലി അംഗ അസ്സോസിയേഷനുകളിൽനിന്നും ലഭിക്കുന്നതാണ്.
യുക്മയുടെ സന്തത സഹചാരിയും, മുൻകാല ഭാരവാഹികളിൽ ഒരാളായ ശ്രീ ലൈജു മാനുവൽ സ്പോൺസർ ചെയ്ത എവറോളിങ്ങ് ട്രോഫി ആണ് വിജയിക്കുന്ന ടീമിനെ കാത്തിരിക്കുന്നത്. കൂടാതെ വിജയികൾക്ക് സർട്ടിഫിക്കറ്റ്, മെഡൽ ഉണ്ടായിരിക്കുന്നതാണ്. നോർത്ത് വെസ്റ്റ് റീജിയണൽ വിഭാഗങ്ങളിൽ മത്സരിച്ച വിജയികൾക്ക് ജൂൺ 28 തീയതി യുക്മ ദേശീയകായികമേളയിൽ പങ്കെടുക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
യുക്മ നോർത്ത് വെസ്റ്റ് റീജിയൻ സ്പോർട്സ് സ്പോൺസർ ചെയ്തിരിക്കുന്ന സ്ഥാപനങ്ങൾ:
ബോബ് കെയർ നേഴ്സിംഗ് ഏജൻസി (Bob Care Health Care Staffing Solutions)
പോൾ ജോൺ & കോ സോളിസിറ്റേഴ്സ്. (Paul John & co solicitors)
ലൈഫ് ലൈൻ മോർട്ടഗേജ് ആൻഡ് ഇൻഷുറൻസ് സർവീസ്സ് (LifeLine Protect Limited )
ജിയ ട്രാവൽ ആൻഡ് ഹോളിഡേസ് (Gia Travel & Holidays)
സേവ്യേഴ്സ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ് (Xaviers Accounts & Registered Auditors)
ഏലൂർ കൺസൾട്ടൻസി (Ealoor Study Abroad UK)
ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് (Dr. Simon’s Academy of science ).
എനോറ ഡിസൈനർ ബൊട്ടീക് (Enora Designer Boutique ).
ജെ എം പി സോഫ്റ്റ്വെയർ (JMP Software)
ക്ലിക്ക്2ബ്രിങ്ങ് ഗ്രോസറീസ്, മാഞ്ചസ്റ്റർ (www.click2bring.co.uk)
കൂടുതൽ വിവരങ്ങൾക്ക് യുക്മ റീജിയണൽ ഭാരവാഹികളെ സമീപിക്കുക
ഷാജി തോമസ് വരാക്കുടി – 07727604242
സനോജ് വർഗീസ് – 07411300076
ഷാരോൺ ജോസഫ് – 07901603309
ബിനോയ് മാത്യു – 07533094770
Venue: Litherland Sports Park, Boundary Rd, Litherland, Liverpool L21 7LA
click on malayalam character to switch languages