1 GBP = 114.29
breaking news

എട്ടാമത് ഗ്രേറ്റ് ബ്രിട്ടൺ രൂപത ബൈബിൾ കലോത്സവ നിയമാവലി മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു.

എട്ടാമത് ഗ്രേറ്റ് ബ്രിട്ടൺ രൂപത ബൈബിൾ കലോത്സവ നിയമാവലി മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു.

ഷൈമോൻ തോട്ടുങ്കൽ

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ എട്ടാമത് രൂപത ബൈബിൾ കലോൽസവം നവംബർ 15 ന് സ്കെന്തോർപ്പിൽ വച്ച് നടത്തപ്പെടും. ഈ വർഷത്തെ കലോത്സവത്തിന്റെ പുതുക്കിയ നിയമാവലി രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു. പ്രോട്ടോ സിഞ്ചെല്ലൂസ് വെരി റവ. ഡോ  ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസലർ വെരി റവ. ഡോ . മാത്യു പിണക്കാട്ട്, കമ്മീഷൻ ചെയർമാൻ റവ. ഫാ. ജോർജ് എട്ടുപറയിൽ, കമ്മീഷൻ കോഓർഡിനേറ്റർ ആന്റണി മാത്യു, ജോയിന്റ് കോർഡിനേറ്റർസ് ജോൺ കുര്യൻ, മർഫി തോമസ്, കലോത്സവം ജോയിന്റ് കോഓർഡിനേറ്റർ ജിമ്മിച്ചൻ ജോർജ്ജ്, മറ്റ് ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷൻ മെമ്പേഴ്‌സ് എന്നിവരും സന്നിഹിതരായിരുന്നു. എല്ലാ റീജിയണുകളിലും ഒരേ രീതിയിൽ മത്സരങ്ങൾ നടക്കത്തക്ക രീതിയിലാണ് മത്സരങ്ങളുടെ നിയമാവലിയും വിഷയങ്ങളും ക്രമപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലെ കലോത്സവങ്ങളിൽ നിന്നും ലഭിച്ചിരുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് വേണ്ട മാറ്റങ്ങൾ പുതുക്കിയ നിയമാവലിയിൽ വരുത്തിയിട്ടുണ്ട്.

റീജിയണൽ മത്സരങ്ങൾ ഒക്ടോബർ 25 ന് മുമ്പ് നടത്തേണ്ടതാണ്. ഓരോ റീജിയണിൽ നിന്നും രൂപതാ മത്സരത്തിന് യോഗ്യത നേടിയവരുടെ രജിസ്‌ട്രേഷൻ റീജിയണൽ കലോത്സവ കോർഡിനേറ്റർസ് ഒക്ടോബർ 27 ന് മുമ്പ് രൂപത ബൈബിൾ അപ്പോസ്റ്റലേറ്റിനെ അറിയിക്കേണ്ടതാണ്. ഓരോ എയ്ജ് ഗ്രൂപ്പിൽ നിന്നും റീജിയണൽ തലത്തിൽ ഒന്നാം സമ്മാനം നേടുന്ന മത്സരാർത്ഥികളാണ് രൂപതാതല മത്സത്തിലേക്ക് യോഗ്യത നേടുന്നത്. മുതിർന്നവർക്കായി നടത്തിയിരുന്ന ഉപന്യാസ മത്സരത്തിന് ഈ വർഷം മുതൽ റീജിയണൽ തലത്തിൽ വിജയിച്ചു വരുന്നവർക്കാണ് രൂപതാതല മത്സരത്തിലേക്ക് യോഗ്യത നേടാൻ സാധിക്കുന്നത്. തപാൽ വഴിയുള്ള ഉപന്യാസ മത്സരങ്ങൾ ഈ വർഷം ഉണ്ടായിരിക്കുന്നതല്ല. എപ്പാർക്കി തലത്തിൽ നടത്തപ്പെടുന്ന ഷോർട്ട് ഫിലിം മത്സരങ്ങൾക്കുള്ള പേരുകൾ രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തിയതി ഒക്ടോബർ 4 ആണ്. മത്സരത്തിനുള്ള ഷോർട്ട് ഫിലിം ഒക്ടോബർ 12 രാത്രി 12 മണിക്ക് മുമ്പ് കിട്ടേണ്ടതാണ്.

കണ്ടതും കേട്ടറിഞ്ഞതും പഠിച്ചതുമായ വിശ്വാസത്തെ വേദിയിൽ അവതരിപ്പിക്കുമ്പോൾ വലിയ ഒരു വിശ്വാസ പ്രഘോഷണത്തിനാണ് നാം സാക്ഷിയാവുക. നമ്മുക്ക് ലഭിച്ചിരിക്കുന്ന വിശ്വാസത്തെ ഒട്ടും കുറവ് കൂടാതെ വരും തലമുറക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ വർഷവും ബൈബിൾ കലോത്സവങ്ങൾ നടത്തുക. രൂപതാ ബൈബിൾ അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തിലാണ് എല്ലാവർഷവും ബൈബിൾ കലോത്സവം നടത്തപ്പെടുക. ഈ വർഷത്തെ കലോത്സവ നിയമാവലിയും വിഷയങ്ങളും അറിയുന്നതിനായി ബൈബിൾ അപ്പോസ്റ്റലേറ്റ്‌ വെബ്സൈറ്റിൽ സന്ദർശിക്കുക.ബൈബിൾ അപ്പോസ്റ്റലേറ്റ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more