കുര്യൻ ജോർജ്ജ്, യുക്മ പിആർഒ & മീഡിയ കോർഡിനേറ്റർ
ഇന്ന് ലോക നേഴ്‌സസ് ദിനം…. യുക്മയ്ക്കും അഭിമാനിക്കാം … യുക്മ നേഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓരോ റീജിയണനും കേന്ദ്രീകരിച്ച് നേഴ്‌സസ് ദിനം ആഘോഷിക്കുകയാണ്. യുക്മ നോർത്ത് വെസ്റ്റ് റീജിയനിൽ ഇക്കഴിഞ്ഞ ശനിയാഴ്ച്ച തുടക്കമിട്ട ആഘോഷം യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
വര്‍ഷങ്ങള്‍ നീണ്ട കോവിഡ് മഹാമാരി കാലത്ത് നാം തിരിച്ചറിഞ്ഞ കരുതലിന്റെ മുഖമാണ് നഴ്‌സുമാരുടേത്. പ്രത്യേകിച്ച് എൻഎച്ച്എസ് ആശുപത്രികളിൽ വൈറസിനെതിരായ പോരാട്ടത്തിലെ ഈ മുന്നണിപ്പോരാളികള്‍ പരിചരണത്തിന്റെയും ക്ഷമയുടെയും ത്യാഗത്തിന്റെയും അര്‍ഥം സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തരുകയായിരുന്നു. പിപിഇ കിറ്റിലും മാസ്‌കിലും വീര്‍പ്പുമുട്ടിയ പേരോ ഊരോ അറിയാത്ത നഴ്‌സുമാരോട് മനസുകൊണ്ട് കടപ്പാടറിയിച്ചാണ് ഓരോ രോഗിയും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നത്.
എന്നാല്‍ ഈ കടപ്പാടിന് പരിഹരിക്കാനാവാത്ത വെല്ലുവിളികളിലൂടെയാണ് നേഴ്‌സുമാര്‍ കടന്നുപോകുന്നത്. അവര്‍ അഭിമുഖീകരിക്കുന്ന കാഠിന്യമേറിയ ജീവിതാവസ്ഥകളെക്കുറിച്ച് ബോധവത്കരിക്കാനും അര്‍ഹിച്ച അംഗീകാരം നല്‍കാന്‍ പൊതുജനങ്ങളെ പ്രേരിപ്പിക്കാനും ഇന്നത്തെ ദിനത്തിലൂടെ ലക്ഷ്യമിടുന്നു. കൂടുതല്‍ ആളുകളെ നഴ്‌സ് സമൂഹത്തിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ ഇന്നത്തെ ദിനത്തിലെ പ്രവര്‍ത്തനങ്ങളിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
ഈ വര്‍ഷത്തെ പ്രമേയം
2025 ലെ അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിന്റെ പ്രമേയം “നഴ്‌സുമാരെ പരിപാലിക്കുന്നത് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു” എന്നതാണ്. നഴ്‌സുമാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകേണ്ടതിന്റെ പ്രാധാന്യത്തെ ഈ തീം ഊന്നിപ്പറയുന്നു, ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ മൊത്തത്തിലുള്ള പ്രവർത്തനത്തിന് ആരോഗ്യകരവും സുരക്ഷിതവുമായ നഴ്‌സിംഗ് വർക്ക് ഫോഴ്‌സ് എങ്ങനെ നിർണായകമാണെന്നും ശക്തമായ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകുന്നുവെന്നും എടുത്തുകാണിക്കുന്നു.
ഫ്‌ളോറന്‍സ് നൈറ്റിങ്‌ഗേള്‍
വിളക്കേന്തിയ വനിത എന്ന പേരില്‍ ലോകം വിശേഷിപ്പിക്കുന്ന ഫ്‌ളോറന്‍സ് നൈറ്റിങ്‌ഗേലിന്റെ ജന്മദിനമാണ് നേഴ്‌സസ് ദിനമായി നാം ആചരിക്കുന്നത്. 1820 മെയ് 12 ന് ജനിച്ച നൈറ്റിങ്‌ഗേലിന്റെ 205-ാം ജന്മദിന വാര്‍ഷികമാണ് 2025ലെ ഈ നേഴ്‌സ് ദിനം. നേഴ്‌സിങ് എന്ന തൊഴിലിനെ ഒരു പുണ്യകര്‍മമായി തിരുത്തിയെഴുതിയ ഇവരാണ് ആധുനിക ആതുരശുശ്രൂഷാ രീതിയുടെ ഉപജ്ഞാതാവ്.
യുകെയിലെ ഓരോ മലയാളി നഴ്‌സുമാർക്കും യുക്മ ദേശീയ സമിതി ആശംസകൾ നേരുന്നു…..
click on malayalam character to switch languages