കുര്യൻ ജോർജ്ജ്
(നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
2025 ലെ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷങ്ങളുടെ ഭാഗമായി യുക്മ ദേശീയ സമിതി യുക്മ നഴ്സസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നഴ്സസ് ഡേ സെലിബ്രേഷൻ്റെ ദേശീയതല ഉദ്ഘാടനം ഇന്ന് ലിവർപൂളിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ നിർവ്വഹിക്കും. യുക്മ ദേശീയ ഭാരവാഹികളായ ഷിജോ വർഗീസ് , അലക്സ് വർഗീസ്, ബിജു പീറ്റർ, തമ്പി ജോസ്, എബ്രഹാം പൊന്നുംപുരയിടം റീജിയണൽ ഭാരവാഹികളായ ഷാജി തോമസ് വരാക്കുടി സനോജ് വർഗീസ്, ഷാരോൺ ജോസഫ്,അനിൽ ഹരി, ജോസഫ് മാത്യു, യു എൻ എഫ് ദേശീയ ഭാരവാഹികളായ സോണിയ ലൂബി, ജിൽസൻ ജോസഫ് മറ്റ് ഭാരവാഹികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
യുക്മയുടെ എല്ലാ റീജിയണുകളിലും വിത്യസ്ത തീയ്യതികളിൽ സംഘടിപ്പിച്ചിരിക്കുന്ന പരിപാടികളിൽ ആദ്യത്തെ നഴ്സസ് ദിനാഘോഷമാണ് ഇന്ന് യുക്മ നോർത്ത് വെസ്റ്റ് റീജിയൻ്റെ നേതൃത്വത്തിൽ ലിവർപൂളിൽ നടക്കുന്നത്. ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ (ലിംക) ആണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്.
CPD പോയിന്റ്സ്, പങ്കെടുക്കുന്നതിനുള്ള സെർട്ടിഫിക്കറ്റ് എന്നിവയ്ക്കു പുറമേ,നിങ്ങളുടെ നഴ്സിംഗ് കരിയർ കൂടുതൽ ഉയരങ്ങളിലേക്കു എത്തിക്കുവാൻ ആഗ്രഹിക്കുന്നവർക്കു പ്രയോജനപ്രദമായ വിവരങ്ങൾ നേഴ്‌സസ് ഡേയിൽ പങ്കുവെക്കുന്നു. പുതിയതായി യുകെയിലെ നേഴ്സിംഗ് മേഖലയിൽ ജോലി തുടങ്ങിയവർക്ക് അവരുടെ തൊഴിലിടങ്ങളിലെ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടതെങ്ങനെയെന്നും ഉയർന്ന ബാന്റുകളിലേയ്ക്ക് എത്താനുള്ള വഴികളേതൊക്കെയെന്നും തുടങ്ങി നിങ്ങളുടെ എല്ലാം സംശയങ്ങളും ദൂരീകരിക്കരിക്കുവാൻ സഹായകമാകുന്ന ക്ലാസ്സുകൾ നയിക്കുന്നത് ഈ രംഗത്തെ പ്രഗത്ഭരാണ്. പോൾ ജോൺ സോളിസ്റ്റർ, മിനിജാ ജോസഫ്, ഡോ.ഡില്ലാ ഡേവിസ്, ലീനാ വിനോദ്, ചാൾസ് എടാട്ടുകാരൻ, സുനിത മാത്യു, ജിനോയ് മാടൻ, ടിജു ഫിലിപ്പ് തുടങ്ങിയ പ്രമുഖരാണ് ക്ലാസ്സുകൾ നയിക്കുന്നത്.
ആതുരസേവനത്തിന്റെ അത്ഭുതവിഹായസ്സിലേയ്ക്ക് യുക്മ നഴ്സസ് ഫോറത്തോടൊപ്പം (യു എൻ എഫ്) പറന്നുയരൂ!!!
വെസ്റ്റ് റീജിയണിലുള്ള നേഴ്സുമാർക്ക് വേണ്ടി യുക്മ നേഴ്‌സസ് ഫോറം (യു എൻ എഫ് ) നോർത്ത് വെസ്റ് റീജിയൺ ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ്റെ (ലിംക ) സഹകരണത്തോടെ സംഘടിപ്പിച്ചിരിക്കുന്ന ഇൻ്റർനാഷണൽ നേഴ്സസ് ഡേയിലേക്ക് എല്ലാ നേഴ്‌സുമാരേയും സ്വാഗതം ചെയ്യുന്നു.
ഇന്നത്തെ പരിപാടി സ്പോൺസർ ചെയ്തിരിക്കുന്ന സ്ഥാപനങ്ങൾ:
ബോബ് കെയർ നേഴ്സിംഗ് ഏജൻസി (Bob Care Health Care Staffing Solutions)
പോൾ ജോൺ & കോ സോളിസിറ്റേഴ്‌സ്. (Paul John & Co Solicitors)
ലൈഫ് ലൈൻ മോർട്ടഗേജ് ആൻഡ് ഇൻഷുറൻസ് സർവീസ്സ് (LifeLine Protect Limited )
സേവ്യേഴ്സ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ് (Xaviers Accounts & Registered Auditors)
ഏലൂർ കൺസൾട്ടൻസി (Ealoor Study Abroad UK)
ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് (Dr. Simon’s Academy of science ).
എനോറ ഡിസൈനർ ബൊട്ടീക് (Enora Designer Boutique ).
ജെ എം പി സോഫ്റ്റ്‌വെയർ (JMP Software)
പരിപാടി നടക്കുന്ന സ്ഥലത്തിൻ്റെ വിലാസം:-
Our Lady of the Assumption Parish Centre,
Hartsbourne Avenue, Liverpool,
L25 2RY
click on malayalam character to switch languages