1 GBP = 113.44
breaking news

യുകെ മലയാളികൾ പങ്കാളികളായ “ശാന്തമീ, രാത്രിയിൽ” ഇന്ന് മുതൽ തിയേറ്ററുകളിൽ

യുകെ മലയാളികൾ പങ്കാളികളായ “ശാന്തമീ, രാത്രിയിൽ” ഇന്ന് മുതൽ തിയേറ്ററുകളിൽ

“ശാന്തമീ, രാത്രിയിൽ” മെയ് 9ന് തിയേറ്ററുകളിൽ പ്രദർശത്തിനായി എത്തിച്ചേരും. പ്രശസ്ത സംവിധായകനായ ജയരാജാണ് ശാന്തമീ രാത്രിയുടെ സംവിധായകൻ. പുതിയകാലത്തെ പ്രണയ വും സൗഹൃദവും പഴയകാലത്തെ പ്രണയാന്തരീക്ഷവും എല്ലാം കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്ന ഒരു ഫാമിലി ചിത്രമാണ് ശാന്തമീ രാത്രിയിൽ. ജാസി ഗിഫ്റ്റും ജയരാജും ഒന്നിക്കുന്ന ഒരു ചിത്രം കൂടിയാണ് ശാന്തമീ രാത്രിയിൽ. ഗാനങ്ങൾ കൈതപ്രം, റഫീഖ് അഹമ്മദ്, ജോയ് തമ്മനം എന്നിവരുടേതാണ്. ഛായാഗ്രഹണം നവീൻ ജോസഫ് സെബാസ്റ്റിയൻ, വിഘ്‌നേഷ് വ്യാസ്(യുകെ). എഡിറ്റർ ഇ എസ് സൂരജ്.

ജോബി ജോസ്, ജയരാജ്, റോൾഡ് തോമസ്, ജെയിംസ് വലിയപറമ്പിൽ, സുനിൽ സക്കറിയ, സുരേഷ് ഐപ്പ്, ജോർജ് കുരുവിള എന്നിവർ ചേർന്നാണ് ശാന്തമീ രാത്രിയിൽ നിർമ്മിച്ചിരിക്കുന്നത്. ഇത് തന്റെ സ്വപ്നസാക്ഷാത്കാരമാണെന്നും മെയ് 9ന് തിയേറ്ററിൽ തന്നെ പോയി ശാന്തമീ രാത്രിയിൽ കാണണമെന്നും എല്ലാവരുടെയും പിന്തുണ തങ്ങളുടെ ചിത്രത്തിന് വേണ്ടി അഭ്യർത്ഥിക്കുന്നതായി ജോബി ജോസ് തണ്ടാശേരിൽ അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more