1 GBP = 113.92
breaking news

പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ; തകർത്തത് ഒരു F-16, രണ്ട് JF-17 വിമാനങ്ങൾ

പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ; തകർത്തത് ഒരു F-16, രണ്ട് JF-17 വിമാനങ്ങൾ

പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ. ഒരു F-16, രണ്ട് JF-17 വിമാനങ്ങളാണ് തകർത്തത്. അൽപ്പ സമയത്തിന് മുൻപ് ജമ്മു, ആർഎസ് പുര, ചാനി ഹിമന്ദ് മേഖലകളിൽ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് നടപടി.

ജമ്മുവിലെയും പഞ്ചാബിലെയും സൈനികൾ താവളങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾകൊപ്പം ഡ്രോൺകൾ കൂട്ടത്തോടെ അയക്കുയായിരുന്നു. ഒരു ഡ്രോൺ ജമ്മു വിമാനത്താവളത്തിലും പതിച്ചുവെന്നാണ് വിവരം. 16 ഡ്രോണുകളാണ് ജമ്മു വിമാനത്താവളത്തിന് നേരെ പ്രയോഗിച്ചത് എന്നാണ് വിവരം. ജമ്മു സർവകലാശാലയ്ക്ക് സമീപം ഡ്രോണുകൾ വെടിവച്ചിട്ടു.

അതിനിടെ, ജയ്‌സാൽമീറിലും സ്‌പോടനം ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. അമൃസറിലും ബ്ലാക്ക് ഔട്ട്. കുപ്‌വാരയിൽ ഷെല്ല് ആക്രമണവും, ഉധംപൂരിൽ ഡ്രോൺ ആക്രണവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. രചൗരിയിലെ നിയന്ത്രണരേഖയിൽ വെടിവെപ്പ്. പാകിസ്ഥാൻ സൈന്യത്തിന്റെ ഭാഗത്തുനിന്നാണ് പ്രകോപനം. പത്താൻകോട്ടിലെ വ്യോമതാവളത്തിന് തകരാറുകൾ ഇല്ല. പുഞ്ചിൽ പാക് സൈന്യവും ഇന്ത്യൻ സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ.

ശ്രീനഗർ എയർപോർട്ട് ഹൈ അലർട്ടിലാണ്. എയർ ഡിഫൻസ് സിസ്റ്റം ആക്ടിവേറ്റ് ചെയ്തു. ശ്രീനഗർ ലക്ഷ്യമിട്ട് ഡ്രോൺ എത്തിയതായും വിവരമുണ്ട്. ജലന്ധറിലും ജൈസാൽമീറിലും ഡ്രോണുകൾ വെടിവെച്ചിട്ടു. പൂഞ്ച്, താങ്ധർ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര അതിർത്തിയിൽ വെടിവയ്പ്പ്. പാക് അതിർത്തി ജില്ലകളിൽ എല്ലാം ബ്ലാക് ഔട്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more