1 GBP = 114.36
breaking news

അത്ഭുത ബാലന്റെ അത്യത്ഭുത പ്രകടനത്തിൽ ജയിക്കാത്ത രാജസ്ഥനും ജയിച്ചു

അത്ഭുത ബാലന്റെ അത്യത്ഭുത പ്രകടനത്തിൽ ജയിക്കാത്ത രാജസ്ഥനും ജയിച്ചു

അത്ഭുത ബാലൻ വൈഭവ് സൂര്യവംശി സംഹാര താണ്ഡവമാടിയപ്പോൾ തുടർതോൽവികളിൽ വീണുപോയ രാജാസ്ഥൻ റോയൽസും ഉയർത്തെഴുന്നേറ്റു. ഗുജറാത്തിന്റെ 209 റൺസ് എന്ന വിജയ ലക്ഷ്യം എട്ട് വിക്കറ്റിന് 25 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. വൈഭവ് സൂര്യവംശി11 സിക്‌സറും ഏഴ് ഫോറുകളും അടക്കം 101 റൺസ് നേടി. 17 പന്തിലായിരുന്നു താരം അർധ സെഞ്ച്വറി തികച്ചിരുന്നത്. പിന്നീടുള്ള 18 പന്തിൽ അടുത്ത 50 റൺസ് കൂടി നേടി. ജയ്‌സ്വാൾ 40 പന്തിൽ രണ്ട് സിക്‌സറും ഏഴ് ഫോറും അടക്കം 70 റൺസ് നേടി.

നേരത്തെ ടോസ് നേടിയ രാജസ്ഥാൻ ഗുജറാത്തിനെ ബാറ്റിങിനയക്കുകയായിരുന്നു. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 50 പന്തിൽ നാല് സിക്‌സറും അഞ്ചുഫോറുകളും അടക്കം 84 റൺസ് നേടി. ജോസ് ബട്ട്ലർ 26 പന്തിൽ നാല് സിക്‌സറും മൂന്ന് ഫോറുകളും അടക്കം 50 റൺസ് നേടി. സായ് സുദർശൻ 30 പന്തിൽ 39 റൺസ് നേടി.ടീം ടോട്ടൽ 209 ൽ എത്തുകയും ചെയ്തു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more