1 GBP = 113.67

മാർപാപ്പയുടെ സംസ്കാര ശുശ്രൂഷകൾ ഇന്ന്; വിട നൽകാൻ ലോകനേതാക്കൾ വത്തിക്കാനിൽ

മാർപാപ്പയുടെ സംസ്കാര ശുശ്രൂഷകൾ ഇന്ന്; വിട നൽകാൻ ലോകനേതാക്കൾ വത്തിക്കാനിൽ

വ​ത്തി​ക്കാ​ൻ സി​റ്റി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​ന് ലോ​ക നേ​താ​ക്ക​ൾ വ​ത്തി​ക്കാ​നി​ൽ എ​ത്തി. രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ്, അ​ർ​ജ​ന്റീ​ന പ്ര​സി​ഡ​ന്റ് ജാ​വി​യ​ർ മി​​ലേ തു​ട​ങ്ങി​യ​വ​ർ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. 180ഓ​ളം രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കു​മെ​ന്ന് വ​ത്തി​ക്കാ​ൻ അ​റി​യി​ച്ചു.

സെ​ന്റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച മാ​ർ​പാ​പ്പ​യു​ടെ ഭൗ​തി​ക ദേ​ഹം ഒ​രു നോ​ക്ക് കാ​ണാ​ൻ പ​തി​നാ​യി​ര​ങ്ങ​ളാ​ണെ​ത്തി​യ​ത്. മൃ​ത​ദേ​ഹം അ​ട​ങ്ങി​യ പേ​ട​കം വൈ​കീ​ട്ടോ​ടെ സീ​ൽ ചെ​യ്ത് സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്കാ​യി പ്ര​ത്യേ​ക സ്ഥ​ല​ത്തേ​ക്ക് മാ​റ്റി. യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ് വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി, ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ, ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കീ​ർ സ്റ്റാ​ർ​മ​ർ, വി​ല്യം രാ​ജ​കു​മാ​ര​ൻ, സ്​​പെ​യി​ൻ രാ​ജാ​വ് ഫി​ലി​പ്പ് ആ​റാ​മ​ൻ, ഹം​ഗ​റി പ്ര​ധാ​ന​മ​ന്ത്രി വി​ക്ട​ർ ഓ​ർ​ബ​ൻ, ബ്ര​സീ​ൽ പ്ര​സി​ഡ​ന്റ് ലു​ല ഡി​സി​ൽ​വ തു​ട​ങ്ങി​യ​വ​രും സം​സ്കാ​ര ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കും.

തി​ങ്ക​ളാ​ഴ്ച അ​ന്ത​രി​ച്ച മാ​ർ​പാ​പ്പ​ക്ക് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ അ​തി​രാ​വി​ലെ​മു​ത​ൽ വി​ശ്വാ​സി​ക​ൾ എ​ത്തി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ൻ തി​ര​ക്ക് കാ​ര​ണം പൊ​തു​ദ​ർ​ശ​ന സ​മ​യം രാ​ത്രി​യി​ലേ​ക്കും നീ​ട്ടി​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം വ​രെ 128,000 പേ​രാ​ണ് മാ​ർ​പാ​പ്പ​യെ അ​വ​സാ​ന​മാ​യി കാ​ണാ​ൻ എ​ത്തി​യ​ത്. സം​സ്കാ​ര ശു​​ശ്രൂ​ഷ​ക​ൾ പ്രാ​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും. ക​ർ​ദി​നാ​ൾ ജി​​യോ​വാ​നി ബാ​റ്റി​സ്റ്റ് നേ​തൃ​ത്വം ന​ൽ​കും

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more