1 GBP = 113.63
breaking news

മനോജ്കുമാർ പിള്ള യുക്മ ലയ്സൺ ഓഫീസർ……

മനോജ്കുമാർ പിള്ള യുക്മ ലയ്സൺ ഓഫീസർ……

കുര്യൻ ജോർജ്ജ്(നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

യുക്മ ലയ്സൺ ഓഫീസറായി മുൻ ദേശീയ പ്രസിഡൻറും യുക്മ ചാരിറ്റി ഫൌണ്ടേഷൻ ട്രസ്റ്റി ബോർഡ് അംഗവുമായ  മനോജ്കുമാർ പിള്ളയെ യുക്മ ദേശീയ നിർവ്വാഹക സമിതി നിയമിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. 2022 – 2025 കാലയളവിൽ ലയ്സൺ ഓഫീസറായി പ്രവർത്തിച്ച മനോജ്കുമാർ പിള്ളയുടെ പ്രവർത്തന മികവിനുള്ള അംഗീകാരം കൂടിയാണ് ഈ തുടർ നിയമനം.

യുക്മയുടെ ആരംഭകാലം മുതൽ യുക്മ സഹയാത്രികനായിരുന്ന മനോജ് 2019 – 2022 കാലയളവിൽ സംഘടനയുടെ ദേശീയ പ്രസിഡൻ്റായിരുന്നു. യുക്മ ഏറെ വെല്ലുവിളികൾ നേരിട്ട ഒരു കാലയളവിൽ തികഞ്ഞ സമചിത്തതയോടെയും ദീർഘവീക്ഷണത്തോടും കൂടി സംഘടനയെ മുന്നോട്ട് നയിച്ച മനോജിൻ്റെ പ്രവർത്തന മികവ് യുക്മയെ കൂടുതൽ ശക്തമാക്കി. യുക്മ സൌത്ത് ഈസ്റ്റ് – സൌത്ത് വെസ്റ്റ് റീജിയൻ ജനറൽ സെക്രട്ടറി, റീജിയണൽ പ്രസിഡൻ്റ്, യുക്മ സാംസ്കാരിക വേദി ജനറൽ കൺവീനർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള മനോജ് ഡോർസെറ്റ് കേരള കമ്മ്യൂണിറ്റിയുടെ (DKC) സജീവാംഗമാണ്.

യുക്മയിലെ ഏറ്റവും സജീവമായ സംഘടനകളിലൊന്നായ ഡി.കെ.സിയുടെ മുൻ പ്രസിഡൻറ് കൂടിയായ മനോജ്, ഡോർസെറ്റ് ഇന്ത്യൻ മേളയുടെ മുഖ്യ സംഘാടകൻ കൂടിയാണ്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ കൂട്ടായ്മയിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഈ ഭാരതീയ സാംസ്കാരിക മേളയിൽ മലയാളി സമൂഹത്തിന്റെ പ്രതിനിധിയാണ് മനോജ്. ഒരു തികഞ്ഞ കായികപ്രേമിയായ മനോജ് പ്രാദേശിക ക്രിക്കറ്റ് ലീഗിൽ കളിയ്ക്കുന്ന റോയൽ ചലഞ്ചേഴ്സ് ക്രിക്കറ്റ് ക്ളബ്ബ് ചെയർമാൻ സ്ഥാനവും വഹിക്കുന്നു. 

ട്രാൻസ്പോർട്ട് രംഗത്തെ പ്രമുഖ കമ്പനിയായ ഗോ സൌത്ത് കോസ്റ്റ് ലിമിറ്റഡിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന മനോജിൻ്റെ ഭാര്യ ജലജ പൂൾ എൻ.എച്ച്.എസ്സ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. ജോഷിക (രണ്ടാം വർഷ ഡെൻറൽ മെഡിസിൻ വിദ്യാർത്ഥിനി), ആഷിക (ഇയർ 10 വിദ്യാർത്ഥിനി), ധനുഷ് (ഇയർ 7 വിദ്യാർത്ഥി) എന്നിവർ മക്കളാണ്.

പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ പ്രവർത്തനങ്ങൾക്ക് കേരള, ഭാരത സർക്കാരുകളുടെ പിന്തുണ ഉറപ്പാക്കുന്നതിനും യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ, നോർക്ക, പ്രവാസി ഭാരതീയ സെൽ തുടങ്ങിയവയുമായി യുക്മയുടെ സഹകരണം ഉറപ്പാക്കുന്നതിനും മനോജിൻ്റെ പ്രവർത്തനങ്ങൾ സഹായകരമാകുമെന്ന് യുക്മ ദേശീയ പ്രസിഡൻറ് അഡ്വ. എബി സെബാസ്റ്റ്യൻ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more