1 GBP = 113.26
breaking news

എൻ എസ് എസ് (യു കെ) വിഷു ആഘോഷം ഏപ്രിൽ 26 ന് ശനിയാഴ്ച്ച എസ്സക്‌സിൽ; വേദിയിൽ വിഷുക്കണി, ശ്രീരാഗസുധ, പ്രഹേളിക, സദ്യ, കലാനിശ.

എൻ എസ് എസ് (യു കെ) വിഷു ആഘോഷം ഏപ്രിൽ 26 ന് ശനിയാഴ്ച്ച എസ്സക്‌സിൽ; വേദിയിൽ വിഷുക്കണി, ശ്രീരാഗസുധ, പ്രഹേളിക, സദ്യ, കലാനിശ.

അപ്പച്ചൻ കണ്ണഞ്ചിറ

എസ്സക്‌സ്: ‌നായർ സര്‍വ്വീസ് സൊസൈറ്റി യുകെയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിഷു ആഘോഷം ഏപ്രിൽ 26 ന് ശനിയാഴ്ച്ച, എസെക്‌സിലെ വുഡ്ബ്രിഡ്ജ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായി നടത്തപ്പെടും. ശനിയാഴ്ച്ച ഉച്ചക്ക് പന്ത്രണ്ടു മണി മുതല്‍ വൈകിട്ട് ഏഴു മണി വരെയാണ് വിഷു ആഘോഷങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

വിഷുക്കണി ദർശനവും, വിഷുക്കൈനീട്ടത്തിനും ശേഷം, പ്രശസ്ത സംഗീതജ്ഞനും ഗാന പ്രവീണ, സംഗീത ശിരോമണി ഡോ. മണക്കാല ഗോപാലകൃഷ്ണൻ അവതരിപ്പിക്കുന്ന ശ്രീരാഗസുധയും, വിഷു മെഗാ സദ്യയും, നാടകവും വൈവിധ്യമാർന്ന കലാപരിപാടികളും ഉണ്ടായിരിക്കും.

ശ്രീരാഗസുധ കർണ്ണാട്ടിക് സംഗീതക്കച്ചേരിയിൽ മഹാകവി ഉള്ളൂരിന്റെ ‘പ്രേമസംഗീതം’അടക്കം ക്ലാസ്സിക്കൽ സെമി-ക്ലാസ്സിക്കൽ സംഗീത വിരുന്നാവും ആസ്വാദകർക്കായി അവതരിപ്പിക്കുക. രതീഷ് മനോഹരൻ വയലിനും, ആർ എൻ പ്രകാശ് മൃദംഗവും വായിക്കും.

വിജയകുമാർ പിള്ള എഴുതി സംവിധാനം ചെയ്ത ‘പ്രഹേളിക’ഏകാങ്ക നാടകം വിഷു ആഘോഷത്തിലെ ഹൈലൈറ്റാവും.

വിഭവസമൃദ്ധവും വർണ്ണാഭവുമായ വിഷു ആഘോഷത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണെന്ന് സംഘാടക സമിതി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജെയ് നായര്‍ :
07850268981,
മീരാ ശ്രീകുമാര്‍: 07900358861, [email protected]

Venue:
Woodbridge High School, St. Barnabas Road, Woodford Green,
Essex, IG8 7DQ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more