1 GBP = 128.35
breaking news

കേരളത്തിൽ മികച്ച വിജയമുണ്ടാകും, തമിഴ്നാട്ടിലും മുന്നേറ്റമുണ്ടാക്കും’; കർണാടകയിലെ അധികാരകൈമാറ്റം ചർച്ച ചെയ്തിട്ടില്ലെന്നും ഖർ​ഗെ

കേരളത്തിൽ മികച്ച വിജയമുണ്ടാകും, തമിഴ്നാട്ടിലും മുന്നേറ്റമുണ്ടാക്കും’; കർണാടകയിലെ അധികാരകൈമാറ്റം ചർച്ച ചെയ്തിട്ടില്ലെന്നും ഖർ​ഗെ

ബെം​ഗളൂരു: കർണാടകയിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയം നിലവിൽ ചർച്ചകളിൽ ഇല്ലെന്ന് മല്ലികാർജുൻ ഖർഗെ. കർണാടകയിൽ നിലവിൽ ഒരു മുഖ്യമന്ത്രിയുണ്ട്. ചർച്ച ചെയ്യേണ്ട സാഹചര്യം വന്നാൽ അപ്പോൾ നോക്കാമെന്നും ഖർ​ഗെ പറഞ്ഞു. അത്തരം വിഷയമുയർന്നാൽ രാഹുലും സോണിയയും താനും ചേർന്ന് തീരുമാനമെടുക്കും. അന്തിമ തീരുമാനമെടുക്കുക സോണിയ ഗാന്ധി എന്നും ഖർഗെ വ്യക്തമാക്കി. കേരളത്തിൽ മികച്ച വിജയം നേടുമെന്നും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേട്ടമുണ്ടാക്കുമെന്നും ഖർഗെ പറഞ്ഞു. തമിഴ്നാട്ടിലും കേരളത്തിലും മുന്നേറ്റം ഉണ്ടാക്കുമെന്നും ഖർ​ഗെ കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more