1 GBP = 111.47
breaking news

ഓസ്കർ വാരിക്കൂട്ടി അനോറ; മികച്ച നടി മൈക്കി മാഡിസൺ; മികച്ച നടൻ എഡ്രീൻ ബ്രോഡി

ഓസ്കർ വാരിക്കൂട്ടി അനോറ; മികച്ച നടി മൈക്കി മാഡിസൺ; മികച്ച നടൻ എഡ്രീൻ ബ്രോഡി

തൊണ്ണൂറ്റിയേഴാമത് ഓസ്കർ അവാർഡ് പ്രഖ്യാപനത്തിൽ തിളങ്ങി അനോറ. അ‍ഞ്ച് പുരസ്കാരങ്ങളാണ് അനോറക്ക് ലഭിച്ചത്. അനോറയിലെ അഭിനയത്തിലൂടെ മൈക്കി മാഡിസൺ മികച്ച നടിക്കുള്ള ഓസ്കർ കരസ്ഥമാക്കി. മികച്ച നടനുള്ള ഓസ്കർ പുരസ്കാരം ദ് ബ്രൂട്ടലിസ്റ്റിലൂടെ എഡ്രീൻ ബ്രോഡി നേടി. മികച്ച ചിത്രമായി അനോറയെ തിരഞ്ഞെടുത്തു.

മികച്ച സംവിധാനം, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ പുരസ്കാരങ്ങളും ‘അനോറ’ യിലൂടെ ഷോൺ ബേക്കറിന് ലഭിച്ചു. അതേസമയം മികച്ച ലൈവ് ആക്ഷൻ ഷോർട് ഫിലിം വിഭാ​ഗത്തിൽ അയാം നോട്ട് എ റോബോട്ട് ഓസ്കർ നേടി. ഇന്ത്യൻ പ്രതീക്ഷയായി ഉണ്ടായിരുന്ന അനുജയ്ക്ക് പുരസ്‌കാരമില്ല.13 നോമിനേഷനുകളിൽ ഉണ്ടായിരുന്ന ഫ്രഞ്ച് ചിത്രം എമീലിയ പെരസിന് രണ്ട് പുരസ്കാരങ്ങളാണ് ലഭിച്ചത്.

എമിലിയ പെരെസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് സോയി സൽദാനക്ക് മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചു. എമിലിയ പെരെസിലെ ‘എൽ മൽ’ എന്ന ​ഗാനത്തിനാണ് മികച്ച ​ഗാനത്തിനുള്ള ഓസ്കർ ലഭിച്ചത്. ജെസ്സി ഐസൻബെർഗിൻ്റെ എ റിയൽ പെയിൻ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കീറൻ കുൾക്കിൻ മികച്ച സഹനടനുള്ള ഓസ്കർ കരസ്ഥമാക്കി. മികച്ച അനിമേറ്റഡ് ഫീച്ചർ ഫിലിം വിഭാ​ഗത്തിൽ ‘ഫ്ലോ’ പുരസ്കാരം നേടി. ഓസ്കർ പുരസ്കാരം നേടുന്ന ആദ്യ ലാത്വിയൻ ചിത്രമാണ് ഫ്ലോ.

മികച്ച ശബ്ദലേഖനത്തിനും മികച്ച വിഷ്വൽ എഫക്ട്സിനുമുള്ള പുരസ്കാരം ഡ്യൂൺ പാർട്ട് 2ന് ലഭിച്ചു. മികച്ച വിദേശ ചിത്രമായി ഐ ആം സ്റ്റിൽ ഹിയർ(ബ്രസീൽ) എന്നി ചിത്രത്തെ തിരഞ്ഞെടുത്തു. ദ് ബ്രൂട്ടലിസ്റ്റിന് മൂന്ന് പുരസ്കാരങ്ങളാണ ലഭിച്ചത്. മികച്ച ഛായാഗ്രഹണത്തിന് ലോൽ ക്രോളിയും മികച്ച പശ്ചാത്തല സംഗീതത്തിന് ഡാനിയൽ ബ്ലുംബെർഗും അർഹനായി. മികച്ച ഡോക്യുമെന്ററി ഷോർട് ഫിലിം വിഭാ​ഗത്തിൽ ദ് ഒൺലി ഗേൾ ഇൻ ദ് ഓർക്കെസ്ട്ര പുരസ്കാരം നേടിയപ്പോൾ മികച്ച ഡോക്യുമെന്ററി ഫീച്ചർഫിലിം വിഭാ​ഗത്തിൽ നോ അദർ ലാൻഡ് പുരസ്കാരം നേടി. മികച്ച വസ്ത്രാലങ്കാരത്തിനും മികച്ച പ്രൊഡക്ഷൻ ഡിസൈനിനും വിക്ക്ഡ് എന്ന ചിത്രത്തിന് ഓസ്കർ ലഭിച്ചു. ഇരുപത്തിമൂന്ന് വിഭാഗങ്ങളിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more