1 GBP = 109.42
breaking news

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വലിയ നോമ്പിനൊരുക്കമായി ഗ്രാൻഡ്‌മിഷൻ 2025 ( നോമ്പുകാല ധ്യാനം )

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വലിയ നോമ്പിനൊരുക്കമായി ഗ്രാൻഡ്‌മിഷൻ 2025 ( നോമ്പുകാല ധ്യാനം )

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം . തപസിന്റെയും ആത്മ വിശുദ്ധീകരണത്തിന്റെയും നാളുകളായ വലിയ നോമ്പിനോടനുബന്ധിച്ചു ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ ഇടവകകളിലും ,മിഷൻ,പ്രൊപ്പോസഡ്‌ മിഷൻ കേന്ദ്രങ്ങളിലും നോമ്പ് കാല ധ്യാനങ്ങൾ നടത്തുന്നു .രൂപതയുടെ രൂപീകരണത്തിനുശേഷം എല്ലാ നോമ്പുകാലത്തും നടത്തുന്ന ഗ്രാൻഡ് മിഷൻ ധ്യാനങ്ങളുടെ ഭാഗമായി ഈവർഷം നടത്തുന്ന ഗ്രാൻഡ് മിഷൻ 2025ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അനുഗ്രഹീതരായ 23 വചന പ്രഘോഷകർ നേതൃത്വം നൽകുന്ന ധ്യാനങ്ങൾ ആണ് ഫെബ്രുവരി മാസം 28 മുതൽ ഏപ്രിൽ മാസം 13 വരെ ക്രമീകരിച്ചിരിക്കുന്നത് .

ധ്യാന ശുശ്രൂഷകൾക്ക് ഒരുക്കമായി എല്ലാ ഇടവക, മിഷൻ, പ്രൊപ്പോസഡ്‌ മിഷൻ കേന്ദ്രങ്ങളിലും പ്രത്യേക [പ്രാർത്ഥനകളും നടന്നു വരുന്നു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സാദ്ധ്യമായ എല്ലാ മിഷനുകളിലും ധ്യാന സമയത്ത് എത്തിച്ചേരുകയും സന്ദേശം നൽകുകയും ചെയ്യും , ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഭാഗമായ 109 കേന്ദ്രങ്ങളിൽ നടക്കുന്ന ഈ നോമ്പുകാല വിശുദ്ധീകരണ ധ്യാനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി രൂപതാ ഇവാഞ്ചലൈസേഷൻ ടീം അറിയിച്ചു . വിവിധ ഇടവക , മിഷൻ , പ്രൊപ്പോസഡ്‌ മിഷൻ കേന്ദ്രങ്ങളിൽ നടക്കുന്ന ധ്യാനങ്ങളുടെ സമയക്രമവും , സ്ഥലങ്ങളും സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു .ഈ നോമ്പുകാല വിശുദ്ധീകരണ ധ്യാനത്തിൽ പങ്കെടുക്കുവാനും ആത്മ വിശുദ്ധീകരണം പ്രാപിക്കുവാനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും രൂപത ഇവാഞ്ചലൈസേഷൻ ടീം അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more