1 GBP = 107.49
breaking news

കൈരളി യുകെയുടെ കരിയർ ഗൈഡൻസ് സെഷൻ പങ്കാളിത്തം കൊണ്ട് ശ്രെദ്ധേയമായി

കൈരളി യുകെയുടെ കരിയർ ഗൈഡൻസ് സെഷൻ പങ്കാളിത്തം കൊണ്ട് ശ്രെദ്ധേയമായി

യുകെയിൽ തൊഴിൽ അന്വേഷിക്കുന്നവരുടെ പ്രധാന ലക്ഷ്യമായ നാഷണൽ ഹെൽത്ത് സർവീസ് (NHS) ജോലികൾക്കു അപേക്ഷിക്കുമ്പോൾ ശ്രെദ്ധിക്കേണ്ടതെന്തൊക്കെ എന്ന വിഷയത്തിൽ ജനുവരി 16 വ്യാഴാഴ്ച നടന്ന ഓൺലൈൻ ചർച്ചയ്ക്ക്‌  കൈരളി യുകെയുടെ നാഷണൽ  ജോയിന്റ്‌ സെക്രട്ടറിയും NHSലെ സീനിയർ പ്രാക്ടീസ്‌ നഴ്സുമായ നവീൻ ഹരി നേതൃത്വം നൽകി. യുകെയിലെ തന്നെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളായ NHS ട്രസ്റ്റുകളിൽ എങ്ങനെ ജോലി കണ്ടെത്താം, അപേക്ഷ സമർപ്പിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം, ഇന്റർവ്യൂ എങ്ങനെ നേരിടണം എന്ന വിഷയത്തിൽ റോയൽ ഫ്രീ NHS ട്രസ്റ്റിലെ പാത്ത്‌വേ മാനേജർ ആയ അനൂപ് ഗംഗാധരൻ,  ക്ലെമറ്റീൻ  ചർച്ച് ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഗവെർനൻസ് മേധാവിയായ ചാൾസ് വർഗീസ്, കൈരളി യുകെ കരിയർ ഗൈഡൻസ്  സപ്പോർട്ട്  ടീമിലെ അംഗമായ പ്രെവീൺ കുട്ടി തുടങ്ങിയവർ സംസാരിച്ചു. യുകെയിൽ വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ, പ്രത്യേകിച്ച് രാജ്യത്തിനു പുറത്ത് നിന്നും എത്തിയിട്ടുള്ളവർക്ക് പരിമിതമായ സാധ്യതകൾ മാത്രമാണ് ഇപ്പോൾ നൽകുന്നത്. വിദ്യാർഥികളായി ഇവിടെ എത്തിയവരെയാണ് ഇത് കൂടുതൽ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്, സ്ഥിര ജോലി നഷ്‌ടപ്പെടുന്നവരുടെയും എണ്ണം കൂടുന്നത് ആശങ്കയോടെയാണ് കാണുന്നത്.

ഇത്തരം സാഹചര്യങ്ങളിൽ വളരെ ശ്രദ്ധയോടെ ജോലിക്ക് അപേക്ഷിക്കേണ്ടത് ആവശ്യമാണ്.   വിസ സ്‌പോൺസർഷിപ്പ്‌ ലഭിക്കേണ്ട ജോലികൾക്കു വേണ്ടി അപേക്ഷിക്കേണ്ടതെങ്ങനെ, യുകെയിലെ ജോലികൾക്കു വേണ്ടിയുള്ള സി.വി.യിൽ ഉൾപ്പെടുത്തേണ്ട സ്റ്റാർ വേ മെത്തേഡ്, വിവിധ ബാൻഡുകളിലേക്ക് വേണ്ടുന്ന യോഗ്യതകൾ എന്തൊക്കെ തുടങ്ങിയ ജോലി അന്വേഷിക്കുന്ന തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട വിഷയങ്ങളെ കുറിച്ചുള്ള രണ്ടു മണിക്കൂർ നീണ്ട ചർച്ചയും ചോദ്യോത്തര സെഷനും  ഓൺലൈൻ സെഷനിൽ പങ്കെടുത്ത നൂറിൽ അധികം പേർക്ക് വളരെ ഉപകാര പ്രദമായിരുന്നു. 
യുകെയിലേക്ക് കുടിയേറുന്ന വിദ്യാർത്ഥികൾക്കും  മറ്റു തൊഴിൽ അന്വേഷകർക്കും വേണ്ടി കൈരളി യുകെ ഇത്തരം ചർച്ചകൾ ഇനിയും സംഘടിപ്പിക്കുമെന്ന് കൈരളി യുകെയുടെ ദേശീയ നേതൃത്വം അറിയിച്ചു. 

ഓൺലൈൻ ചർച്ച യുടെ  ലിങ്ക്: https://www.facebook.com/KairaliUK/videos/2725567474281691/

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more