- ‘ഹവാ മേ ഏക് താൽ’ - ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് പുതിയ ഭാവവും ലയവും സമന്വയിപ്പിച്ച് പുതിയ ബാൻഡിൽ
- ഡാർട്ട് ഫോർഡ് മലയാളി മൂവാറ്റുപുഴ സ്വദേശി ബാബു ജേക്കബ് നിര്യാതനായി.... ഞെട്ടലോടെ മലയാളി സമൂഹം
- ചൂരൽമലയിൽ പുതിയ പാലം കൂടുതൽ ഉറപ്പോടെ നിർമിക്കും; 35 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകി ധനമന്ത്രി
- ഇരു ശ്വാസകോശങ്ങളിലും ന്യൂമോണിയ; ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യസ്ഥിതി അതീവ സങ്കീർണ്ണം
- കോട്ടയത്ത് 3 വയസുകാരിയുടെ മരണം; ചികിത്സാ വീഴ്ചയെന്ന് പരാതി
- വീണ്ടും ജീവനെടുത്ത് കാട്ടാന; തൃശൂരില്‍ ആദിവാസിയെ ചവിട്ടിക്കൊന്നു
- ‘കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ല; കോൺഗ്രസിനുള്ളിൽ വലിയ പ്രശ്നങ്ങൾ ഒന്നുമില്ല’; രമേശ് ചെന്നിത്തല
വിൽ ഷെയർ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം അതിഗംഭീരമായി. എട്ടു മണിക്കൂറോളം നീണ്ടുനിന്ന ആഘോഷ പരിപാടികൾ ശ്രീ സോജൻ ജോസഫ് എംപി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.
- Jan 09, 2025

രാജേഷ് നടേപ്പിള്ളി, മീഡിയ കോർഡിനേറ്റർ
വിൽ ഷെയർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികൾ വൈവിധ്യമാർന്ന കലാസാംസ്കാരിക സമന്വയത്തിന്റെ പര്യായമായി മാറി. ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മലയാളിയും ആഷ്ഫോർഡ് എംപിയുമായ ശ്രീ സോജൻ ജോസഫ് നിർവഹിച്ചു. ക്രിസ്മസ് ആഘോഷത്തിൽ വിൽഷെയറിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ 850 അധികം ആളുകൾ സ്വിൻഡൻ -MECA ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നപ്പോൾ വിൽ ഷെയർ മലയാളികളുടെ ഒത്തൊരുമയും സാഹോദര്യവും സ്ഫുരിക്കുന്ന വേദിയായി മാറി.

ഇക്കഴിഞ്ഞ ജനുവരി അഞ്ചാം തീയതി ഞായറാഴ്ച മൂന്നുമണിയോടുകൂടി ആരംഭിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികൾ രാഖി ജി ആർ ന്റെ പ്രാർത്ഥനാ ഗാനത്തോട് കൂടി തുടക്കം കുറിച്ചു. തുടർന്ന് അഞ്ജന സുജിത്ത് സംവിധാനം നിർവഹിച്ച ലോകരക്ഷകനായ ക്രിസ്തു ദേവന്റെ പിറവിയുടെ ദൃശ്യാവിഷ്കാരം വേദിയിൽ അരങ്ങേറുകയുണ്ടായി. അതിന്റെ സാങ്കേതികത്വം നിർവഹിച്ച എബി ജോസഫ് , സ്റ്റീഫൻ ഇമ്മാനുവേൽ എന്നിവരുടെ സാങ്കേതിക പരിജ്ഞാനവും സഹായവും പ്രശംസനീയമാണ്. അതിനെ തുടർന്ന് സിജി മനോജിന്റെയും അഭിലാഷ് അഗസ്റ്റിന്റെയും നേതൃത്വത്തിൽ ഇരുപതോളം ഗായകർ ചേർന്ന് ആലപിച്ച കരോൾ സംഗീതം വേദിയെ ആഘോഷ ഉത്സവപ്രതീതിയുളവാക്കി. തുടർന്ന് കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവരുടെ വിവിധ ഗാനാലാപനവും നയന മനോഹരമായ വിവിധ സിനിമാറ്റിക് ഡാൻസുകളും വിൽഷെയറിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷരാവിനെ ഏറെ നിറമുള്ളതാക്കി.

തുടർന്ന് നടത്തപ്പെട്ട പൊതു സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് പ്രിൻസ് മോൻ മാത്യു അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി പ്രദീഷ് ഫിലിപ്പ് ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. സോജൻ ജോസഫ് എം പി പൊതുസമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു .

സ്നേഹവും ഐക്യവും വിൽഷെയർ മലയാളി അസോസിയേഷന്റെ മുഖമുദ്രയാണെന്നും ഉറച്ച സൗഹൃദവും മാനുഷിക മൂല്യങ്ങളിൽ അടിയുറച്ച കൂട്ടായ്മയും ആണ് WMAയുടെ ശക്തി എന്നും ഈ ഒത്തൊരുമയാണ് യുകെയിലെ ഏറ്റവും വലുതും പാരമ്പര്യ തികവുമുള്ള അസോസിയേഷനുകളിൽ ഒന്നായി ഡബ്ലിയു എം എ അറിയപ്പെടുന്നതെന്നും 25 ഉം 50 ഉം വർഷങ്ങൾ ഇനിയും ഒറ്റക്കെട്ടായി മുന്നേറണം എന്നും ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ശ്രീ സോജൻ ജോസഫ് എംപി സംസാരിക്കുകയുണ്ടായി. കഴിഞ്ഞ രണ്ടു വർഷക്കാലം ഏറ്റവും മികച്ച പ്രകടനം കാഴ്ചവക്കുവാൻ സാധിച്ചത് അംഗങ്ങളുടെ കൂട്ടായ പ്രവർത്തനഫലം ആണെന്നും കൂട്ടുത്തരവാദിത്വവും കർമ്മനിരതമായ നേതൃനിരയുമാണ് അസോസിയേഷന്റെ ശക്തി എന്നും അസോസിയേഷൻ രൂപീകൃതമായനാൾ മുതൽ നാളിതുവരെയുള്ള ഭരണസാരഥികളുടെ ഒത്തൊരുമയോടുള്ള പ്രവർത്തനഫലമാണ് നമ്മുടെ 20-)0 വാർഷികാഘോഷമെന്നും, തുടർന്നും 2025 – 2026 കാലയളവിലെ കമ്മിറ്റിക്ക് എല്ലാവിധ ഭാവുകങ്ങളും പിന്തുണയും അർപ്പിക്കുന്നതായും എല്ലാവരും ഒറ്റക്കെട്ടായി മുന്നേറാം എന്നും അധ്യക്ഷത വഹിച്ചു കൊണ്ട് പ്രിൻസ് മോൻ മാത്യു സംസാരിക്കുകയുണ്ടായി. ക്രിസ്തു ദേവന്റെ മൂല്യങ്ങളായ സ്നേഹവും സാഹോദര്യവും മുറുകെപ്പിടിക്കാം എന്നും കൂട്ടായ്മയിൽ ഒന്നിച്ച് ഒറ്റക്കെട്ടായി പ്രവർത്തിക്കാമെന്നും പുതുവർഷത്തിൽ പുതിയ പ്രതീക്ഷകളോടെ പ്രത്യാശയുടെ വാതിൽ തുറന്നു കൊണ്ട് മെച്ചപ്പെട്ട ജീവിത സാഹചര്യം സംജാതമാകട്ടെയെന്നും ക്രിസ്തുവിന്റെ വിനയം നമുക്ക് ഓരോരുത്തർക്കും മാതൃകയാക്കാം എന്നും ക്രിസ്തുമസ്സിന്റെയും പുതുവത്സരത്തിന്റെയും സന്ദേശവും ആശംസകളും സെക്രട്ടറി പ്രദീഷ് ഫിലിപ്പ് ഏവർക്കും സ്വാഗതം ആശംസിച്ചു സംസാരിച്ചു.

തുടർന്ന് 2023 – 2024 കാലയളവിൽ അസോസിയേഷന്റെ സാരഥ്യം വഹിച്ച എല്ലാ കമ്മിറ്റി അംഗങ്ങളെയും പൊതുസമ്മേളനത്തിൽ ആദരിക്കുകയുണ്ടായി അതിനെ തുടർന്ന് അസോസിയേഷന്റെ പൊതുയോഗം ആരംഭിക്കുകയും വാർഷിക റിപ്പോർട്ട് സെക്രട്ടറി പ്രദീഷ് ഫിലിപ്പും അസോസിയേഷന്റെ വരവ് ചിലവ് കണക്കുകൾ ട്രഷറർ സജി മാത്യുവും ചേർന്ന് അവതരിപ്പിക്കുകയുണ്ടായി. റിപ്പോർട്ടും കണക്കും അംഗങ്ങൾ ബോധ്യപ്പെട്ട് അംഗീകരിക്കുകയും ചെയ്തു. തുടർന്ന് മട്ടാഞ്ചേരി കാറ്ററേഴ്സിന്റെ വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറും ഉണ്ടായിരുന്നു .ഇത്തവണത്തെ ക്രിബ് മത്സരം ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രെദ്ധ നേടുകയുണ്ടായി. വിജയികള്‍ക്ക് ക്യാഷ് അവാർഡും ട്രൊഫിയും സമ്മാനിച്ചു.

ജനറൽ ബോഡി മീറ്റിങ്ങിനു ശേഷം 2025 – 2026 കാലയളവിലേക്കുള്ള അസോസിയേഷന്റെ ഭാരവാഹികളായി ജിജി സജിയുടെ നേതൃത്വത്തിൽ 32 അംഗ കമ്മിറ്റി ഭരണഘടനാപരമായ നേതൃത്വം ഏറ്റെടുക്കുകയും പ്രതീകാത്മകമായി അസോസിയേഷന്റെ ഭരണഘടന നിലവിലെ പ്രസിഡന്റ് പ്രിൻസ് മോൻ മാത്യുവിൽ നിന്ന് പുതിയ പ്രസിഡന്റ് ജിജി സജി ഏറ്റുവാങ്ങി നിറ നിറകയ്യടികളോടെ വിൽ ഷെയർ മലയാളി സമൂഹം പുതിയ നേതൃത്വത്തെ സ്വീകരിച്ചു.

തുടർന്ന് അബി ചാത്തന്നൂർ ആൻഡ് ടീമിന്റെ ന്യൂയർ ധമാക്ക-2025 സ്റ്റേജിൽ അരങ്ങേറി. വിൽഷെയർ മലയാളി സമൂഹത്തിന്റെ പ്രതീക്ഷക്കൊത്ത് സംഗീതത്തിന്റെയും നൃത്തത്തിന്റെയും മാസ്മരിക ലോകത്തേക്ക് മലയാളി സമൂഹത്തെ കൈപിടിച്ചുയർത്തുവാൻ എല്ലാ കലാകാരന്മാർക്കും കലാകാരികൾക്കും സാധിച്ചു കൂടാതെ പ്രശസ്ത സംഗീതജ്ഞനും കീറ്ററിസ്റ്റുമായ സുമേഷ് കൂട്ടിക്കൽ സംഗീതത്തിന്റെ മായാജാലം ഒരുക്കി വിൽഷെയർ കലാ പ്രേമികളെ ആഘോഷത്തിന്റെ പരമോന്നതിയിൽ എത്തിച്ചു .

ക്രിസ്മസ് ആഘോഷം മികവുറ്റതാക്കുവാൻ പ്രവർത്തിച്ച പ്രോഗ്രാം കോഡിനേറ്റേഴ്സ് മെൽവിൻ മാത്യു, അഞ്ജന സുജിത്, ഷൈൻ എലിസബത്ത് വർഗീസ് എന്നിവർ ഏറെ പ്രശംസ പിടിച്ചുപറ്റിയുണ്ടായി. പ്രോഗ്രാമിന്റെ അവതാരകരായി പ്രിയ ജോജിയും, ഷൈൻ എലിസബത്ത് വർഗീസും മികച്ച അവതരണ ശൈലി കാഴ്ചവെച്ചു. പരിപാടി കാര്യക്ഷമമായി പൂർത്തീകരിക്കുവാൻ പ്രവർത്തിച്ച ഡബ്ലിയു എം എ കമ്മിറ്റി അംഗങ്ങൾ പ്രിൻസ്മോൻ മാത്യു, പ്രദീഷ് ഫിലിപ്പ് , സജീ മാത്യു, സോണി കാച്ചപ്പിള്ളി , അഗസ്റ്റിൻ ജോസഫ് , മാത്യു കുര്യാക്കോസ്, ലൂക്കോസ് തോമസ്, സജി ജോർജ്, ജോസഫ് ജോസ്, സിസി ആന്റണി, ഗീതു അശോകൻ, ജോസ് ഞെളിയൻ, രാജേഷ് നടപ്പിള്ളി, ജോർജ് കുര്യാക്കോസ്, ജോബി ജോസ്, ജിൻസ് ജോസഫ്, മെൽവിൻ മാത്യു, അഞ്ജന സുജിത്ത്, ഷൈൻ എലിസബത്ത് വർഗീസ്, ജസ്ലിൻ ജോസഫ് എന്നിവരാണ് .

ലക്സ് എഫ് എക്സ് ഒരുക്കിയ ശബ്ദവും വെളിച്ചവും പരിപാടികൾക്ക് മിഴിവേകി ലക്സ് എഫ് എക്സ് ന്റെ ഒരുക്കിയ ദൃശ്യ വിസ്മയം ക്രിസ്മസ് ആഘോഷത്തെ വ്യത്യസ്ത അനുഭവമുള്ളതാക്കി തീർത്തു. ഡബ്ലിയു എം എ ഒരുക്കിയ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിലൂടെ ബംബർ സമ്മാനമായ ബൈക്കും, ഗോൾഡ് കോയിൻസും ഉൾപ്പെടെ 13 ഓളം സമ്മാനങ്ങൾ വിവിധ ആളുകൾ കരസ്ഥമാക്കി കൂടാതെ മുഖ്യ സ്പോൺസർ Infinity Financial Ltd സ്പോൺസർ ചെയ്ത മറ്റൊരു മറ്റൊരു ഗോൾഡ് കോയിനും അംഗങ്ങൾക്ക് സമ്മാനമായി നൽകി.

പരിപാടിയുടെ ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും ബെറ്റർ ഫ്രെയിംസ്, രാജേഷ് നടേപ്പിള്ളി നിർവഹിച്ചു.

പരിപാടി ഇത്രയധികം ഭംഗിയാക്കാൻ സഹായിച്ച സ്പോൺസർമാരായ ഇൻഫിനിറ്റി ഫിനാൻഷ്യൽസ് ലിമിറ്റഡ് ആൻഡ് മോർട്ടഗേജ്സ് , പോൾ ജോൺ ആൻഡ് കമ്പനി സോളിസിറ്റർസ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് , യുണൈറ്റഡ് കൊച്ചി – റസ്റ്റോറന്റ്, മട്ടാഞ്ചേരി കാറ്ററേഴ്സ്, റിയൽ സ്റ്റോർ കൺവീനിയന്റ് സ്റ്റോർ , ഗ്രാൻഡ് ബസാർ സൂപ്പർമാർക്കറ്റ് , കുറിഞ്ഞി സൂപ്പർമാർക്കറ്റ്, ഗുർഖാ മിനി മാർക്കറ്റ് , ഫ്ലോറൽ ബ്ലൂസ്- Apparal hub, VRS മോട്ടോ ക്ലബ്, ഫിഷ് ടു ഹോം, എന്നിവരായിരുന്നു.
ശ്രീമതി അഞ്ജന സുജിത്ത് നന്ദി രേഖപ്പെടുത്തി .

















Latest News:
‘ഹവാ മേ ഏക് താൽ’ - ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് പുതിയ ഭാവവും ലയവും സമന്വയിപ്പിച്ച് പുതിയ ബാൻഡിൽ
ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് പുതിയ ഭാവവും ലയവും സമന്വയിപ്പിച്ച് പുതിയ ബാൻഡിൽ. യുകെ ആസ്ഥാനമായുള്ള സഹോ...Associationsത്രിവർണ്ണക്കടലായി ബോൾട്ടൻ; ഓ ഐ സി സി ആസ്ഥാന മന്ദിരവും പ്രിയദർശിനി ലൈബ്രറിയും രാഹുൽ മാങ്കൂട്ടത്തിൽ എം...
അപ്പച്ചൻ കണ്ണഞ്ചിറ ബോൾട്ടൻ: യു കെ യിലെ പ്രവാസി കോൺഗ്രസ്സുകാരുടെ ചിരകാല അഭിലാഷം സഫലമാക്കിയും,അഭിമ...Associationsഉമ്മൻ ചാണ്ടി, പി റ്റി തോമസ് മെമ്മോറിയൽ 'ഓൾ യു കെ മെൻസ് ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റ്' രാഹുൽ മാങ്കൂട്ട...
അപ്പച്ചൻ കണ്ണഞ്ചിറ സ്റ്റോക്ക് ഓൺ ട്രെന്റ്: കേരള രാഷ്ട്രീയത്തിലെ മഹാരഥന്മാരായിരുന്ന ഉമ്മൻ ചാണ്ടിയ...Associationsഡാർട്ട് ഫോർഡ് മലയാളി മൂവാറ്റുപുഴ സ്വദേശി ബാബു ജേക്കബ് നിര്യാതനായി.... ഞെട്ടലോടെ മലയാളി സമൂഹം
ഇംഗ്ലണ്ടിലെ ഡാർട്ട്ഫോർഡ് നിവാസിയായ ബാബു ജോക്കബ്(48) കുഴിച്ചാലിൽ നിര്യാതനായി. മൂവാറ്റുപുഴ കീഴില്ലം...Latest Newsചൂരൽമലയിൽ പുതിയ പാലം കൂടുതൽ ഉറപ്പോടെ നിർമിക്കും; 35 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകി ധനമന്ത്രി
വയനാട് ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും. ഇതിനായി 35 കോടി ര...Latest Newsരഞ്ജി ട്രോഫി സെമിയിൽ ഗുജറാത്തിനെ വിറപ്പിച്ച് കേരളം ശക്തമായ നിലയിൽ; അസ്ഹറുദ്ദീന് സെഞ്ച്വറി, സൽമാൻ നി...
രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെ വിറപ്പിച്ച് കേരളം. രണ്ടാം ദിനം മുഹമ്മദ് അസ്ഹറുദ്ദീൻ സെഞ്ച്വറിയ...Latest Newsഇരു ശ്വാസകോശങ്ങളിലും ന്യൂമോണിയ; ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യസ്ഥിതി അതീവ സങ്കീർണ്ണം
വത്തിക്കാൻ: ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്. ഇരു ശ്വാസകോശങ്ങളിലും ...Latest Newsകോട്ടയത്ത് 3 വയസുകാരിയുടെ മരണം; ചികിത്സാ വീഴ്ചയെന്ന് പരാതി
കോട്ടയത്ത് കുട്ടികളുടെ ആശുപത്രിയിൽ മൂന്നു വയസുകാരി മരിച്ച സംഭവം ചികിത്സാ വീഴ്ചയെന്ന് പരാതി. മതിയായ ...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- ത്രിവർണ്ണക്കടലായി ബോൾട്ടൻ; ഓ ഐ സി സി ആസ്ഥാന മന്ദിരവും പ്രിയദർശിനി ലൈബ്രറിയും രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഉദ്ഘാടനം ചെയ്തു. അപ്പച്ചൻ കണ്ണഞ്ചിറ ബോൾട്ടൻ: യു കെ യിലെ പ്രവാസി കോൺഗ്രസ്സുകാരുടെ ചിരകാല അഭിലാഷം സഫലമാക്കിയും,അഭിമാനം ഉയർത്തിയും ബോൾട്ടണിൽ ഒഐസിസി ക്കു ആസ്ഥാന മന്ദിരവും അതിനോടനുബന്ധിച്ചു ഇന്ദിരാ പ്രിയദർശിനി ലൈബ്രറിയും ആരംഭിച്ചു. ജനകീയ സമരനായകനും, യുവ നിയമസഭാ സാമാജികനും, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ടുമായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയാണ് ആസ്ഥാന മന്ദിരവും, ലൈബ്രറിയും ഉദ്ഘാടനം ചെയ്തത്. കൊടിതോരണങ്ങളാൽ അലങ്കരിച്ച വീഥിയിലൂടെ മുദ്രാവാക്യം മുഴക്കിയും, വാദ്യമേളങ്ങളുടെ അകമ്പടിയോടെയും അത്യാവേശത്തിലാണ് യൂത്ത് കോൺഗ്രസിന്റെ അമരക്കാരനെ ബോൾട്ടനിലേക്ക് സ്വീകരിച്ച് ആനയിച്ചത്
- ഉമ്മൻ ചാണ്ടി, പി റ്റി തോമസ് മെമ്മോറിയൽ ‘ഓൾ യു കെ മെൻസ് ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റ്’ രാഹുൽ മാങ്കൂട്ടത്തിൽ MLA ഉദ്ഘാടനം ചെയ്തു; ജെറമി-അക്ഷയ് , സുരേഷ്-ഡോൺ ടീമുകൾ ജേതാക്കളായി. അപ്പച്ചൻ കണ്ണഞ്ചിറ സ്റ്റോക്ക് ഓൺ ട്രെന്റ്: കേരള രാഷ്ട്രീയത്തിലെ മഹാരഥന്മാരായിരുന്ന ഉമ്മൻ ചാണ്ടിയുടെയും, പി റ്റി തോമസിന്റെയും സ്മരണാർത്ഥം ഓ ഐ സി സി (യു കെ) സംഘടിപ്പിച്ച പ്രഥമ ഷട്ടിൽ ബാഡ്മിന്റൻ ഡബിൾസ്ടൂർണമെന്റ് ആവേശോജ്ജ്വലമായി. സ്റ്റോക് ഓൺ ട്രെന്റിൽ വച്ച് സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഉദ്ഘാടനം ചെയ്തു. Image.jpegഷട്ടിൽ കളിച്ചുകൊണ്ട് ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ച രാഹുൽ മാങ്കൂട്ടത്തിലിനെ വലിയ ആരവത്തോടെയാണ് കാണികൾ ഏറ്റെടുത്തത്. രാഷ്ട്രീയ വേദികളിലും ജനസമൂഹത്തിലും
- ഡാർട്ട് ഫോർഡ് മലയാളി മൂവാറ്റുപുഴ സ്വദേശി ബാബു ജേക്കബ് നിര്യാതനായി…. ഞെട്ടലോടെ മലയാളി സമൂഹം ഇംഗ്ലണ്ടിലെ ഡാർട്ട്ഫോർഡ് നിവാസിയായ ബാബു ജോക്കബ്(48) കുഴിച്ചാലിൽ നിര്യാതനായി. മൂവാറ്റുപുഴ കീഴില്ലം സ്വദേശിയാണ്.ഭാര്യ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആംബുലൻസ് വിളിച്ചു വരുത്തി മരണം സ്ഥിരീകരിച്ചു. പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റ് മോർട്ടത്തിനുശേഷം മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് പോലീസ് അറിയിച്ചെങ്കിലും ഹൃദയാഘാതം ആണ് മരണത്തിലേക്ക് നയിച്ചത് എന്ന് പ്രാഥമികമായി വിലയിരുത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്. യുക്മാ സൗത്ത് ഈസ്റ്റ് റീജിയന്റെയും ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ്റെയും
- ചൂരൽമലയിൽ പുതിയ പാലം കൂടുതൽ ഉറപ്പോടെ നിർമിക്കും; 35 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകി ധനമന്ത്രി വയനാട് ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും. ഇതിനായി 35 കോടി രുപയുടെ പദ്ധതി അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ചൂരൽമല ടൗണിൽനിന്നും മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പണിയുക. മേപ്പാടിയെ മുണ്ടക്കൈ, അട്ടമലയുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ് പുനർനിർമ്മിക്കുന്നത്.ഇനിയൊരു അപകടമുണ്ടായാൽ അതിജീവിക്കാൻ ശേഷിയുള്ള വിധത്തിലായിരിക്കും പാലത്തിന്റെ നിർമ്മിതി. കഴിഞ്ഞ ദുരന്തകാലത്ത് പൂഴയിലുണ്ടായ പരമാവധി ഉയർന്ന വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാൾ ഉയരത്തിലായിരിക്കും പാലം പണിയുക. മുൻപുണ്ടായിരുന്ന പാലത്തിനെക്കാൾ
- രഞ്ജി ട്രോഫി സെമിയിൽ ഗുജറാത്തിനെ വിറപ്പിച്ച് കേരളം ശക്തമായ നിലയിൽ; അസ്ഹറുദ്ദീന് സെഞ്ച്വറി, സൽമാൻ നിസാറിന് ഫിഫ്റ്റി രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെ വിറപ്പിച്ച് കേരളം. രണ്ടാം ദിനം മുഹമ്മദ് അസ്ഹറുദ്ദീൻ സെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ സൽമാൻ നിസാർ അർധ സെഞ്ച്വറി നേടി. 173 പന്തിൽ 13 ഫോറുകളടക്കമാണ് അസ്ഹറുദ്ദീൻ സെഞ്ച്വറി പൂർത്തിയാക്കിയത്. നിലവിൽ 113 റൺസുമായി അസ്ഹറുദ്ദീനും 52 റൺസുമായി നിസാറും ക്രീസിലുണ്ട്. 188 പന്തുകൾ നേരിട്ട താരം നാല് ഫോറുകളും ഒരു സിക്സറും നേടി. വിശാൽ ജയ്സ്വാളിന്റെ പന്ത് ലോങ്ങ് ഓണിലേക്ക് സിക്സർ പറത്തിയായിരുന്നു ഫിഫ്റ്റി നേട്ടം. താരത്തിൻെറ ഏഴാം ഫിഫ്റ്റി നേട്ടമാണ്

യുക്മ ദേശീയ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഫെബ്രുവരി ഇരുപത്തിരണ്ട് ശനിയാഴ്ച ബർമിംഗ്ഹാമിൽ /
യുക്മ ദേശീയ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഫെബ്രുവരി ഇരുപത്തിരണ്ട് ശനിയാഴ്ച ബർമിംഗ്ഹാമിൽ
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ ഒൻപതാമത് ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ദേശീയ പൊതുയോഗം ഫെബ്രുവരി 22 ശനിയാഴ്ച ബർമിംഗ്ഹാമിൽ വച്ച് നടക്കും. യുക്മയുടെ അംഗ അസോസിയേഷനുകളിൽ, മുൻകൂട്ടി അറിയിച്ചപ്രകാരം നിശ്ചിത സമയത്തിനുള്ളിൽ യുക്മ പ്രതിനിധി ലിസ്റ്റ് സമർപ്പിച്ച നൂറ്റി നാല്പതോളം അസോസിയേഷനുകൾക്ക് ആയിരിക്കും, രണ്ടുവർഷം കൂടുമ്പോൾ നടക്കുന്ന ഈ ജനാധിപത്യ പ്രക്രിയയിൽ ഇത്തവണ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നത്. യുക്മ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളായ കുര്യൻ ജോർജ്, മനോജ് കുമാർ പിള്ള,

ആർ സി എന്നിൽ വീണ്ടുമൊരു മലയാളിത്തിളക്കം; ആർ സി എൻ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് ബോര്‍ഡ് സീറ്റിൽ മത്സരിച്ച ബ്ലെസി ജോൺ വിജയിയായി.. /
ആർ സി എന്നിൽ വീണ്ടുമൊരു മലയാളിത്തിളക്കം; ആർ സി എൻ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് ബോര്‍ഡ് സീറ്റിൽ മത്സരിച്ച ബ്ലെസി ജോൺ വിജയിയായി..
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പിആർഒ & മീഡിയ കോർഡിനേറ്റർ) ലണ്ടൻ: ആർ സി എൻ പ്രസിഡന്റായി ബിജോയ് സെബാസ്റ്റിയൻ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ആർ സി എന്നിൽ വീണ്ടുമൊരു മലയാളിത്തിളക്കം. ആര്‍സിഎന്‍ (റോയല്‍ കോളജ് ഓഫ് നഴ്സിങ്) യൂണിയന്റെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ ഈസ്റ്റ് മിഡ്ലാൻഡ്സ് ബോർഡ് സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി അംഗവും മുന്‍ സെക്രട്ടറിയുമായിരുന്ന ബ്ലെസി ജോണ്‍ വിജയിയായി. യുക്മ, യുഎൻഎഫ്, യുക്മ മിഡ്ലാൻഡ്സ് റീജിയണൽ കമ്മറ്റികൾക്കൊപ്പം ലെസ്റ്റർ കേരള കമ്മ്യുണിറ്റിയും ലെസ്റ്ററിലെ

ആര്‍സിഎന്‍ ഈസ്റ്റ് മിഡ്ലാൻഡ്സ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ബ്ലെസ്സി ജോൺ; പിന്തുണയുമായി യുക്മ ദേശീയ സമിതിയും യുക്മ നേഴ്സ് ഫോറവും /
ആര്‍സിഎന്‍ ഈസ്റ്റ് മിഡ്ലാൻഡ്സ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ബ്ലെസ്സി ജോൺ; പിന്തുണയുമായി യുക്മ ദേശീയ സമിതിയും യുക്മ നേഴ്സ് ഫോറവും
അനീഷ് ജോൺ യുകെയിലെ ആര്‍സിഎന്‍ (റോയല്‍ കോളജ് ഓഫ് നഴ്സിങ്) യൂണിയന്റെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ ഈസ്റ്റ് മിഡ്ലാൻഡ്സ് മേഖലാ അടിസ്ഥാനത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് മറ്റൊരു മലയാളി സ്ഥാനാര്‍ത്ഥികൂടി എത്തുകയാണ്. ആർ സി എൻ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് ബോര്‍ഡ് സീറ്റിലേക്കാണ് ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി അംഗവും മുന്‍ സെക്രട്ടറിയുമായിരുന്ന ബ്ലെസി ജോണ്‍ മത്സരിക്കാനെത്തുന്നത്.യുക്മ, യുഎൻഎഫ്, യുക്മ മിഡ്ലാൻഡ്സ് റീജിയണൽ കമ്മറ്റികൾക്കൊപ്പം ലെസ്റ്റർ കേരള കമ്മ്യുണിറ്റിയും ലെസ്റ്ററിലെ നഴ്സസ് ഫോറവും ബ്ലെസ്സി ജോണിന് പിന്തുണയുമായി ഒപ്പമുണ്ട്. മുന്‍പ് റീജിയണല്‍ മത്സരങ്ങളില്‍

യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) 2025 ലെ യുക്മ കലണ്ടറിൻറെ പ്രകാശന കർമ്മം യുകെ മലയാളികളുടെ അഭിമാനമായ ആഷ്ഫോർഡ് എം.പി സോജൻ ജോസഫ്, പതിനഞ്ചാമത് യുക്മ ദേശീയ കലാമേള ഉദ്ഘാടന വേദിയിൽ വെച്ച് നിർവ്വഹിച്ചു. മുൻ വർഷങ്ങളിലേത് പോലെ മൾട്ടി കളറിൽ അതിമനോഹരമായാണ് ഇക്കുറിയും യുക്മ കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ ആഗ്രഹിക്കുന്നവർ ഈ വാർത്തയോടൊപ്പം ചേർത്തിരിക്കുന്ന ലിങ്കിൽ പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് തികച്ചും സൌജന്യമായി

യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന്
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ടിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച യുക്മ ബംപർ ടിക്കറ്റ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നേരത്തേ പ്രഖ്യാപിച്ചിരുന്നത് പോലെ നവംബർ 2 ന് യുക്മ ദേശീയ കലാമേള വേദിയിൽ വച്ച് നടക്കെടുപ്പ് നടത്തി. ഒന്നാം സമ്മാനമായ പതിനായിരം പൗണ്ട് റെഡിച്ചിലെ സുജിത്ത് തോമസിന് ലഭിച്ചു.(ടിക്കറ്റ് നമ്പർ – 06387). രണ്ടാം സമ്മാനം ഒരു പവൻ ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമും (ടിക്കറ്റ് നമ്പർ –

click on malayalam character to switch languages