1 GBP = 105.72
breaking news

വിൽ ഷെയർ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം അതിഗംഭീരമായി. എട്ടു മണിക്കൂറോളം നീണ്ടുനിന്ന ആഘോഷ പരിപാടികൾ ശ്രീ സോജൻ ജോസഫ് എംപി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.

വിൽ ഷെയർ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം അതിഗംഭീരമായി. എട്ടു മണിക്കൂറോളം നീണ്ടുനിന്ന ആഘോഷ പരിപാടികൾ ശ്രീ സോജൻ ജോസഫ് എംപി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.

രാജേഷ് നടേപ്പിള്ളി, മീഡിയ കോർഡിനേറ്റർ

വിൽ ഷെയർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികൾ വൈവിധ്യമാർന്ന കലാസാംസ്കാരിക സമന്വയത്തിന്റെ പര്യായമായി മാറി. ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മലയാളിയും ആഷ്‌ഫോർഡ് എംപിയുമായ ശ്രീ സോജൻ ജോസഫ് നിർവഹിച്ചു. ക്രിസ്മസ് ആഘോഷത്തിൽ വിൽഷെയറിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ 850 അധികം ആളുകൾ സ്വിൻഡൻ -MECA ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നപ്പോൾ വിൽ ഷെയർ മലയാളികളുടെ ഒത്തൊരുമയും സാഹോദര്യവും സ്ഫുരിക്കുന്ന വേദിയായി മാറി.

ഇക്കഴിഞ്ഞ ജനുവരി അഞ്ചാം തീയതി ഞായറാഴ്ച മൂന്നുമണിയോടുകൂടി ആരംഭിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികൾ രാഖി ജി ആർ ന്റെ പ്രാർത്ഥനാ ഗാനത്തോട് കൂടി തുടക്കം കുറിച്ചു. തുടർന്ന് അഞ്ജന സുജിത്ത് സംവിധാനം നിർവഹിച്ച ലോകരക്ഷകനായ ക്രിസ്തു ദേവന്റെ പിറവിയുടെ ദൃശ്യാവിഷ്കാരം വേദിയിൽ അരങ്ങേറുകയുണ്ടായി. അതിന്റെ സാങ്കേതികത്വം നിർവഹിച്ച എബി ജോസഫ് , സ്റ്റീഫൻ ഇമ്മാനുവേൽ എന്നിവരുടെ സാങ്കേതിക പരിജ്ഞാനവും സഹായവും പ്രശംസനീയമാണ്. അതിനെ തുടർന്ന് സിജി മനോജിന്റെയും അഭിലാഷ് അഗസ്റ്റിന്റെയും നേതൃത്വത്തിൽ ഇരുപതോളം ഗായകർ ചേർന്ന് ആലപിച്ച കരോൾ സംഗീതം വേദിയെ ആഘോഷ ഉത്സവപ്രതീതിയുളവാക്കി. തുടർന്ന് കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവരുടെ വിവിധ ഗാനാലാപനവും നയന മനോഹരമായ വിവിധ സിനിമാറ്റിക് ഡാൻസുകളും വിൽഷെയറിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷരാവിനെ ഏറെ നിറമുള്ളതാക്കി.

തുടർന്ന് നടത്തപ്പെട്ട പൊതു സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് പ്രിൻസ് മോൻ മാത്യു അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി പ്രദീഷ് ഫിലിപ്പ് ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. സോജൻ ജോസഫ് എം പി പൊതുസമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു .

സ്നേഹവും ഐക്യവും വിൽഷെയർ മലയാളി അസോസിയേഷന്റെ മുഖമുദ്രയാണെന്നും ഉറച്ച സൗഹൃദവും മാനുഷിക മൂല്യങ്ങളിൽ അടിയുറച്ച കൂട്ടായ്മയും ആണ് WMAയുടെ ശക്തി എന്നും ഈ ഒത്തൊരുമയാണ് യുകെയിലെ ഏറ്റവും വലുതും പാരമ്പര്യ തികവുമുള്ള അസോസിയേഷനുകളിൽ ഒന്നായി ഡബ്ലിയു എം എ അറിയപ്പെടുന്നതെന്നും 25 ഉം 50 ഉം വർഷങ്ങൾ ഇനിയും ഒറ്റക്കെട്ടായി മുന്നേറണം എന്നും ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ശ്രീ സോജൻ ജോസഫ് എംപി സംസാരിക്കുകയുണ്ടായി. കഴിഞ്ഞ രണ്ടു വർഷക്കാലം ഏറ്റവും മികച്ച പ്രകടനം കാഴ്ചവക്കുവാൻ സാധിച്ചത് അംഗങ്ങളുടെ കൂട്ടായ പ്രവർത്തനഫലം ആണെന്നും കൂട്ടുത്തരവാദിത്വവും കർമ്മനിരതമായ നേതൃനിരയുമാണ് അസോസിയേഷന്റെ ശക്തി എന്നും അസോസിയേഷൻ രൂപീകൃതമായനാൾ മുതൽ നാളിതുവരെയുള്ള ഭരണസാരഥികളുടെ ഒത്തൊരുമയോടുള്ള പ്രവർത്തനഫലമാണ് നമ്മുടെ 20-)0 വാർഷികാഘോഷമെന്നും, തുടർന്നും 2025 – 2026 കാലയളവിലെ കമ്മിറ്റിക്ക് എല്ലാവിധ ഭാവുകങ്ങളും പിന്തുണയും അർപ്പിക്കുന്നതായും എല്ലാവരും ഒറ്റക്കെട്ടായി മുന്നേറാം എന്നും അധ്യക്ഷത വഹിച്ചു കൊണ്ട് പ്രിൻസ് മോൻ മാത്യു സംസാരിക്കുകയുണ്ടായി. ക്രിസ്തു ദേവന്റെ മൂല്യങ്ങളായ സ്നേഹവും സാഹോദര്യവും മുറുകെപ്പിടിക്കാം എന്നും കൂട്ടായ്മയിൽ ഒന്നിച്ച് ഒറ്റക്കെട്ടായി പ്രവർത്തിക്കാമെന്നും പുതുവർഷത്തിൽ പുതിയ പ്രതീക്ഷകളോടെ പ്രത്യാശയുടെ വാതിൽ തുറന്നു കൊണ്ട് മെച്ചപ്പെട്ട ജീവിത സാഹചര്യം സംജാതമാകട്ടെയെന്നും ക്രിസ്തുവിന്റെ വിനയം നമുക്ക് ഓരോരുത്തർക്കും മാതൃകയാക്കാം എന്നും ക്രിസ്തുമസ്സിന്റെയും പുതുവത്സരത്തിന്റെയും സന്ദേശവും ആശംസകളും സെക്രട്ടറി പ്രദീഷ് ഫിലിപ്പ് ഏവർക്കും സ്വാഗതം ആശംസിച്ചു സംസാരിച്ചു.

തുടർന്ന് 2023 – 2024 കാലയളവിൽ അസോസിയേഷന്റെ സാരഥ്യം വഹിച്ച എല്ലാ കമ്മിറ്റി അംഗങ്ങളെയും പൊതുസമ്മേളനത്തിൽ ആദരിക്കുകയുണ്ടായി അതിനെ തുടർന്ന് അസോസിയേഷന്റെ പൊതുയോഗം ആരംഭിക്കുകയും വാർഷിക റിപ്പോർട്ട് സെക്രട്ടറി പ്രദീഷ് ഫിലിപ്പും അസോസിയേഷന്റെ വരവ് ചിലവ് കണക്കുകൾ ട്രഷറർ സജി മാത്യുവും ചേർന്ന് അവതരിപ്പിക്കുകയുണ്ടായി. റിപ്പോർട്ടും കണക്കും അംഗങ്ങൾ ബോധ്യപ്പെട്ട് അംഗീകരിക്കുകയും ചെയ്തു. തുടർന്ന് മട്ടാഞ്ചേരി കാറ്ററേഴ്‌സിന്റെ വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറും ഉണ്ടായിരുന്നു .ഇത്തവണത്തെ ക്രിബ് മത്സരം ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രെദ്ധ നേടുകയുണ്ടായി. വിജയികള്‍ക്ക് ക്യാഷ് അവാർഡും ട്രൊഫിയും സമ്മാനിച്ചു.

ജനറൽ ബോഡി മീറ്റിങ്ങിനു ശേഷം 2025 – 2026 കാലയളവിലേക്കുള്ള അസോസിയേഷന്റെ ഭാരവാഹികളായി ജിജി സജിയുടെ നേതൃത്വത്തിൽ 32 അംഗ കമ്മിറ്റി ഭരണഘടനാപരമായ നേതൃത്വം ഏറ്റെടുക്കുകയും പ്രതീകാത്മകമായി അസോസിയേഷന്റെ ഭരണഘടന നിലവിലെ പ്രസിഡന്റ് പ്രിൻസ് മോൻ മാത്യുവിൽ നിന്ന് പുതിയ പ്രസിഡന്റ് ജിജി സജി ഏറ്റുവാങ്ങി നിറ നിറകയ്യടികളോടെ വിൽ ഷെയർ മലയാളി സമൂഹം പുതിയ നേതൃത്വത്തെ സ്വീകരിച്ചു.

തുടർന്ന് അബി ചാത്തന്നൂർ ആൻഡ് ടീമിന്റെ ന്യൂയർ ധമാക്ക-2025 സ്റ്റേജിൽ അരങ്ങേറി. വിൽഷെയർ മലയാളി സമൂഹത്തിന്റെ പ്രതീക്ഷക്കൊത്ത് സംഗീതത്തിന്റെയും നൃത്തത്തിന്റെയും മാസ്മരിക ലോകത്തേക്ക് മലയാളി സമൂഹത്തെ കൈപിടിച്ചുയർത്തുവാൻ എല്ലാ കലാകാരന്മാർക്കും കലാകാരികൾക്കും സാധിച്ചു കൂടാതെ പ്രശസ്ത സംഗീതജ്ഞനും കീറ്ററിസ്റ്റുമായ സുമേഷ് കൂട്ടിക്കൽ സംഗീതത്തിന്റെ മായാജാലം ഒരുക്കി വിൽഷെയർ കലാ പ്രേമികളെ ആഘോഷത്തിന്റെ പരമോന്നതിയിൽ എത്തിച്ചു .

ക്രിസ്മസ് ആഘോഷം മികവുറ്റതാക്കുവാൻ പ്രവർത്തിച്ച പ്രോഗ്രാം കോഡിനേറ്റേഴ്സ് മെൽവിൻ മാത്യു, അഞ്ജന സുജിത്, ഷൈൻ എലിസബത്ത് വർഗീസ് എന്നിവർ ഏറെ പ്രശംസ പിടിച്ചുപറ്റിയുണ്ടായി. പ്രോഗ്രാമിന്റെ അവതാരകരായി പ്രിയ ജോജിയും, ഷൈൻ എലിസബത്ത് വർഗീസും മികച്ച അവതരണ ശൈലി കാഴ്ചവെച്ചു. പരിപാടി കാര്യക്ഷമമായി പൂർത്തീകരിക്കുവാൻ പ്രവർത്തിച്ച ഡബ്ലിയു എം എ കമ്മിറ്റി അംഗങ്ങൾ പ്രിൻസ്‌മോൻ മാത്യു, പ്രദീഷ് ഫിലിപ്പ് , സജീ മാത്യു, സോണി കാച്ചപ്പിള്ളി , അഗസ്റ്റിൻ ജോസഫ് , മാത്യു കുര്യാക്കോസ്, ലൂക്കോസ് തോമസ്, സജി ജോർജ്, ജോസഫ് ജോസ്, സിസി ആന്റണി, ഗീതു അശോകൻ, ജോസ് ഞെളിയൻ, രാജേഷ് നടപ്പിള്ളി, ജോർജ് കുര്യാക്കോസ്, ജോബി ജോസ്, ജിൻസ് ജോസഫ്, മെൽവിൻ മാത്യു, അഞ്ജന സുജിത്ത്, ഷൈൻ എലിസബത്ത് വർഗീസ്, ജസ്ലിൻ ജോസഫ് എന്നിവരാണ് .

ലക്സ് എഫ് എക്സ് ഒരുക്കിയ ശബ്ദവും വെളിച്ചവും പരിപാടികൾക്ക് മിഴിവേകി ലക്സ് എഫ് എക്സ് ന്റെ ഒരുക്കിയ ദൃശ്യ വിസ്മയം ക്രിസ്മസ് ആഘോഷത്തെ വ്യത്യസ്ത അനുഭവമുള്ളതാക്കി തീർത്തു. ഡബ്ലിയു എം എ ഒരുക്കിയ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിലൂടെ ബംബർ സമ്മാനമായ ബൈക്കും, ഗോൾഡ് കോയിൻസും ഉൾപ്പെടെ 13 ഓളം സമ്മാനങ്ങൾ വിവിധ ആളുകൾ കരസ്ഥമാക്കി കൂടാതെ മുഖ്യ സ്പോൺസർ Infinity Financial Ltd സ്പോൺസർ ചെയ്ത മറ്റൊരു മറ്റൊരു ഗോൾഡ് കോയിനും അംഗങ്ങൾക്ക് സമ്മാനമായി നൽകി.

പരിപാടിയുടെ ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും ബെറ്റർ ഫ്രെയിംസ്, രാജേഷ് നടേപ്പിള്ളി നിർവഹിച്ചു.

പരിപാടി ഇത്രയധികം ഭംഗിയാക്കാൻ സഹായിച്ച സ്പോൺസർമാരായ ഇൻഫിനിറ്റി ഫിനാൻഷ്യൽസ് ലിമിറ്റഡ് ആൻഡ് മോർട്ടഗേജ്സ് , പോൾ ജോൺ ആൻഡ് കമ്പനി സോളിസിറ്റർസ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് , യുണൈറ്റഡ് കൊച്ചി – റസ്റ്റോറന്റ്, മട്ടാഞ്ചേരി കാറ്ററേഴ്സ്, റിയൽ സ്റ്റോർ കൺവീനിയന്റ് സ്റ്റോർ , ഗ്രാൻഡ് ബസാർ സൂപ്പർമാർക്കറ്റ് , കുറിഞ്ഞി സൂപ്പർമാർക്കറ്റ്, ഗുർഖാ മിനി മാർക്കറ്റ് , ഫ്ലോറൽ ബ്ലൂസ്- Apparal hub, VRS മോട്ടോ ക്ലബ്, ഫിഷ് ടു ഹോം, എന്നിവരായിരുന്നു.

ശ്രീമതി അഞ്ജന സുജിത്ത് നന്ദി രേഖപ്പെടുത്തി .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more