1 GBP = 107.33
breaking news

ഗ്രേറ്റ് ബ്രിട്ടൻ രൂപത ക്രിസ്മസ് കരോൾ ഗാന മത്സരം “കൻദിഷ് ” നാളെ ലെസ്റ്ററിൽ

ഗ്രേറ്റ് ബ്രിട്ടൻ രൂപത ക്രിസ്മസ് കരോൾ ഗാന മത്സരം “കൻദിഷ് ” നാളെ ലെസ്റ്ററിൽ

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കമ്മീഷൻ ഫോർ ചർച്ച് ക്വയറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ക്രിസ്മസ് കരോൾ ഗാന മത്സരം “കൻദിഷ് ” നാളെ ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയ പാരിഷ് ഹാളിൽ നടക്കും. രൂപതയിലെ വിവിധ ഇടവക/ മിഷൻ / പ്രൊപ്പോസഡ്‌ മിഷനുകളിൽ നിന്നുള്ള ഗായക സംഘങ്ങൾക്കായി നടക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കുവാനായി നിരവധി ചർച്ച് ഗായകസംഘങ്ങൾ ആണ് രെജിസ്റ്റർ ചെയ്തിട്ടുള്ളത്. മുൻ വർഷങ്ങളിലേതു പോലെ തന്നെ കാഷ് പ്രൈസ് ഉൾപ്പടെ ആകർഷകമായ സമ്മാനങ്ങൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്ന ടീമുകൾക്ക് ലഭിക്കും. രാവിലെ പതിനൊന്നു മണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ വൈകുന്നേരം ആറ് മണിക്ക് തീരുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. വിജയികളാകുന്നവർക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്യും.

കരോൾ മത്സരത്തിൽ പങ്കെടുക്കുന്നവർക്കും കാണികൾ ആയി എത്തുന്നവർക്കും ഉൾപ്പടെ എല്ലവർക്കും ഭക്ഷണ സ്റ്റാളും ക്രമീകരിച്ചിട്ടുണ്ട്. മത്സരത്തിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി കമ്മീഷൻ ഫോർ ചർച്ച്‌ ക്വയർ ചെയർമാൻ ഫാ പ്രജിൽ പണ്ടാരപ്പറമ്പിൽ , കോഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ എന്നിവർ അറിയിച്ചു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more