1 GBP = 106.83

ഗ്രേറ്റ് ബ്രിട്ടൻ രൂപത കുടുംബങ്ങൾക്കായി നടത്തിയ ദൈവശാസ്ത്ര ക്വിസ് മത്സരം “ഉർഹ 2024 “.ഫൈനൽ മത്സരം ഇന്ന് ലിവർപൂളിൽ

ഗ്രേറ്റ് ബ്രിട്ടൻ രൂപത കുടുംബങ്ങൾക്കായി നടത്തിയ ദൈവശാസ്ത്ര ക്വിസ് മത്സരം “ഉർഹ 2024 “.ഫൈനൽ മത്സരം ഇന്ന് ലിവർപൂളിൽ

ഷൈമോൻ തോട്ടുങ്കൽ

ബർമിംഗ് ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വര്ഷം ആചരിക്കുന്ന ദൈവശാസ്ത്ര വർഷത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി നടക്കുന്ന ദൈവ ശാസ്ത്ര ക്വിസ് മത്സരങ്ങളുടെ ഫൈനൽ ഇന്ന് നടക്കും . രൂപതയുടെ രണ്ടാം പഞ്ച വത്സര അജപാലന പദ്ധതിയിൽ ആചരിക്കുന്ന ദൈവശാസ്ത്ര വർഷത്തിൽ രൂപതയിലെ മുഴുവൻ കുടുംബങ്ങളെയും സീറോ മലബാർ സഭയുടെ ദൈവശാസ്ത്രം കൂടുതൽ ആഴത്തിൽ പഠിപ്പിക്കുവാനും , സഭയുടെ ദൈവശാസ്ത്രത്തെപ്പറ്റിയുള്ള ധാരണകൽ കൂടുതൽ ബലപ്പെടുത്തുവാനും വേണ്ടി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ ഫൈനൽ മത്സരം ദൈവശാസ്ത്ര വർഷത്തിന്റെ സമാപനം കുറിക്കുന്ന ഇന്ന് ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ വച്ച് ലൈവ് ആയിട്ടാണ് നടക്കുക.

രൂപതാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ,രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും നൽകും .രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിജയികൾക്കും ഫൈനലിസ്റ്റുകൾക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും . ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളെയും ഉൾപ്പെടുത്തി നടക്കുന്ന പ്രാഥമിക എഴുത്തു മത്സരത്തിൽ വിജയികളാകുന്ന ആറ് ടീമുകളാണ് ലൈവ് ആയി നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്നത് . മത്സത്തിന്റെ ലൈവ് സംപ്രേക്ഷണം രൂപത യുടെ ഔദ്യോഗിക യു ട്യൂബ് , സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കൂടിയും സംപ്രേക്ഷണം ചെയ്യും . മുപ്പതാം തീയതി നടക്കുന്ന ക്വിസ് മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാതായി പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു അറിയിച്ചു . ക്വിസ് മത്സരത്തിന്റെ ലൈവ് ടെലികാസ്ററ് താഴെ കാണുന്ന രൂപതയുടെ ഔദ്യോഗിക യു ട്യൂബ് ചാനെലിൽ കൂടി സംപ്രേഷണം ചെയ്യും .

Urha 2024 | Garand Finale | Eparchial Family Quiz on Theology | Our Lady Queen of Peace Liverpool
Official Youtube Channel of the Catholic Syro-Malabar Eparchy of Great Britain Syro-Malabar Eparchy of Great Britain was erected by our Holy Father Pope Fran…
www.youtube.com

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more