1 GBP = 107.04
breaking news

മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിൽ ഈസ്റ്റ് ആംഗ്ലിയ റീജിയണിൽ നോർവിച്ചിൽ പരിശുദ്ധ അമ്മയുടെ നാമത്തിൽ പുതിയ ഇടവകയ്ക്ക് തുടക്കം.

മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിൽ ഈസ്റ്റ് ആംഗ്ലിയ റീജിയണിൽ നോർവിച്ചിൽ പരിശുദ്ധ അമ്മയുടെ നാമത്തിൽ പുതിയ ഇടവകയ്ക്ക് തുടക്കം.

ഐസക് കുരുവിള

നോർവിച്: യുകെ ഭദ്രാസനത്തിന്റെ അഭിവന്ദ്യ മെത്രാപ്പൊലീത്ത ഐസക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ അനുവാദ കല്പ്പനയോടെ ഇടവക വികാരി റവ. ബിനു വി ബേബി അച്ചൻ നവംബർ 23ആം തീയതി ബ്രണ്ടാൽ മെമ്മോറിയൽ ഹാളിൽ ആദ്യ വിശുദ്ധ കുർബാന അർപ്പിച്ചു. പരിശുദ്ധ ദൈവമാതാവിനോടുള്ള വചനിപ്പ് പെരുന്നാളിന്റെ തലേദിവസം അർപ്പിച്ച ആദ്യ കുർബാനയിൽ ഇടവക, പരിശുദ്ധ അമ്മയുടെ തന്നെ നാമത്തിൽ ആണെന്ന് തിരുമേനി കൽപ്പനയിലൂടെ അറിയിച്ചത് ഇടവക ജനത്തിനു ഏറെ അനുഗ്രഹപ്രദമായ ഒരു അനുഭവമായി.

അടുത്ത കാലത്ത് പരിശുദ്ധ സഭയുടെ അനേകം വിശ്വാസികൾ നോർഫോക്‌ റീജിയണിലെ നോർത്ത് വാൽഷം, നോർവിച്, ഗോൾസ്‌റ്റൺ, ഗ്രേറ്റ് യാർമത്, ഡെർഹം, ലോവ്സ്‌റ്റോഫ്, തുടങ്ങിയ സ്ഥലങ്ങളിൽ എത്തപെടുകയുണ്ടായി. കിങ്‌സ്‌ലിൻ, പീറ്റർബറോ തുടങ്ങിയ സ്ഥലങ്ങളിൽ ഇടവകകൾ ഉണ്ടെങ്കിലും ദൂരക്കൂടുതൽ ഏവർക്കും ഒരു പ്രയാസം ആയിരുന്നു. ‌സെൻട്രൽ ലൊക്കേഷൻ ആയ ബ്രണ്ടാൽ മെമ്മോറിയൽ ഹാളിൽ മാസത്തിൽ രണ്ടു വിശുദ്ധ കുർബാന ആണ് ക്രമീകരിച്ചിരിക്കുന്നത്, ഏവർക്കും ഒത്തിരി പ്രയാസം കൂടാതെ സ്ഥലത്തു എത്തിച്ചേരുവാൻ സാധിക്കും എന്നതും വളരെ അനുഗ്രഹകരമാണ്‌.

പരിശുദ്ധ സഭയുടെ പകരക്കാരനില്ലാത്ത അമരക്കാരനായി സഭയെ നയിച്ച, കാലം ചെയ്ത മലങ്കരയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ 24ആം ഓർമ്മദിനത്തിൽ ബാവായുടെ അനുസ്മരണത്തിൽ ധൂപ പ്രാർത്ഥന അർപ്പിച്ചു.

ക്നാനായ യാക്കോബായ സുറിയാനി സഭയുടെ റവ. ജോമോൻ പുന്നൂസ് അച്ചൻ കുർബാനയിൽ സംബന്ധിച്ച് പുതിയ ഇടവകക്കുള്ള എല്ലാ ആശംസകളും അനുമോദനവും നേർന്നു.

ഒരു പുതിയ ഇടവകക്കാവശ്യമായ സാധനസാമഗ്രികൾ നാട്ടിൽ നിന്നയച്ചു തന്നു സഹായിച്ച, പരിശുദ്ധ അമ്മയുടെ സൂനോറോയുടെ സാന്നിധ്യത്താൽ ധന്യമായ മണർകാട് ഇടവകയോടും മറ്റത്തിൽ തോമസ് അച്ചനോടുമുള്ള നന്ദി ഇടവകയുടെ പേരിൽ ബിനു അച്ചൻ ഏവരെയും അറിയിച്ചു. നാട്ടിലുള്ള ദൈവാലയങ്ങളിലെ ത്രോണോസ് പോലെ തന്നെ അതിമനോഹരമായ രീതിയിൽ രാപകലില്ലാതെ അദ്വാനിച് വളരെ മനോഹരമായ ത്രോണോസ് പണിതു പള്ളിക്കായി സമർപ്പിച്ച മാനേജിങ് കമ്മിറ്റി അംഗം കൂടിയായ ജോബി വർഗീസിനോടുള്ള നന്ദിയും അഭിനന്ദനവും ബിനു അച്ചൻ അറിയിച്ചു.
ഇടവക തുടങ്ങുന്നതിനാവശ്യമായ എല്ലാ മാർഗ്ഗ നിർദ്ദേശങ്ങളും സഹായങ്ങളും ചെയ്തു തന്ന അഭി. മേഖല മെത്രാപോലീത്തയോടും യുകെ ഭദ്രാസന കൗണ്സിലിനോടും ഭദ്രാസന സെക്രട്ടറി റവ എബിൻ ഊന്നുകല്ലിങ്കൽ അച്ചനോടും ഭദ്രാസന വൈസ് പ്രസിഡന്റ് റവ. എൽദോസ് കൗങ്ങുംപ്പിള്ളിൽ അച്ചനോടും ഉള്ള നന്ദിയും കടപ്പാടും അച്ചൻ രേഖപ്പെടുത്തി.

കുർബാനാനന്തരം നടന്ന പൊതുയോഗത്തിൽ ഇടവക വികാരി റവ. ബിനു വി ബേബി അച്ചന്റെ നേതൃത്വത്തിൽ ഇടവക ഭാരവാഹികളെ തിരഞ്ഞെടുത്തു.
•ശ്രീ ബിനു വർഗീസ് – ട്രസ്റ്റി
•ശ്രീ ജിബിൻ ജോയി – സെക്രട്ടറി
•ശ്രീ ജോബി വർഗീസ് – മാനേജിങ് കമ്മിറ്റി
•ശ്രീ ഐസക് കുരുവിള – മാനേജിങ് കമ്മിറ്റി ആൻഡ്‌ മീഡിയ കോർഡിനേറ്റർ
•ശ്രീ സാബു കുര്യൻ – മാനേജിങ് കമ്മിറ്റി
•ശ്രീ ടോണി കുഞ്ഞുമോൻ – മാനേജിങ് കമ്മിറ്റി
•ശ്രീ ബിനീഷ് ജോണി – മാനേജിങ് കമ്മിറ്റി എന്നിവരെ തിരഞ്ഞെടുത്തു.

കൂടാതെ,
•ശ്രീ ബേസിൽ തങ്കച്ചൻ – ഓഡിറ്റർ
•ശ്രീമതി ഷിൻസി വർഗീസ് – സൺ‌ഡേ സ്കൂൾ പ്രധാനാദ്ധ്യാപിക
•ശ്രീ നിജോ കെ വർഗീസ് – യൂത്ത് അസോസിയേഷൻ സെക്രട്ടറി
•ബെസ്കിയാമോ ബെസ്സി ബോസ് – വനിതാ സമാജം സെക്രട്ടറി
എന്നിവരെയും വിവിധ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുത്തു.
ഈസ്റ്റ് ആംഗ്ലിയ റീജിയനിൽ ഉള്ള ബോസ്റ്റൺ, പീറ്റർബറോ തുടങ്ങിയ ഇടവകകളിൽ നിന്നുള്ള വിശ്വാസികളും വിശുദ്ധ കുർബാനയിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ:

Rev. Fr Binu V Baby – 07907343536
Jibin Joy -07735 105356
Binu Vargis – 07362 313286
Joby Varghese- 07454 102671

Email: [email protected]

പള്ളിയുടെ വിലാസം:
Brundall Memorial Hall
19 Links Ave, Brundall,
Norwich
NR13 5LL

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more