1 GBP = 107.36

‘പാലക്കാട് എൽഡിഎഫിന്റെ വോട്ടുവിഹിതം കൂടി, ഫലം ജനം അംഗീകരിക്കുന്നതിന്റെ തെളിവ്’ ; മുഖ്യമന്ത്രി

‘പാലക്കാട് എൽഡിഎഫിന്റെ വോട്ടുവിഹിതം കൂടി, ഫലം ജനം അംഗീകരിക്കുന്നതിന്റെ തെളിവ്’ ; മുഖ്യമന്ത്രി


പാണക്കാട് തങ്ങളെ വിമർശിച്ചതിൽ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താൻ വിമർശിച്ചത് ലീഗ് സംസ്ഥാന അധ്യക്ഷനെയാണ്. താൻ നടത്തിയത് രാഷ്ട്രീയ വിമർശനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട് സൗത്ത് സിപിഐഎം ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

SDPIയും ജമാഅത്തെ ഇസ്ലാമിയും വർഗീയ സംഘടനയാണ്. എസ്‌ഡിപിഐയോട് കൂട്ടുകൂടാൻ മുസ്ലിം ലീഗിന് എങ്ങനെ സാധിക്കുന്നുവെന്ന് മുഖ്യമന്ത്രി ചോദിച്ചു. ലീഗ് കോൺഗ്രസിനെ പോലെയാകുന്നു. കോൺഗ്രസ് നിലപാടിനോട് എതിർപ്പ് വേണം എന്നും ലീഗിൽ അഭിപ്രായം ഉണ്ടായി. എന്നിട്ടും ലീഗ് എതിർത്തില്ല. കേരളത്തിലെ മന്ത്രി സഭയിലെ സ്ഥാനം പോകുമോ എന്ന് ലീഗ് പേടിച്ചു.

സ്വാതന്ത്ര്യ സമരത്തെ തള്ളിപറഞ്ഞ ആർഎസ്എസ് നേതാക്കളെ ഇപ്പോൾ മഹത്വവത്കരിക്കാൻ ശ്രമിക്കുന്നു. ഒരു ദിവസത്തെ തോന്നൽ കൊണ്ട് ഉണ്ടാക്കിയത് അല്ല, ഭരണ ഘടന. അതിനെ തകർക്കാനാണ് ആർഎസ്എസ് ശ്രമം. കോൺഗ്രസ് ശക്തി കേന്ദ്രങ്ങൾ എല്ലാം പതിയെ ബിജെപി ശക്തി കേന്ദ്രങ്ങൾ ആയി മാറുന്നു.

തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ക്ഷീണമില്ല. തെരെഞ്ഞടുപ്പ് ഫലം ജനം അംഗീകരിക്കുന്നതിന്റെ തെളിവാണ്. ചേലക്കരയിൽ എൽഡിഎഫിന്റെ വോട്ടുവിഹിതം കൂടി. ചേലക്കരയിൽ രമ്യക്ക് ലോക്സഭയിൽ കിട്ടിയ വോട്ടു പോലും കിട്ടിയില്ല. എന്നാൽ എൽഡിഎഫിന് വോട്ടു കൂടി.വലിയ തകർച്ച നേരിട്ടത് ബിജെപിക്കാണ്. പാലക്കാട്‌ ബിജെപിയുമായുള്ള വോട്ടു അകലം കുറച്ചു. എൽഡിഎഫിന് ആവേശം പകരുന്ന തെരെഞ്ഞെടുപ്പ് ഫലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more