1 GBP = 106.82
breaking news

ആര്‍സിഎന്‍ ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ബ്ലെസ്സി ജോൺ; പിന്തുണയുമായി യുക്മ ദേശീയ സമിതിയും യുക്മ നേഴ്‌സ് ഫോറവും

ആര്‍സിഎന്‍ ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ബ്ലെസ്സി ജോൺ; പിന്തുണയുമായി യുക്മ ദേശീയ സമിതിയും യുക്മ നേഴ്‌സ് ഫോറവും

അനീഷ് ജോൺ

യുകെയിലെ ആര്‍സിഎന്‍ (റോയല്‍ കോളജ് ഓഫ് നഴ്‌സിങ്) യൂണിയന്റെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് മേഖലാ അടിസ്ഥാനത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് മറ്റൊരു മലയാളി സ്ഥാനാര്‍ത്ഥികൂടി എത്തുകയാണ്. ആർ സി എൻ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് ബോര്‍ഡ് സീറ്റിലേക്കാണ് ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി അംഗവും മുന്‍ സെക്രട്ടറിയുമായിരുന്ന ബ്ലെസി ജോണ്‍ മത്സരിക്കാനെത്തുന്നത്.
യുക്മ, യുഎൻഎഫ്, യുക്മ മിഡ്ലാൻഡ്സ് റീജിയണൽ കമ്മറ്റികൾക്കൊപ്പം ലെസ്റ്റർ കേരള കമ്മ്യുണിറ്റിയും ലെസ്റ്ററിലെ നഴ്സസ് ഫോറവും ബ്ലെസ്സി ജോണിന് പിന്തുണയുമായി ഒപ്പമുണ്ട്.

മുന്‍പ് റീജിയണല്‍ മത്സരങ്ങളില്‍ (ലണ്ടൻ )മലയാളികള്‍ മത്സരിച്ച് വിജയിച്ചത് മത്സരങ്ങൾക്ക് ആവേശം പകരുന്നു. യുക്മ നാഷനൽ ജോയിന്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം ലണ്ടൻ റീജയനിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ ആയിരക്കണക്കിന് കുടിയേറ്റ മലയാളികളുടെ സാന്നിധ്യം ഉള്ളത് കൊണ്ട് മലയാളികള്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ വിജയ സാധ്യത നല്കുന്നതിനാല്‍ ബ്ലെസി ജോണും വിജയപ്രതീക്ഷയിലാണ്.

പതിവില്ലാത്ത വിധം മലയാളികള്‍ ഏറ്റവും കൂടുതല്‍ സജീവമാകുന്ന തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ആര്‍സിഎന്‍ യൂണിയനില്‍ ഇത്തവണ. അതുകൊണ്ട് തന്നെ മിഡ്‌ലാന്റിലെ മലയാളി നഴ്‌സുമാര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ബ്ലെസി ജോണിനും വിജയം ഉറപ്പാക്കാമെന്നാണ് വിലയിരുത്തല്‍. ഈ സുപ്രധാന സ്ഥാനത്തേക്ക് തങ്ങളുടെ സജീവ പ്രവര്‍ത്തക കൂടിയായ ബ്ലെസി ജോണും മത്സരത്തിനെത്തുന്നതിനാല്‍ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയും പിന്തുണയുമായി ഒപ്പമുണ്ട്. ലെസ്റ്റർ കേരളാ കമ്മ്യുണിറ്റി മുൻ സെക്രട്ടറി എന്ന നിലയിൽ അത്യഗ്രൻ പ്രകടനം കാഴ്ച വെച്ച ബ്ലെസ്സി, യു കെ യിലെ മലയാളി സംഘടനയിൽ സെക്രട്രറി എന്ന നിലയിൽ ആദ്യമായി ബിബിസി മിഡ്ലാൻഡ്സ് റീജിയൻ ഇന്റർവ്യൂ നൽകിയിട്ടുള്ള വ്യക്തി കൂടിയാണ്.

മിഡ്‌ലാൻഡ്‌സ് റീജിയണിലെ മുഴുവൻ നേഴ്സ് സും ബ്ലെസ്സിയുടെ വിജയത്തിനായി പ്രവർത്തിക്കണമെന്ന് നാഷണൽ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, യുക്മ നഴ്സസ് ഫോറം നാഷണൽ (UNF) കോർഡിനേറ്റർ അബ്രാഹം പൊന്നുംപുരയിടം, യുഎൻഎഫ് പ്രസിഡൻറ് സോണി കുര്യൻ, സെക്രട്ടറി ഐസക്ക്  കുരുവിള, ട്രഷറർ ഷൈനി ബിജോയ്, യുക്മ മിഡ്‌ലാൻഡ്‌സ് റീജിയനൽ പ്രസിഡന്റ് ജോർജ് തോമസ് സെക്രട്ടറി പീറ്റർ ജോസഫ് എന്നിവർ അഭ്യർത്ഥിച്ചു.

https://www.facebook.com/groups/573822329338903/posts/rcn-%E0%B4%88%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%AE%E0%B4%BF%E0%B4%A1%E0%B5%8D%E0%B4%B2%E0%B4%BE%E0%B5%BB%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%AC%E0%B5%8B%E0%B5%BC%E0%B4%A1%E0%B5%8D-%E0%B4%B8%E0%B5%80%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B2%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%A8%E0%B5%8B%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%87%E0%B4%B7%E0%B4%A8%E0%B4%BF%E0%B5%BD-%E0%B4%89%E0%B5%BE%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%B2%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BC-%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3/8788064867914567/?rdid=Q1TyN7ySZBjVmliy&share_url=https%3A%2F%2Fwww.facebook.com%2Fshare%2F15bKYtgwdU%2F#

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more