1 GBP = 107.04
breaking news

ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷൻ ഡിസംബർ 21ന്; ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലും, റവ.ഡോ. ടോം ഓലിക്കരോട്ടും നേതൃത്വം നൽകും.

ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷൻ ഡിസംബർ 21ന്; ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലും, റവ.ഡോ. ടോം ഓലിക്കരോട്ടും നേതൃത്വം നൽകും.

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ഡിസംബർ മാസം 21 ന് ശനിയാഴ്ച ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ ബലി അർപ്പിച്ചു സന്ദേശം നൽകുന്നതും, എപ്പാർക്കി പാസ്റ്ററൽ കോർഡിനേറ്റർ റവ.ഡോ.ടോം ഓലിക്കരോട്ട് ബൈബിൾ കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുന്നതുമാണ്.

ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി യൂത്ത് ആൻഡ് മൈഗ്രൻറ് കമ്മീഷൻ ഡയറക്ടറും, ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷൻ ഡയറക്ടറും, പ്രശസ്ത ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് തിരുവചന സന്ദേശം പങ്കുവെക്കുകയും, സഹകാർമികത്വം വഹിക്കുകയും ചെയ്യും.ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വൽ ഷെയറിങ്ങിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്.

ലോക രക്ഷകനായ ഉണ്ണിയേശുവിന്റെ തിരുപ്പിറവിക്ക്‌ മുന്നൊരുക്കമായി നടത്തപ്പെടുന്ന അനുഗ്രഹദായകമായ തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും, ആരാധനയിലും പങ്കുചേർന്ന് ദൈവീക കൃപകളും, അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നതായി ഫാ. ജോസഫ് മുക്കാട്ട്, ഇവാഞ്ചലൈസേഷൻ രൂപതാ കോർഡിനേറ്റർ മനോജ് തയ്യിൽ, ലണ്ടൻ റീജണൽ കോർഡിനേറ്റർ മാത്തച്ചൻ വിളങ്ങാടൻ എന്നിവർ അറിയിച്ചു.

ബൈബിൾ കൺവെൻഷനിൽ കുമ്പസാരത്തിനും, സ്പിരിച്യുൽ ഷെയറിങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾ നടത്തുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മനോജ് തയ്യിൽ – 07848 808550
മാത്തച്ചൻ വിളങ്ങാടൻ – 07915 602258

December 21st Saturday 9:00 – 16:00 PM.

Venue: SIR WALTER RAYLEIGH DRIVE, RAYLEIGH, SS6 9BZ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more