1 GBP = 107.06
breaking news

ദൈവഭയമുള്ള, ആത്‌മീയതയിൽ ഊന്നിയ തലമുറ വളർന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; ഡോ.യൂഹാനോൻ മാർ ക്രിസോസ്സ്‌റ്റമോസ്

ദൈവഭയമുള്ള, ആത്‌മീയതയിൽ ഊന്നിയ തലമുറ വളർന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; ഡോ.യൂഹാനോൻ മാർ ക്രിസോസ്സ്‌റ്റമോസ്

ജോർജ്‌ മാത്യു, P.R.O സെന്റ്സ്റ്റീഫൻസ് ഐഒസി ബിർമിങ്ഹാം

ദൈവഭയമുള്ള, ആല്മീയതയിൽ ഊന്നിയ തലമുറ വളർന്നുവരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഡോ:യൂഹാനോൻ മാർ ക്രിസോസ്സ്‌റ്റമോസ്‌. ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു, സഭയുടെ സിനഡ് സെക്രട്ടറിയും, നിരണം ഭദ്രാസനാധിപനുമായ തിരുമേനി. ദൈവഹിതത്തോട് ചേർന്ന്‌ പോവുക എന്നത് നമ്മുടെ കടമയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

വിശുദ്ധ കുർബാനക്ക്‌ തിരുമേനി മുഖ്യ കാർമ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ: മാത്യു എബ്രഹാം, ഫാ:ടിജോ വര്ഗീസ് എന്നിവർ സഹകാർമികരായിരുന്നു. പ്രഭാത നമസ്കാരം, വി.കുർബാന, പ്രസംഗം, ധൂപപ്രാർത്ഥന എന്നിവ നടന്നു. ഇടവക വികാരി ഫാ: മാത്യൂ എബ്രഹാം,ട്രസ്റ്റി ഡെനിൻ തോമസ് , സെക്രട്ടറി പ്രവീൺ തോമസ് , ആധ്യാല്മിക സംഘടന ഭാരവാഹികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more