1 GBP = 107.09
breaking news

ഏഴാമത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവത്തിന് നാളെ തിരി തെളിയും.

ഏഴാമത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവത്തിന് നാളെ തിരി തെളിയും.

ഷൈമോൻ തോട്ടുങ്കൽ

സ്കന്തോർപ്പ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത യുടെ ഏഴാമത് ബൈബിൾ കലോത്സവ മത്സരങ്ങൾനാളെ സ്കൻതോർപ്പിലെ ഫ്രഡറിക് ഗൗ സ്‌കൂളിൽ നടക്കും. പന്ത്രണ്ട് സ്റ്റേജുകളിലായി രൂപതയിലെ പന്ത്രണ്ട് റീജിയണുകളിൽ നിന്നുമുള്ള രണ്ടായിരത്തിലധികം മത്സരാർത്ഥികൾ പങ്കെടുക്കുന്ന മത്സരങ്ങൾ രാവിലെ 8.15 ന് രജിസ്‌ട്രേഷനോടെ ആരംഭിക്കുകയും 9 മണിക്ക് നടക്കുന്ന ബൈബിൾ പ്രതിഷ്ഠയോടുകൂടി ഉദ്‌ഘാടന സമ്മേളനം ആരംഭിക്കും. ബൈബിൾ പ്രതിഷ്ട പ്രദിക്ഷണത്തിൽ അഭിവന്ദ്യ പിതാവിനോട് ചേർന്ന് മിഷൻ ലീഗ് കുട്ടികളും വോളന്റീഴ്സും ബൈബിൾ അപ്പസ്റ്റോലേറ്റ് പ്രതിനിധികളും ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്, വൈദീകർ എന്നിവരും അണിചേരും . തുടർന്ന് അഭിവന്ദ്യ പിതാവും മുഖ്യ വികാരിജനറൽ അച്ചനും പാസ്റ്ററൽ കോർഡിനേറ്ററും വൈദികരും സിസ്റേഴ്സും ബൈബിൾ അപ്പസ്റ്റോലേറ്റ് പ്രതിനിധികളും അൽമായ പ്രധിനിധികളും ചേർന്ന് തിരി തെളിക്കും.

രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ഉത്‌ഘാടന പ്രസംഗത്തിന് ശേഷം പത്തുമണി മുതൽ വിവിധ സ്റ്റേജുകളിലായി മത്സരങ്ങൾ ആരംഭിക്കും. കൂടുതൽ കോച്ചുകൾ കഴിഞ്ഞ വര്ഷങ്ങളിലേതിനേക്കാൾ എത്തുന്നതിനാൽ കോച്ചുകൾ സ്കൂൾ കോമ്പൗണ്ടിൽ തന്നെ പാർക്ക് ചെയ്യുവാനുള്ള ക്രമീകരങ്ങളാണ് പരമാവധി ചെയ്തിരിക്കുന്നത് . 20 പരം കോച്ചുകൾ സ്കൂൾ കോമ്പൗണ്ടിൽ പാർക്ക് ചെയ്യാവുന്ന രീതിയിലാണ് ക്രമീകരങ്ങൾ നടത്തിയിരിക്കുന്നത്. കാറുകളിൽ എത്തുന്നവർ ഗ്രാസ് ഏരിയയിലാണ് പാർക്ക് ചെയ്യേണ്ടത്. സുഗമമായ കാർ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കുന്നതിനായി വോളന്ടീഴ്സിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. പ്രധാന സ്റ്റേജുകളുടെ അടുത്ത് മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ട് .

മത്സരാർത്ഥികളുടെ ചെസ്സ് നമ്പറുകൾ ഓരോ റീജിയണുകളിൽ നിന്നും നിർദേശിക്കപ്പെട്ടവർ ഡൈനിങ് ഹാളിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളിൽ നിന്നും വാങ്ങേണ്ടതാണ് . റീജിയണലിൽ നിന്നും നിര്ദേശിക്കപ്പെട്ടവർ രാവിലെ 9.00 ന് മുന്പതന്നെ മത്സരാർത്ഥികളുടെ രജിസ്‌ട്രേഷൻ നമ്പർ കൈപ്പറ്റേണ്ടതാണ്. ഓരോ റീജിയനും നൽകുന്ന കവറിൽ ഓരോ മിഷനിൽ നിന്നും പങ്കെടുക്കുന്നവരുടെ ചെസ്സ് നമ്പറുകളും മത്സരാത്ഥികളോടൊപ്പം എത്തുന്ന മുൻ‌കൂർ രജിസ്റ്റർ ചെയ്തിരിക്കുന്നവർക്കുള്ള റിസ്റ് ബാൻഡും മിഷൻ അടിസ്ഥാനത്തിൽ പ്രത്യകം തിരിച്ചായിരിക്കും വച്ചിരിക്കുക. റിസ്റ്ബാൻഡിൽ കൊടുത്തിരിക്കുന്ന ക്യു ആർ കോഡുവഴി മത്സരങ്ങളുടെ ഫലങ്ങൾ അറിയാൻ സാധിക്കും. രാവിലെ എട്ട് മണിമുതൽ ചെയ്ഞ്ചിങ് റൂമുകൾ ഉപയോഗിക്കാവുന്നതാണ് . രണ്ട് റീജിയണുകൾക്ക് ഒരു ഫിമെയിൽ ചെയ്ഞ്ചിങ് റൂം എന്ന രീതിയിൽ ആറ് ഫീമെയില് ചെയ്ഞ്ചിങ് റൂമുകളും പുരുഷൻമാർക്കായി പൊതുവായി മൂന്ന് ചെയ്ഞ്ചിങ് റൂമുകളുമാണ് ഒരുക്കിയിരിക്കുന്നത്.

താത്കാലികമായി ക്രമീകരിച്ചിരിക്കുന്ന ചാപ്പലിൽ അന്നേദിവസം രാവിലെ ഏഴുമണിക്ക് വോളന്റീർസിനായിട്ടുള്ള വിശുദ്ധകുർബാനയും തുടർന്ന് 10 മണിക്കും 12 മണിക്കും ഉച്ചക്കുശേഷം 2 മണിക്കും 4 മണിക്കും വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്. ഇടവിട്ട സമയങ്ങളിൽ പരിശുദ്ധ കുർബാനയുടെ ആരാധനയും ഉണ്ടായിരിക്കുന്നതാണ്. പതിനൊന്നുമണിക്ക് ശേഷം ആദ്യ മത്സരങ്ങളുടെ ഫലം പുറത്തുവരും . ബൈബിൾ അപ്പസ്റ്റോലറ്റ് വെബ്‌സൈറ്റിൽ കൂടിയും ഡൈനിങ്ങ് ഹാളിൽ ക്രമീകരിച്ചിരിക്കുന്ന വലിയ ടെലിവിഷൻ സ്‌ക്രീനിലിലും ബൈബിൾ അപ്പസ്റ്റോലറ്റ് ജനറൽ ബോഡി ഗ്രൂപ്പിലും റിസ്റ് ബാൻഡിലുള്ള ക്യു ആർ കോഡിലും റിസൾട്ടുകൾ ലഭ്യമായിരിക്കും. മത്സരത്തിൽ പങ്കെടുത്ത ഷോർട് ഫിലിമുകൾ കലോത്സവ വേദിയിൽ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന സ്റ്റേജിൽ പ്രദർശിപ്പിക്കുന്നതാണ്. ഒന്നാം സ്ഥാനം നേടിയ ഷോർട്ട് ഫിലിം പ്രധാന വേദിയിൽ സമ്മാനദാനത്തിന് മുൻപ് പ്രദര്ശിപ്പിക്കും. അഞ്ചേമുക്കാലുമുതൽ സമ്മാനദാന ചടങ്ങുകൾ ആരംഭിച്ച് എട്ടുമണിക്ക് സമ്മാനദാനങ്ങൾ പൂർത്തിയാക്കും. രൂപത ബൈബിൾ കലോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങൾ പൂർത്തിയായതായി രൂപത ബൈബിൾ അപ്പസ്റ്റോലറ്റ് കോഓർഡിനേറ്റർ ആന്റണി മാത്യു അറിയിച്ചു.

രാവിലെ എട്ടുമണിമുതൽ ഡൈനിങ് ഹാളിൽ പ്രഭാതഭക്ഷണം തയ്യാറായിരിക്കും . വൈകുന്നേരം കലോത്സവം കഴിയുന്നതുവരെ ഭക്ഷണം വാങ്ങുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

രൂപത ബൈബിൾ കലോത്സവത്തിന് നേതൃത്വം കൊടുക്കുന്നത് അഭിവന്ദ്യ പിതാവിന്റെ അനുഗ്രഹത്തോടെ പെരിയ ബഹുമാനപെട്ട പ്രോട്ടോസിഞ്ചെല്ലൂസ് ആന്റണി ചുണ്ടെലിക്കാട്ട് അച്ചന്റേയും പാസ്റ്ററൽ കോഓർഡിനേറ്റർ ടോം ഓലിക്കരോട്ട് അച്ചന്റേയും നേതൃത്വത്തിൽ ബഹുമാനപ്പെട്ട ജോർജ് എട്ടുപറയിൽ അച്ചൻ ചെയർമാനായിട്ടുള്ള പന്ത്രണ്ട് റീജിയണുകളിൽ നിന്നുമുള്ള 24 അംഗ കമ്മിഷൻ അംഗങ്ങളാണ് . ബഹുമാനപ്പെട്ട ജോൺ പുളിന്താനത് അച്ചനും ജോസഫ് പിണക്കാട്ട് അച്ചനും വർഗീസ് കൊച്ചുപുരക്കൽ അച്ചനും കലോത്സവ ജോയിന്റ് കോർഡിനേറ്റർസ് ആയി പ്രവർത്തിക്കുന്നു.

ബൈബിൾ കലോത്സവമത്സരങ്ങൾ രൂപത ഫേസ്ബുക്കിലൂടെയും യു ട്യൂബ് ചാനലിലും മാഗ്‌നവിഷൻ ചാനലിൽ കൂടിയും ലൈവ് പ്രക്ഷേപണം ഉണ്ടായിരിക്കുന്നതാണ് . രൂപത ബൈബിൾ അപ്പൊസ്‌തലേറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ബൈബിൾ കലോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more