1 GBP = 106.82

സ്വരരാഗസന്ധ്യയിൽ വർണ്ണമാരി തൂകി കാർത്തിക്കും, അൻവിനും, രാജീവുമടക്കം ഗായകർ; ‘സർഗ്ഗം സ്റ്റീവനേജ് മ്യൂസിക് & ഡീ ജെ നൈറ്റ്’ സംഗീത സാന്ദ്രമായി.

സ്വരരാഗസന്ധ്യയിൽ വർണ്ണമാരി തൂകി കാർത്തിക്കും, അൻവിനും, രാജീവുമടക്കം ഗായകർ; ‘സർഗ്ഗം സ്റ്റീവനേജ് മ്യൂസിക് & ഡീ ജെ നൈറ്റ്’ സംഗീത സാന്ദ്രമായി.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: ‘സർഗ്ഗം സ്റ്റീവനേജ് മ്യൂസിക്& ഡീ ജേ’ നൈറ്റിൽ നിറഞ്ഞു കവിഞ്ഞ സംഗീതാസ്വാദകരെ, ആസ്വാദനത്തിന്റെ നെറുകയിലെത്തിച്ച സംഗീത സ്വരരാഗരാവിൽ വർണ്ണമഴ വർഷിച്ച് ഗായക പ്രതിഭകൾ. ‘ഓവൽ കമ്മ്യുണിറ്റി സെന്ററിൽ’ അരങ്ങൊരുങ്ങിയ മ്യൂസിക് നൈറ്റിൽ ആസ്വാദകരുടെ മനം കവർന്ന് ഗായക പ്രതിഭകൾ നിറഞ്ഞാടിയപ്പോൾ സംഗീതത്തിന്റെ മത്തു പിടിച്ച ആസ്വാദക വേദിയാവുകയായിരുന്നു സ്റ്റീവനേജ്. ഗായക പ്രതിഭകളിലെ ‘പയ്യൻസ്’ കാർത്തിക് ഗോപിനാഥ് ആസ്വാകർക്കിടയിലിറങ്ങി വന്ന് സ്വതസിദ്ധമായ നൃത്തച്ചുവടോടെ ആലപിച്ച തട്ടു പൊളിപ്പൻ ഗാനമടക്കം,ഗാനങ്ങൾ വേദിയെ സംഗീത-നൃത്ത സാന്ദ്രമാക്കിയപ്പോൾ, ഫീമെയിൽ വോയ്‌സിൽ യു കെയിലെ പ്രശസ്ത ഗായികയും, യുഗ്മ ദേശീയ കലാപ്രതിഭയുമായിരുന്ന ആനി അലോഷ്യസ്സംഗീതരാഗഭാവങ്ങളിൽ,മധുരോദാരമായ പാട്ടുകളുമായി സദസ്സിനെ കൈയിലെടുത്തു.

ആലാപന സൗന്ദര്യത്തിന്റെ വേറിട്ട മുഖവുമായി വേദി കയ്യിലെടുത്ത കൈരളി-കപ്പ ടീ വി ഫെയിം അൻവിൻ കെടാമംഗലം സദസ്സിനെ നിമിഷ നേരം കൊണ്ട് പരിശീലിപ്പിച്ചു നടത്തിയ ‘സമൂഹ ഗാന’മടക്കം ആലപിച്ച ഗാനങ്ങൾ ഏറെ ആകർഷകവും ആസ്വാദ്യവുമായി.സ്റ്റാർ സിംഗർ ഫെയിം രാജീവ് രാജശേഖരൻ തൻെറ ശബ്ദ മാധുര്യം കൊണ്ടും, ആലാപന മികവുകൊണ്ടും ആസ്വാദക ഹൃദയങ്ങൾ കീഴടക്കുകയായിരുന്നു. ഗാന നിശയെ വർണ്ണാഭവും, സംഗീതസാന്ദ്രവുമാക്കുന്നതിൽ ഏറെ കയ്യടി നേടുവാൻ ഗസ്റ്റ് ആർട്ടിസ്റ്റുകളായ ഡോ.രാംകുമാർ ഉണ്ണികൃഷ്ണൻ, സജിത്ത് വർമ്മ, നിധിൻ ശ്രീകുമാർ, ഡോ.ആശാ നായർ എന്നീ ഗായകർക്കായി.

സർഗ്ഗം സ്റ്റീവനേജിന്റെ സ്വന്തം ഗായക പ്രതിഭകളും, യു കെ യിൽ വിവിധ വേദികളിൽ ഗാനാലാപനത്തിലൂടെ ശ്രദ്ധേയരുമായ ജെസ്ലിൻ വിജോ, ബോബൻ സെബാസ്റ്റ്യൻ, ഹെൻട്രിൻ ജോസഫ്, ടാനിയ അനൂപ്, ഡോ. ആരോമൽ, നിസ്സി ജിബി, ഡോ. അബ്രാഹം സിബി തുടങ്ങിയർ ശബ്ദ മാധുര്യം കൊണ്ടും, ആലാപന മികവ് കൊണ്ടും സംഗീതനിശയിൽ വർണ്ണവിസ്മയം തീർക്കുകയായിരുന്നു.

തുടർന്ന് തുടങ്ങിയ ‘ഡീ ജെ’ സംഗീത-നൃത്ത- ആഹ്ളാദ വേദിയായി. ആവേശം അണപൊട്ടിയ ഡീ ജെ യിൽ സദസ്സൊന്നാകെ ഇരിപ്പിടങ്ങളിൽ നിന്നുമെഴുന്നേറ്റ്, നടുത്തളത്തിലിറങ്ങി, ഹർഷാരവം മുഴക്കിയും, നൃത്തച്ചുവടുകൾ വെച്ചും,ചൂളം വിളിച്ചും, കൈകൊട്ടിയും മതിമറന്നുള്ള ആനന്ദ ലഹരിയിൽ വേദി ലയിച്ചു.

സജീവ് ദിവാകരൻ ലൈറ്റ് & സൗണ്ടിനു നേതൃത്വം നൽകി. ടെസ്സി ജെയിംസ് അവതാരകയായും തിളങ്ങി. ബ്രയാൻ ജെയിംസ് സംഗീതവേദിയെ ക്യാമറയിൽ ഒപ്പിയെടുത്തു. സർഗ്ഗം കമ്മിറ്റി ഭാരവാഹികളായ ജെയിംസ് മുണ്ടാട്ട്, ഹരിദാസ് തങ്കപ്പൻ, അലക്‌സാണ്ടർ തോമസ്, നന്ദു കൃഷ്ണൻ, പ്രവീൺ തോട്ടത്തിൽ, ചിന്ദു ആനന്ദൻ, വിൽസി പ്രിൻസൺ എന്നിവർ സർഗ്ഗം സ്റ്റീവനേജ് ഒരുക്കിയ കോംപ്ലിമെന്ററി സംഗീത നിശക്ക് സംഘാടകത്വം വഹിച്ചു.ഗായകർക്കുള്ള ഭക്ഷണവും മറ്റും ‘കറി വില്ലേജ്’ ആണ് സ്പോൺസർ ചെയ്തത്. ബാനർ തയ്യാറാക്കി എത്തിച്ചതിൽ ജോണി കല്ലടാന്തി കോർഡിനേറ്റു ചെയ്തു.

സർഗ്ഗം പ്രസിഡണ്ട് അപ്പച്ചൻ കണ്ണഞ്ചിറയുടെ നന്ദി പ്രകാശനത്തോടെ സംഗീതരാവിന് സമാപനമായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more