1 GBP = 106.87
breaking news

നിങ്ങൾക്ക് എന്നെ കമൽ എന്നോ കെ എച്ച് എന്നോ വിളിക്കാം, ‘ഉലകനായകൻ വിളി വേണ്ട’; കമല്‍ഹാസൻ

നിങ്ങൾക്ക് എന്നെ കമൽ എന്നോ കെ എച്ച് എന്നോ വിളിക്കാം, ‘ഉലകനായകൻ വിളി വേണ്ട’; കമല്‍ഹാസൻ


ഇനി ഉലകനായകൻ എന്ന് വിളിക്കരുതെന്ന അഭ്യർത്ഥനയുമായി കമല്‍ഹാസൻ. കലയ്ക്ക് മുകളിൽ അല്ല കലാകാരനെന്നും തനിക് ഇത്തരത്തിലുള്ള വിശേഷണങ്ങളോട് താല്പര്യം ഇല്ലെന്നും അറിയിച്ചിരിക്കുകയാണ് കമൽ ഹാസൻ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സിനിമ വ്യക്തികൾക്ക് മുകളിൽ ആണ്, താൻ ഇപ്പോഴും സിനിമയിൽ ഒരു വിദ്യാർത്ഥി മാത്രമാണെന്നും എപ്പോഴും വിനയത്തോടെ നിൽക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം എക്‌സിൽ വ്യക്തമാക്കി.

‘സിനിമാ കരിയറിൽ ആരാധകർ ഉലകനായകൻ തുടങ്ങി നിരവധി വിശേഷണങ്ങൾ നൽകിയിട്ടുണ്ട്. നിങ്ങളുടെ സ്നേഹത്തിന് നന്ദിയുണ്ട്. സിനിമ ഇപ്പോഴും ഞാൻ പഠിച്ചു കൊണ്ടിരിക്കുകയാണ്. കലയേക്കാൾ വലുതല്ല ഒരു കലാകാരനും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള വിശേഷങ്ങൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യരുത്. നിങ്ങൾക്ക് കമൽ ഹാസൻ എന്നോ, കമൽ എന്നോ കെ എച്ച് എന്നോ വിളിക്കാം. മാധ്യമങ്ങളും മറ്റു പ്രവർത്തകരും എല്ലാം ഇത് ശ്രദ്ധിക്കുമെന്ന് കരുതുന്നു. എല്ലായ്പ്പോഴും നിങ്ങൾക്കിടയിൽ ഒന്നായിരിക്കാനാണ് ഞാൻ നാഗ്രഹിക്കുന്നത്, തുടർന്നും നിങ്ങളുടെ സ്നേഹം ഉണ്ടാകണം’ കമൽ ഹാസൻ പറഞ്ഞു.

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന കമല്‍ ഹാസന്‍– മണിരത്​നം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തഗ് ലൈഫാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.ഒട്ടേറെ ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ടീസർ ഈയടുത്താണ് പുറത്തിറങ്ങിയത്. കമല്‍ ഹാസന്‍റെ രണ്ട് ലുക്കും ഇതിൽ നിന്ന് വ്യക്തമാക്കുന്നുണ്ട്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

2025 ജൂണിലാവും ചിത്രം റിലീസ് ചെയ്യുക. 37 വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്​നവും കമല്‍ ഹാസനും വീണ്ടും ഒന്നിക്കുന്ന എന്ന പ്രത്യേകതയും തഗ് ലൈഫിനുണ്ട്. 1987ല്‍ പുറത്തുവന്ന നായകനാണ് കമലും മണിരത്​നവും ഒരുമിച്ച അവസാന ചിത്രം. എ.ആര്‍.റഹ്​മാനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more