1 GBP = 106.76

മിഡ്ലാൻഡ് ഫോക്സസ് എഫ്‌സിയുടെ നേതൃത്വത്തിൽ നടക്കുന്ന ലെസ്റ്റർ പ്രീമിയർ ലീഗ് സീസൺ 1 ന്റെ ഉദ്ഘാടനം നടന്നു

മിഡ്ലാൻഡ് ഫോക്സസ് എഫ്‌സിയുടെ നേതൃത്വത്തിൽ നടക്കുന്ന ലെസ്റ്റർ പ്രീമിയർ ലീഗ് സീസൺ 1 ന്റെ ഉദ്ഘാടനം നടന്നു

മിഡ്ലാൻഡ് ഫോക്സസ് എഫ്‌സിയുടെ നേതൃത്വത്തിൽ നടക്കുന്ന ലെസ്റ്റർ പ്രീമിയർ ലീഗ് സീസൺ 1 ന്റെ ഉദ്ഘാടനം 2024 നവംബർ 2-ന് രാത്രി 7 മണിക്ക് ക്രൈയ്ഫ് ഫുട്ബോൾ കോർട്ടിൽ വച്ച് നടന്നു. ലീഗിനോട് അനുബന്ധിച്ച് നടന്ന പൊതു പരിപാടിയിൽ മിഡ്ലാൻഡ് ഫോക്സസ് മാനേജർ അശ്വിൻ ഒത്തുകൂടിയ കളിക്കാരെയും കുടുംബങ്ങളെയും സ്വാഗതം ചെയ്തു. ഉസ്താദ് ഹോട്ടൽ ഉടമ ഷാർഫുദ്ദീൻ ലീഗിന്റെ ഉത്ഘടനവും .സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ രാജ് കിക്ക്‌ഓഫും നിർവഹിച്ചു. കൂടാതെ അജിത്ത് ,റിനിൽ, സഞ്ജീദ്, ആനന്ദ് എന്നിവർ ടീമിനെയും കളിക്കാരെയും അഭിസംബോധന ചെയ്ത് സംസാരിച്ചു. കൂടാതെ യുകെ അണ്ടർ 13 ബാഡ്മിന്റൺ ടൂർണമെന്റിൽ ടോപ് 10ൽ എത്തുകയും, ലെസ്റ്റർ കൌണ്ടി അണ്ടർ 13 വിഭാഗത്തിലെ ചാമ്പ്യനുമായ ലിയോണിനെ ഈ സമ്മേളനത്തിൽ ആദരിച്ചു.

നാല് ടീമുകളാണ് ടൂർണമെൻ്റിൽ പങ്കെടുക്കുന്നത്. റിയൽ ലെസ്റ്റർ എഫ്‌സി ഹൂളിഗൻസ് എഫ് സി , സ്ക്വാഡ് എഫ്‌സി, ഓൾ സ്റ്റാർ ലെസ്റ്റർ എഫ് സി . ഉസ്താദ് ഹോട്ടലും, ലൈഫ് ലൈൻ ഗ്രൂപ്പും ആണ് ഈ ടൂർണമെന്റ് സ്പോൺസർ ചെയ്തിരിക്കുന്നത്. ടൂർണമെന്റിന്റെ ആദ്യ പാദ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ, 6 പോയിൻ്റുമായി റിയൽ ലെസ്റ്റർ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തും . ഓൾ സ്റ്റാർ ലെസ്റ്റർ,സ്ക്വാഡ് എഫ്‌സി എന്നിവർ യഥാക്രമം 4 പോയിൻ്റ് വീതം പങ്കിട്ടു രണ്ടാം സഥാനത്തും. 3 പോയിൻ്റുമായി മൂന്നാം സ്ഥാനത്ത് ഹൂളിഗൻസും നില്കുന്നു.

രണ്ടാംപാദ മത്സരംങ്ങൾ വരുന്ന 16ന് ക്രൈഫ് കോർട്ട് അറീനയിൽ വെച്ചൂ നടക്കും. ചങ്കും കരളും പറിച്ചെടുത്താലും ചങ്കുറ്റത്തെ തല്ലിക്കെടുത്താൻ ആകില്ലെന്ന് വെല്ലുവിളിച്ചുകൊണ്ട് നാല് ടീമുകൾ കൊമ്പ് കോർക്കാൻ എത്തുന്നു. ഈ വാശിയേറിയ മത്സരം കണ്ടസ്വാതികുവാൻ ലേസ്റ്ററിലെ എല്ലാം ഫുട്ബോൾ പ്രേമികളെയും ക്രൈഫ് ഫുട്ബോൾ കോർട്ടിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more