1 GBP = 106.82

യുക്മ ദേശീയ കലാമേളയ്ക്ക് തിരുവാതിരയോടെ തുടക്കം; മറ്റ് വേദികളും സജീവമായി

യുക്മ ദേശീയ കലാമേളയ്ക്ക് തിരുവാതിരയോടെ തുടക്കം; മറ്റ് വേദികളും സജീവമായി

ഗ്ലോസ്റ്റെർഷെയർ: പതിനഞ്ചാമത് യുക്മ ദേശീയ കലാമേളയ്ക്ക് തിരുവാതിരയോടെ തുടക്കം. ഗ്ലോസ്റ്റർഷെയറിലെ ചെൽറ്റൻഹാമിലെ ക്ലീവ് സ്കൂളിൽ ആറു വേദികളും സജീവമായപ്പോൾ യുകെയിലെ കലാകാരൻമാരുടേയും കലാപ്രേമികളുടെയും മനസ് മന്ത്രിക്കുന്നത് “യുക്മ ദേശീയകലാമേള ” എന്ന ഒരൊറ്റ മന്ത്രം മാത്രമായിരിക്കും. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ആയിരത്തോളം കലാകാരൻമാർ യുക്മയുടെ ആറ്  റീജിയണുകളിൽ നടന്ന  കലാമേളകളിലെ മാറ്റുരയ്ക്കലിൽ നിന്നും കണ്ടെടുത്ത മാണിക്യങ്ങൾ ദേശീയ തലത്തിൽ മത്സരത്തിനെത്തുമ്പോൾ വേദിയിൽ  ഉയർന്ന നിലവാരവും കടുത്ത മത്സരങ്ങളുമായി തീപാറുമെന്നതിൽ സംശയമില്ല.

ആവേശപൂർവമാണ് ഇക്കുറി അസ്സോസിയേഷനുകളും റീജിയണുകളും യുക്മ കലാമേളയെ വരവേൽക്കുന്നത്. കൃത്യം ഒൻപതര മണിക്ക് തന്നെ ആദ്യ പരിപാടികൾ വേദികളിലെത്തിയത് സംഘടക സമിതിയുടെ കഴിവ് വ്യക്ത്തമാക്കുന്നതാണ്. പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, കലാമേള കൺവീനർ ജയകുമാർ നായർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മുന്നൊരുക്കങ്ങൾ നടത്തിയത്.

രാവിലെ 10.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ആഷ്ഫോർഡ് പാർലമെൻ്റംഗം സോജൻ ജോസഫ് കലാമേള  ഉദ്ഘാടനം ചെയ്യും. യോഗത്തിൽ വച്ച് സോജൻ ജോസഫ് എം പി യെ യുക്മ ദേശീയ സമിതി ആദരിക്കും. യോഗത്തിന് യുക്മ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് സ്വാഗതമാശംസിക്കും. ചുരുങ്ങിയ കാലം കൊണ്ട് സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച് മലയാള സിനിമയിലെ ജനപ്രിയ നായികയായ ദുര്‍ഗ്ഗ കൃഷ്ണ യുക്മ ദേശീയ കലാമേള വേദിയില്‍ സെലിബ്രറ്റി ഗസ്റ്റായി പങ്കെടുക്കും. യുക്മ ദേശീയ ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കും. ജനറൽ കൺവീനർ ജയകുമാർ നായർ യോഗത്തിന് നന്ദി പ്രകാശിപ്പിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more