1 GBP = 106.80
breaking news

ജനങ്ങൾ ഒഴുകിയെത്തിയ യുക്മ നോർത്ത്  വെസ്റ്റ് റീജിയണൽ കലാമേളയിൽ കിരീടം ചൂടി മാഞ്ചെസ്റ്റെർ മലയാളി അസോസിയേഷൻ

ജനങ്ങൾ ഒഴുകിയെത്തിയ യുക്മ നോർത്ത്  വെസ്റ്റ് റീജിയണൽ കലാമേളയിൽ കിരീടം ചൂടി മാഞ്ചെസ്റ്റെർ മലയാളി അസോസിയേഷൻ

ബെന്നി ജോസഫ്

വിഗൻ:മുന്നൂറ്റി അറുപത്തഞ്ചു  മൽസരാർഥികളുമായി യുക്മ നോർത്ത് വെസ്റ്റ് റീജിയൻ്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കലാമേളകളിൽ ഒന്നായി മത്സരാത്ഥികളുടെയും കാണികളുടെയും  അനിയന്ത്രിതമായ ആവേശതിരയിളക്കത്തിൽ, വിഗൺ മലയാളി അസോസിയേഷൻ ആതിഥ്യമരുളിയ പതിനഞ്ചാമത് നോർത്ത് വെസ്റ്റ് കലാമേളയ്ക്ക് പരിസമാപ്തിയായപ്പോൾ നൂറ്റിപതിമൂന്ന്‌ പോയിന്റുകളോടെ ഒന്നാം സ്ഥാനത്തിന്റെ സുവർണ കിരീടം ചൂടിയത്  മാഞ്ചെസ്റ്റെർ മലയാളി അസോസിയേഷനാണ്.രണ്ടാം സ്ഥാനത്തിനുവേണ്ടി നടന്ന ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ വിഗൻ മലയാളി അസോസിയേഷൻ 82 പോയിൻറ്റുകളോടെ രണ്ടാം സ്ഥാനവും 81 പോയിൻറ്റുകളോടെ വാറിംഗ്ടൺ മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനത്തുമെത്തി. തുടക്കക്കാരായി എത്തിയ മലയാളി അസോസിയേഷൻ ഓഫ് സ്റ്റോക്‌പോർട്ട് നാലാം സ്ഥാനത്തെത്തി തങ്ങളുടെ വരവറിയിച്ചു.

സമയനിഷ്ഠയിലും കൃത്യതയാർന്ന സംഘാടക മികവിലും അണിയിച്ചൊരുക്കിയ കലാമേള വിഗണിലെ ഡീൻ ട്രസ്റ്റ് ഹൈസ്കൂളിലാണ് അരങ്ങേറിയത്. കൃത്യം  9 മണിക്ക് ഈശ്വരപ്രാർത്ഥനയോടെ   മത്സരങ്ങൾ ആരംഭിച്ചു. മൂന്ന് സ്റ്റേജുകളിലായി അരങ്ങേറിയ വാശിയേറിയ മത്സരങ്ങൾ തനതായ കേരളീയ നൃത്ത സംഗീത കലാരൂപങ്ങളുടെ മുഴുവൻ സത്തയും ആവാഹിച്ചെടുത്ത  മികവാർന്ന കലാരൂപങ്ങളായി വേദിയിൽ നിറഞ്ഞാടി. ഓരോ വർഷങ്ങൾ കഴിയുമ്പോഴും, ചിട്ടയായ പരിശീലനത്തിലൂടെ മത്സരാർത്ഥികൾ കാഴ്ചവെക്കുന്ന മികവാർന്ന കലാപ്രകടനങ്ങൾ  വിധികർത്താക്കളെ അക്ഷരാർത്ഥത്തിൽ  മുൾമുനയിൽ എത്തിക്കുന്നവ ആയിരുന്നു.

കലാമേളയിൽ മിന്നുന്ന പ്രകടം കാഴ്ചവെച്ച  വ്യക്തിഗത ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയവർ 

കലാപ്രതിഭ – ഫെലിക്സ് മാത്യു- ലിവർപൂൾ മലയാളി അസോസിയേഷൻ 

കലാതിലകം –

1) ജോഹാന ജേക്കബ് – ലിവർപൂൾ മലയാളി കൾച്ചറൽ അസ്സോസിയേഷൻ 

2) ആൻ ട്രീസ ജോബി – വിഗൺ മലയാളി അസോസിയേഷൻ 

നാട്യമയൂരം- 

അനന്യ റൂബി – മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ 

ഭാഷാകേസരി-

1) ആൻ ട്രീസ ജോബി- വിഗൺ മലയാളി അസോസിയേഷൻ 

2) ആൻലിയ വിനീത് – വാറിംഗ്ടൺ മലയാളി അസോസിയേഷൻ 

കിട്സ് വിഭാഗം – 

നക്ഷത്ര ശ്രീനാഥ്- മലയാളി അസോസിയേഷൻ ഓഫ് സ്റ്റോക്ക്പോർട്ട് 

സബ് – ജൂനിയേഴ്സ്- 

ആൻലിയ വിനീത്- വാറിംഗ്ടൺ മലയാളി അസോസിയേഷൻ 

ജൂനിയേഴ്സ്-

1) ആൻ ട്രീസ ജോബി- വിഗൺ മലയാളി അസോസിയേഷൻ 

2) ജോഹാന ജേക്കബ് – ലിവർപൂൾ മലയാളി കൾച്ചറൽ അസ്സോസിയേഷൻ 

സീനിയേഴ്സ് –

അനന്യ റൂബി- മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ

യുക്മക്ക് നിരവധി ദേശീയ നേതാക്കളെ സമ്മാനിച്ചിട്ടുള്ള നോർത്ത് വെസ്റ്റ് റീജിയന്റെ കലാമേളയുടെ ഉത്ഘാടന സമ്മളനം പ്രസിഡണ്ട് ശ്രീ ബിജു പീറ്ററിന്റെ അധ്യക്ഷതയിൽ ചേർന്നു. റീജിയണൽ സെക്രെട്ടറി ശ്രീ ബെന്നി ജോസഫ് വിശിഷ്ട അതിഥികൾക്ക് സ്വാഗതം ആശംസിച്ചു. യുക്മ നോർത്ത് വെസ്റ്റിൻറ്റെ സ്വകാര്യ അഹങ്കാരമായ ദേശിയ ജനറൽ സെക്രട്ടറി ബഹു: കുര്യൻ ജോർജ്  നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പതിനഞ്ചാമത് കലാമേളയുടെ ഔദ്യോഗികമായ ഉത്ഘാടനം ഭദ്രദീപം  കൊളുത്തി നിർവഹിക്കുകയും സന്ദേശം നൽകുകയും ചെയ്തു.

നോർത്ത് വെസ്റ്റ് റീജിയനെ വിജയകരമായി നയിച്ചുകൊണ്ടിരിക്കുന്ന ശ്രീ ബിജു പീറ്ററിനെയും കലാമേള കുറ്റമറ്റ രീതിയിൽ നടത്തുവാൻ അണിയറയിൽ പ്രവർത്തിച്ച കോഓർഡിനേറ്റർ സനോജ് വർഗീസിനെയും, യോഗം പ്രത്യേകം പ്രശംസിച്ചു.

സമ്മേളനത്തിൽ യുക്മ നാഷണൽ വൈസ് പ്രസിഡണ്ട് ഷീജോ വർഗീസ്, നോർത്ത് വെസ്റ്റ് റീജിയണൽ ട്രെഷറർ ബിജു മൈക്കിൾ, ദേശീയ എക്സിക്യു്ട്ടീവ് കമ്മറ്റിയംഗം ജാക്സൺ തോമസ്, സ്പോർട്സ് കോർഡിനേറ്റർ തങ്കച്ചൻ, കലാമേളക്ക് ആതിഥേയത്വം വഹിച്ച വിഗൻ മലയാളി അസോസിയേഷൻ ഭാരവാഹികളായ ജിലി ജേക്കബ്, ജിൽസൻ, സോണിയ ജോസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. 

യുക്മയുടെ മുതിർന്ന നേതാക്കളിൽ ഒരാളും യുകെയിലെ പ്രമുഖ പൊതുപ്രവർത്തകനുമായ ബഹു: തമ്പി ചേട്ടന്റെ എഴുപതാം പിറന്നാളിന്റെ ആശംസകൾ ദേശീയ വൈസ് പ്രസിഡണ്ട് ശ്രീ ഷീജോ വർഗ്ഗീസ് യുക്മക്കുവേണ്ടി നേരുകയും യുക്മ ജനറൽ സെക്രട്ടറി ശ്രീ കുര്യൻ ജോർജ്ജ് അദ്ദേഹത്തെ പൊന്നാട അണിയിച് ആദരിക്കുകയും റീജിയൻ്റെ പ്രസിഡന്റ് ശ്രീ ബിജു പീറ്റർ മൊമെന്റോ സമർപ്പിക്കുകയും ചെയ്തു. തുടർന്ന്  തമ്പി ചേട്ടൻ നന്ദിയും പറയുകയുണ്ടായി. 

കലാമേളയുടെ അവിഭാജ്യഘടകമായ ഓഫീസ് കാര്യങ്ങൾ  കുറ്റമറ്റ രീതിയിൽ ഏകോപിപ്പിച്ച നോർത്ത് മാഞ്ചെസ്റ്റെർ മലയാളി അസോസിയേഷൻ  പ്രതിനിധികൾ സിജോ ജോസഫിനും  രാജീവ് സി.പിക്കും യുക്മ നോർത്ത് വെസ്റ്റ് റീജിയൻ അകൈതവമായ കൃതജ്ഞത അർപ്പിച്ചു. 

മത്സരങ്ങൾക്കുശേഷം സമാപന സമ്മേളനവും സമ്മാനദാനവും യുക്മ കലാമേള ദേശീയ കോ ഓർഡിനേറ്റർ ശ്രീ ജയകുമാർ നായർ വിശിഷ്ട അധിഥി ആയിരുന്നു .ചടങ്ങിൽ  യുക്മ പബ്ലിക് റിലേഷൻസ് & മീഡിയ കോർഡിനേറ്ററുമായ ശ്രീ അലക്സ് വര്ഗീസ് സന്ദേശം നൽകി.

കലാമേളയുടെ ജീവൻ തുടിക്കുന്ന മുഹൂർത്തങ്ങൾ  ഒപ്പിയെടുത്ത ജീവൻഫോർയു ഫോട്ടോഗ്രഫിയും,മനോഹരമായി ശബ്‌ദനിയന്ത്രണം നടത്തിയ ടോണി മാഞ്ചെസ്റ്റെർ, രുചികരമായ കേരളീയ വിഭവങ്ങൾ ഒരുക്കിയ ഹംഗ്രി ഹാർവെസ്റ്റ്, എൽ ഇഡി വാളൊരുക്കി കലാമേളയ്ക്ക് നിറപ്പകിട്ടേകിയ റോയൽ ഈവെൻസ് തുടങ്ങിയവർ കാലമേളയെ മികവുറ്റതാക്കി.

നവംബർ രണ്ടിനു നടക്കുന്ന ദേശീയ കലാമേള വൻ വിജയമാക്കുവാൻ അഭ്യർത്ഥിച്ചുകൊണ്ടും നോർത്ത് വെസ്റ്റ് റീജിയണൽ കാലമേളക്ക് അംഗ അസോസിയേഷനുകൾ നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്കും ആതിഥേയത്വം വഹിച്ച് അകമഴിഞ്ഞ പിന്തുണയും സഹായവും നൽകി സഹകരിച്ച വിഗൺ മലയാളി അസോസിയേഷൻ ഭാരവാഹികൾക്കും അംഗങ്ങൾക്കും പ്രത്യേകിച്ച് റോസ്റ്റർ കെയർ ഡയറക്ടർ ജോഷിക്കും  കൃതജ്ഞത നേർന്നുകൊണ്ടും റീജിയണിൽ നിന്നുള്ള മൽസരാർഥികൾക്ക് നാഷണൽ കലാമേളയിൽ വിജയാശംസകൾ നേർന്നു കൊണ്ട് കലാമേള രാത്രി പത്തു മണിയോടെ പര്യവസാനിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more