1 GBP = 106.84
breaking news

മർത്തമറിയം വനിത സമാജം ഏക ദിന വാർഷിക സമ്മേളനം സംഘടിപ്പിച്ചു.

മർത്തമറിയം വനിത സമാജം ഏക ദിന വാർഷിക സമ്മേളനം സംഘടിപ്പിച്ചു.

ജോർജ്‌ മാത്യു , PRO -സെന്റ് സ്റ്റീഫൻസ് IOC, ബിർമിങ്ഹാം .

മലങ്കര ഓർത്തഡോക്സ്‌ സഭ യുകെ,യൂറോപ്പ് ,ആഫ്രിക്ക ഭദ്രാസന മർത്ത മറിയം വനിത സമാജം 14-മത് ഏക ദിന വാർഷിക സമ്മേളനം ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിൽ വെച്ച് നടന്നു.ഭദ്രാസനത്തിലെ 30 ഇടവകളിൽ നിന്നായി 300 പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.ഭദ്രാസന മെത്രാപോലിത്ത അബ്രഹാം മാർ സ്തേഫനോസ് സമ്മേളനം ഔപചാരികമായി ഉദ് ഘാടനം ചെയ്തു.സഭയിൽ സ്ത്രീകൾക്ക് വലിയ പങ്ക് ഉണ്ടെന്നും,അത് സഭയുടെ ആൽമീയ വളർച്ചക്ക് ഉതകുന്നത് ആകണമെന്നും തിരുമേനി ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടികാട്ടി.സമാജം വൈസ് പ്രസിഡന്റ് ഫാ.പി.ജെ.ബിനു അധ്യക്ഷത വഹിച്ചു.ഭദ്രാസന സെക്രട്ടറി ഫാ.വര്ഗീസ് മാത്യു,ബിർമിങ്ഹാം ഇടവക വികാരി ഫാ.മാത്യു എബ്രഹാം എന്നിവർ ആശംസ പ്രസംഗം നടത്തി.ബിൻസി വര്ഗീസ് സ്വാഗതവും,റൂബി ഡെനിൻ നന്ദിയും പറഞ്ഞു .

ക്രിസ്തുവിലേക്കു നോക്കുക” (ഹെബ്രായർ12:2)
എന്നതായിരുന്നു സമ്മേളനത്തിന്റെ ചിന്താവിഷയം. പ്രസ്തുത വിഷയത്തെ ആസ്പദമാക്കി റവ.ഡോ കെ.എം.ജോർജ്‌ (വൈദീക സെമിനാരി മുൻ പ്രിൻസിപ്പൽ),ഫാ:ജിബിൻ തോമസ് (ജർമ്മനി ) എന്നിവർ ക്ലാസുകൾ നയിച്ചു.ബൈബിൾ ക്വിസിന് ഫാ:ഹാപ്പി ജേക്കബ് നേതൃത്വം നൽകി.എല്ലാ മാസവും നാലാമത്തെ ബുധനാഴ്ച്ച ബൈബിൾ പഠനത്തിന് നേതൃത്വം നൽകുന്ന ഫാ.നിതിൻ പ്രസാദ്‌ കോശി അച്ചനെ യോഗം ആദരിച്ചു.എം.എം.വി.എസ് ജനറൽ സെക്രട്ടറി റൂബി ഡെനിൻ വാർഷിക റിപ്പോർട്ടും,എം.എം.വി.എസ് ട്രെഷറർ ലിനിൻ കുര്യൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.ഫാ.മാത്യു എബ്രഹാം,റൂബി ഡെനിൻ,ബിൻസി വര്ഗീസ് ,കാർത്തിക നിജു ,സജ്‌ന അരുൺ ,എം.എം.വി.എസ് ഭദ്രാസന കമ്മിറ്റി അംഗങ്ങൾ എന്നിവർ സമ്മേളന പരിപാടികൾക്ക് നേതൃത്വം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more