1 GBP = 107.38

‘ഹമാസ്‌ ഇസ്രയേൽ യുദ്ധത്തിൽ ഇടപെടേണ്ടതില്ല, ഈ ലോകം എബ്രഹാമിന്റെ സന്തതികളുടെ മാത്രമല്ല’; നടൻ വിനായകൻ

‘ഹമാസ്‌ ഇസ്രയേൽ യുദ്ധത്തിൽ ഇടപെടേണ്ടതില്ല, ഈ ലോകം എബ്രഹാമിന്റെ സന്തതികളുടെ മാത്രമല്ല’; നടൻ വിനായകൻ

ഹമാസും ഇസ്രയേലും തമ്മിൽ നടക്കുന്ന യുദ്ധത്തിൽ ഇടപെടേണ്ടതില്ലെന്ന് നടൻ വിനായകൻ. ഒരേ കുടുംബത്തിൽ പെട്ടവർ നടത്തുന്ന യുദ്ധത്തിൽ ആരുടെയും ഒപ്പം നിൽക്കേണ്ട കാര്യമില്ല എന്നാണ് വിനായകൻ പ്രതികരിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം നിലപാട് അറിയിച്ചത്.

“എബ്രഹാമിന്റെ സന്തതികൾ തമ്മിൽ നടന്നു കൊണ്ടിരിക്കുന്ന യുദ്ധത്തിൽ നമ്മൾക്കെന്തു കാര്യം.(അത് എബ്രഹാമിന്റെ കുടുംബ പ്രശനം). ഈ ലോകം എബ്രഹാമിന്റെ സന്തതികളുടെ മാത്രമല്ല”-എന്നാണ് വിനായകൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

താരത്തിന്റെ പ്രതികരണത്തിന് പിന്നാലെ വിമർശനവുമായി ചിലർ എത്തി. ‘എണ്ണയുടെ വില കൂടുമ്പോൾ, അവശ്യ സാധനങ്ങളുടെ വില കൂടുമ്പോൾ ബ്രഹ്‌മാവിന്റെ മക്കളും ബുദ്ധിമുട്ടു നേരിടേണ്ടി വരും”, ‘തനിക്കിനി സപ്പോർട്ട് ഇല്ല’ എന്നിങ്ങനെ നീളുന്നു കമന്റുകൾ. ‘തീവ്രവാദികളുടെ ഭീഷണി പോസ്റ്റ് മുക്കി പോസ്റ്റ്മാൻ ഓടും’ എന്നും ചിലർ താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more