1 GBP = 106.75
breaking news

പകിട കളിയുടെയും, നാടൻ പാട്ടുകൾകൊണ്ടും ആരവ മുഖരിതമാക്കിയ അന്തരിക്ഷത്തിൽ പതിനൊന്നാമതു പുതുപ്പള്ളി മണ്ഡലം സംഗമത്തിന് ആവേശകരമായ പരിസമാപ്തി…..

പകിട കളിയുടെയും, നാടൻ പാട്ടുകൾകൊണ്ടും ആരവ മുഖരിതമാക്കിയ അന്തരിക്ഷത്തിൽ പതിനൊന്നാമതു പുതുപ്പള്ളി മണ്ഡലം സംഗമത്തിന് ആവേശകരമായ പരിസമാപ്തി…..

സണ്ണിമോൻ മത്തായി.    

പകിട കളിയുടെയും,നാടൻ പാട്ടുകൾകൊണ്ടും ആരവ മുഖരിതമാക്കിയ അന്തരിക്ഷത്തിൽ പതിനൊന്നാമതു പുതുപ്പള്ളി മണ്ഡലം സംഗമത്തിന് ആവേശകരമായ പരിസമാപ്തി.   പുതുപ്പള്ളി മണ്ഡലംകാരൻ എന്ന വികാരത്തെ ആഘോഷിക്കുവാനും, നാട്ടുകാരുമായി സൌഹൃദം പങ്കുവക്കുവാനുമായി യുകെയിൽ അങ്ങോളം ഇങ്ങോളമുള്ള സംഗമ നിവസികൾ പ്രതികൂല കലാവസ്ഥയെ അവഗണിച്ച് കുടുബത്തോടൊപ്പം ബ്രിസ്റ്റോളിലെ സെന്റ് ജോൺസ് ഹാളിലേക്ക് ആവേശപുർവ്വം കടന്നുവന്നത്.  എല്ലാവിധ സൌകരൃങ്ങളോട് കുടിയ ഹാളും മനോഹരമായി അലങ്കരിച്ച വേദിയും അടുക്കും ചിട്ടയോടുകുടിയുള്ള ഒരുക്കങ്ങളുമായി സംഘടകർ ആയ റോണിയും, ലിസയും ഈ പ്രാവിശൃത്തെ സംഗമ വിജയത്തിനായി ഒരുക്കിയിരുന്നത്.    

രാവിലെ 9AM നുതന്നെ രജിട്രേഷൻ ആരംഭിച്ചു. വിരുന്നുകാരില്ലാതെ എല്ലാവരും വീട്ടുകാരായി ഏകമനസ്സോടെ സന്തോഷത്തോടും സമാധാനത്തോടും നാടിന്റെ ഓർമ്മകളും പങ്കുവച്ച് നാടിന്റെ കായിക രൂപമായ പകിടകളി. പകിട ,പകിട,പകിട പന്ത്രണ്ട് എന്ന വിളിയിൽ ഹാളും പരിസരവും പ്രകമ്പനം കൊണ്ടു. ആവേശകരമായ മത്സരത്തിൽ ബിജൂ ഇപ്സിച്ച് ട്രോഫി കരസ്ഥമാക്കി. 10AMന് തന്നെ ഗെയിമുകൾ ആരംഭിച്ചു. ആബാലവൃദ്ധജനങ്ങൾക്കും ആസ്വദിക്കാനും,കാണികളെയും പങ്കെടുത്തവരേയും ഒരുപ്പൊലെ സന്തോഷിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്ത ഗെയിമുകൾ നടത്തിയ ലിസയെ എത്ര അഭിനന്ദിച്ചാലും കുടുതലാവില്ലാ.                                                   

പുതുപ്പളളി മണ്ഡത്തിന്റെ സ്വന്തം മങ്കാമാരുടെ പ്രാത്ഥനാ ഗാനത്തോട് യോഗം ആരംഭിച്ചു. സണ്ണിമോൻ മത്തായി അദ്ധൃഷത വഹിച്ച സമ്മേളനത്തിൽ ബഹുമാനപ്പെട്ട പുതുപ്പള്ളി മണ്ഡലം MLA ചാണ്ടി ഉമ്മൻ ഒൺലൈൻ വഴി ഉൽഘാടനം ചെയ്തു. റോണി, ലിസാ, ബിജൂ ഇപ്സിച്ച്, എബ്രാഹാം കുരൃൻ, മാത്തുകുട്ടി എന്നിവർ തിരി തെളിച്ച് ഉത്ഘാടനത്തിൽ പങ്കുചേർന്നു. പിന്നിട് സംഗമ പ്രതിഭകളുടെ ഡാൻസ്, പാട്ട്, നാടൻ പാട്ട് എന്നിവ ഇടതടവില്ലാതെ നാലുമണി വരെ തുടർന്നു. നാലുമണിയോട് നാടൻ പന്തുകളി രാജാക്കൻമ്മാർ ഒത്തുകുടി മത്സരം ആരംഭിച്ചു. വീറും, വാശിയും നിറഞ്ഞുനിന്ന മത്സരത്തിൽ ജെയിന്റെ നേതൃതത്തിലുള്ള ടീം കപ്പ് ഉയർത്തി. പുതിയ ഭാരവാഹികളായി ബീജോയ്, അനിൽ മർക്കോസ്, എബ്രാഹാം കുരൃൻ, രാജൂ എബ്രാഹാം എന്നിവർ ചുമതലയേറ്റു.  മൂന്നുനേരവും തനി നാടൻ വിഭവങ്ങൾ കൊണ്ടുള്ള പ്രഭാത ഭക്ഷണം,ഉച്ചഭക്ഷണം,വൈകുന്നേരത്തെ ഭക്ഷണവും എല്ലാം നാടിന്റെ പൈതൃകവും ഗൃഹാതുരത്ത ചിന്തകളും തൊട്ടു ഉണർത്തി. പുതുപ്പള്ളിയുടെ ആസ്ഥാനാ ഗായകനായ ബീജു തമ്പിയുടെ നേതൃതത്തിലുള്ള ശ്രൂതി വോയ്സ് എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി. സംഗമം ഏറ്റവും മികച്ചതാക്കി തീർക്കാൻ വേണ്ടി കഠിന പ്രയ്ത്നം ചെയ്യത റോണി, ലിസ എന്നിവരെ എല്ലാവരും അഭിനന്ദിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more