1 GBP = 109.84
breaking news

ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാര്‍ രൂപത റീജിയണൽ ബൈബിള്‍ കലോത്സവത്തിന് തുടക്കമായി; ഏറ്റവും കൂടുതൽ റീജിയണൽ മത്സരങ്ങൾ നടക്കുക ഒക്ടോബര്‍ 19-ന്.

ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാര്‍ രൂപത റീജിയണൽ ബൈബിള്‍ കലോത്സവത്തിന് തുടക്കമായി; ഏറ്റവും കൂടുതൽ റീജിയണൽ മത്സരങ്ങൾ നടക്കുക ഒക്ടോബര്‍ 19-ന്.

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന ഈ വർഷത്തെ  ബൈബിൾ കലോത്സവത്തിന്റെ റീജിയണൽ മത്സരങ്ങൾക്ക് തുടക്കമായി . ഏറ്റവും കൂടുതൽ റീജിയണൽ മത്സരങ്ങൾ നടക്കുക ഒക്ടോബര്‍ 19-ന് ആണ് . രൂപതയിലെ വിവിധ റീജിയണുകളിലെ സിറോ മലബാര്‍ പ്രോപ്പസേഡ് മിഷൻ , മിഷൻ ,ഇടവകകള്‍ എന്നിവിടങ്ങളിൽനിന്നുമുള്ള മത്സരാര്ഥികളാണ് റീജിയണൽ മത്സരങ്ങളിൽ മാറ്റുരക്കുക . ഓരോ കലോത്സവമത്സരങ്ങളും വിശ്വാസ പഠനത്തിലൂടെയുള്ള കലാപരിശീലനത്തിനും വിശുദ്ധ ഗ്രന്ഥങ്ങളോടുള്ള അടുപ്പത്തിനും പുതു തലമുറയെ പ്രാപ്തരാക്കുന്നതിനുള്ള ഒരു മഹത്തായ അവസരമാണ്.

ലണ്ടന്‍, പ്രെസ്റ്റൺ, റീജിയണുകളിലെ മത്സരങ്ങൾ ഇതിനോടകം തന്നെ പൂര്‍ത്തിയായി. ബാക്കിയുള്ള റീജിയനുകളിലെ മത്സരങ്ങൾ വരും ദിവസങ്ങളിൽ നടത്തപ്പെടും . ഒക്ടോബർ 26 ന് റീജിയണൽ മത്സരങ്ങൾ പൂർത്തിയാകും . റീജിയണൽ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്ന മത്സരാർത്ഥികളും ടീമുകളുമായിരിക്കും രൂപത മത്സരത്തിന് യോഗ്യത നേടുക . നവംബർ 16 ന് സ്കെന്തോർപ്പിൽ വച്ചാണ് രൂപതാ മത്സരങ്ങൾ ന ടത്തപ്പെടുന്നത്  ഇതിനുള്ള ഒരുക്കങ്ങൾ   ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ്പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more