1 GBP = 110.55
breaking news

ബ്രിട്ടണിൽ   ആദ്യമായി മുത്തപ്പൻ വെള്ളാട്ടംമഹോത്സവം  കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ 

ബ്രിട്ടണിൽ   ആദ്യമായി മുത്തപ്പൻ വെള്ളാട്ടംമഹോത്സവം  കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ 

കെൻ്റ് അയ്യപ്പ ക്ഷേത്രവും കെൻ്റ് ഹിന്ദു സമാജവും മുത്തപ്പൻ സേവാ സമിതി യു കെ യുടെ സഹകരണത്തോടെ 2024 സെപ്റ്റംബർ 28 ശനിയാഴ്ച ഉച്ചയ്ക്ക് 2:00 മുതൽ രാത്രി 9:00 വരെ ശ്രീ മുത്തപ്പൻ വെള്ളാട്ടം സംഘടിപ്പിക്കുമെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. കെന്റിലെ ജില്ലിങ്ങമിലുള്ള സ്കൗട്ട്സ് സമ്മേളന കേന്ദ്രത്തിൽ വച്ചാണ്(The Scouts Hut, Castlemaine Avenue, Gillingham, Kent,  ME7 2QL) മുത്തപ്പൻ വെള്ളാട്ടം നടത്തപ്പെടുന്നത്. 

ഉത്തരമലബാർ മേഖലയിൽ പ്രാഥമികമായി ആരാധിക്കപ്പെടുന്ന ദേവതയായ ശ്രീ മുത്തപ്പൻ ജാതി, മത, ദേശീയ വ്യത്യാസമില്ലാതെ എല്ലാ ഭക്തരെയും സ്വാഗതം ചെയ്യുന്നു. കണ്ണൂരിലെ പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം ഇന്ത്യയിലെ കേരളത്തിലെ ഈ ദേവതയ്ക്ക് സമർപ്പിച്ചിരിക്കുന്ന ഏറ്റവും പ്രശസ്തമായ ആരാധനാലയങ്ങളിൽ ഒന്നാണ്. അന്നേദിനം സായാഹ്നം ആചാരപരമായ അഭ്യർത്ഥനയോടെ ആരംഭിക്കും. തുടർന്ന് പരമ്പരാഗത സംഗീതം, നൃത്തം, ശ്രീ മുത്തപ്പന് വഴിപാടുകൾ എന്നിവ ഉൾപ്പെടുന്ന വെള്ളാട്ടം ചടങ്ങ് നടക്കും. ഭക്തർക്ക് ചടങ്ങുകളിൽ പങ്കെടുക്കാനും പ്രസാദം സ്വീകരിക്കാനും അവസരമുണ്ട്.

അയ്യങ്കര ഇല്ലത്ത് വാഴുന്നവരുടെ പത്നി പാടികുറ്റി അന്തർജ്ജനത്തിന് അനുഗ്രഹമേകി മകനായി വന്ന് ഉച്ചനീചത്വങ്ങൾ അകറ്റി സകല അശരണരുടെയും ആതങ്കങ്ങൾ അകറ്റി ഭക്തരുടെ ദുഃഖങ്ങളും ദുരിതയാതനകളും കേട്ട് പരിഹാരമേകി അനുഗ്രഹങ്ങൾ ചൊരിഞ്ഞ് ത്രിലോകനാഥനായ ശ്രീ മഹാദേവൻ പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ ശ്രീ മുത്തപ്പനായി വിരാചിക്കുന്നു.  ആദിദേവ സങ്കൽപ്പമായി,  കിരാതരൂപിയായി ശ്രീ മഹാദേവൻ കുടികൊള്ളുന്ന അതിപ്രശസ്തമായപറശ്ശിനിക്കടവ് മടപ്പുര ക്ഷേത്രത്തിൽ  കെട്ടിയാടുന്ന മുത്തപ്പൻ വെള്ളാട്ടത്തിന്റെ എല്ലാ ആചാര അനുഷ്ഠാന ചടങ്ങുകളോടെയും ആയിരിക്കും എല്ലാ  ചടങ്ങുകളും നടക്കുക. മനം നിറഞ്ഞ് വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന കിരാത അവതാരരൂപിയായ  അഭീഷ്ടകാര്യസാധ്യദേവനായ  ശ്രീ പറശ്ശിനിക്കടവ് മുത്തപ്പ മഹാദേവൻ്റെ  വെള്ളാട്ടം കാണാൻ എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും  പറശ്ശിനിക്കടവ്ശ്രീ മുത്തപ്പൻ്റെ ഭഗവത്  സാന്നിധ്യം ഹൃദയകമലത്തിൽ ജൻമപുണ്യാമൃതം   നൽകുന്ന നിർമ്മല ഭക്ത്യാ അനുഭവം ആയിരിക്കും. ആദ്യമായിട്ടാണ് യു കെ യിൽ ശ്രീ മുത്തപ്പൻ വെള്ളാട്ടം എത്തുന്നത്. വെള്ളാട്ടം മുത്തപ്പൻ്റെ എഴുന്നള്ളത്ത് ആണ്.  മുത്തപ്പന് തൻ്റെ ഭക്തരെ കാണണം എന്ന് തോന്നിയാൽ മാത്രമെ മുത്തപ്പൻ വെള്ളാട്ടം ആറാടി ഭക്തരുടെ അടുത്ത് എത്തു എന്ന് ആചാര്യ മൊഴി. ശ്രീ മഹാദേവൻ്റെ അനുഗ്രഹവും ശ്രീ മുത്തപ്പൻ്റെ സാന്നിധ്യവും അനുഭവവേദ്യമാക്കാൻ ലഭിക്കുന്ന ഈ പുണ്യ അവസരം എല്ലാ ഭക്തജനങ്ങളും പരമാവധി പ്രയോജനപ്പെടുത്തണം എന്നും

ഈ മംഗള കർമ്മത്തിൽ പങ്കെടുക്കുവാനും ശ്രീ മുത്തപ്പൻ്റെ അനുഗ്രഹം പ്രാപിക്കുവാനും മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ, ദയവായി ഇവിടെ രജിസ്റ്റർ ചെയ്യുക: https://forms.gle/KrkxVfwKzw1auQtk9

കൂടുതൽ അന്വേഷണങ്ങൾക്കോ ​​നിങ്ങളുടെ പങ്കാളിത്തം സ്ഥിരീകരിക്കുന്നതിനോ, ദയവായി ഞങ്ങളെ [email protected] എന്ന ഇ-മെയിൽ വഴിയോ അല്ലെങ്കിൽ 07838170203, 07478728555, 07504812344, 07985245890 എന്ന നമ്പറിലോ ബന്ധപ്പെടുക. 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

For further information:

E-Mail: [email protected] /  [email protected]

Website: www.kenthindusamajam.org  /  www.kentayyappatemple.org

Facebooks: https://www.facebook.com/kenthindusamajam.kent  /  https://www.facebook.com/kentayyappatemple.org

Twitter: https://twitter.com/KentHinduSamaj /  https://twitter.com/AyyappaKent

https://www.instagram.com/kenthindusamaj

http://kentayyappatemple.org/events/mandala-makaravilakku-chirappu-mahotsavam-2022-23/

Tel: 078381 70203 / 07478 728555 / 07504 812344 / 07985 245890

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more