1 GBP = 109.92
breaking news

ബ്രിട്ടനിലെ ഏറ്റവും വലിയ മലയാളി വനിതാ കൂട്ടായ്മ നാളെ; സമ്മേളനത്തിന് പോകാനൊരുങ്ങി ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം അംഗങ്ങൾ; വാർഷിക സമ്മേളനം ബിർമിംഗ്ഹാമിൽ മാർ റാഫേൽ തട്ടിൽ ഉത്‌ഘാടനം ചെയ്യും.

ബ്രിട്ടനിലെ ഏറ്റവും വലിയ മലയാളി വനിതാ കൂട്ടായ്മ നാളെ; സമ്മേളനത്തിന് പോകാനൊരുങ്ങി ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം അംഗങ്ങൾ; വാർഷിക സമ്മേളനം ബിർമിംഗ്ഹാമിൽ മാർ റാഫേൽ തട്ടിൽ ഉത്‌ഘാടനം ചെയ്യും.

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറത്തിന്റെ ഈ വർഷത്തെ വാർഷിക സമ്മേളനം ” THAIBOOSA ” നാളെ ബിർമിംഗ്ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും , ബ്രിട്ടനിൽ നടക്കുന്ന ഏറ്റവും വലിയ മലയാളി വനിതാ കൂട്ടായ്മയിൽ പങ്കെടുക്കാൻ മറ്റെല്ലാ പരിപാടികളും മാറ്റിവച്ചുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വനിതകൾ. ബിർമിംഗ് ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ നടക്കും .

സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ സമ്മേളനത്തിന്റെ ഔദ്യോഗിക ഉത്‌ഘാടനം നിർവഹിക്കുകയും, രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിനോടും രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നും ഉള്ള വൈദികരോടുമൊപ്പം വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും. രാവിലെ എട്ട് മുപ്പത് മുതൽ വൈകുന്നേരം അഞ്ച് മണി വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും. മേജർ ആർച്ച് ബിഷപ് ആയി അഭിഷിക്തനായതിന് ശേഷം ആദ്യമായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ സന്ദർശനത്തിനെത്തുന്ന മേജർ ആർച് ബിഷപ് പങ്കെടുക്കുന്ന പരിപാടി എന്ന നിലയിൽ രൂപതയുടെ എല്ലാ ഇടവക മിഷൻ പ്രൊപ്പോസഡ്‌ മിഷനുകളിൽ നിന്നുള്ള ആയിരക്കണക്കിന് വനിതാ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുവാനായുള്ള ഒരുക്കത്തിലാണ്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറത്തിന്റെ വിവിധ തലങ്ങളിൽ ഉള്ള ഭാരവാഹികളും രൂപതയിലെ വിമൻസ് ഫോറം അംഗങ്ങളും എന്ന് കമ്മീഷൻ ചെയർമാൻ ഫാ ജോസ് അഞ്ചാനിക്കൽ, വിമൻസ് ഫോറം ഡയറക്ടർ റെവ. ഡോ സി. ജീൻ മാത്യു എസ് എച്ച്, വിമൻസ് ഫോറം പ്രസിഡന്റ് ട്വിങ്കിൾ റെയ്‌സൺ, സെക്രെട്ടറി അൽഫോൻസാ കുര്യൻ എന്നിവർ അറിയിച്ചു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more