1 GBP = 106.83

അവസാനമിനിറ്റുകളിലെ പഞ്ചാബ് ​ഗോളുകൾ; ബ്ലാസ്റ്റേഴ്സിന് നിരാശ നൽകി തോൽവി

അവസാനമിനിറ്റുകളിലെ പഞ്ചാബ് ​ഗോളുകൾ; ബ്ലാസ്റ്റേഴ്സിന് നിരാശ നൽകി തോൽവി

ഐ എസ് എല്ലിലെ തങ്ങളുടെ ആദ്യമത്സരത്തിൽ ആരാധകരെ നിരാശരാക്കി കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. കളിയുടെ മുക്കാൽ പങ്കും ​ഗോൾ രഹിതവും വിരസവുമായി നീങ്ങിയ മത്സരം അവസാനമിനിറ്റുകളിലെ ചടുലനീക്കങ്ങളാൽ ഒരു ത്രില്ലർ സ്വഭാവത്തിലേക്ക് നീങ്ങിയപ്പോൾ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് സ്വന്തം തട്ടകത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചിരിക്കുകയാണ് പഞ്ചാബ് എഫ് സി.

കേരള ബ്ലാസ്റ്റേഴ്‌സ് – പഞ്ചാബ് എഫ് സി മത്സരം പാതിവഴിയിലെത്തി നിന്നപ്പോൾ ​ഗോൾ രഹിത സമനിലയിലായിരുന്നു. മത്സരത്തിന്റെ എൺപത്തിആറാം മിനിറ്റുവരെ​ ​ഗോളൊന്നും പിറക്കാതിരുന്ന മത്സരം അതിനു ശേഷമാണ് ആവേശത്തിരമാല തീർത്തത്. മത്സരത്തിലെ മൂന്ന് ​ഗോളുകളും അതിനു ശേഷമായിരുന്നു.

86 ാം മിനിറ്റിൽ പഞ്ചാബിന് അനുകൂലമായി ലഭിച്ച പെനാൽറ്റി പകരക്കാരൻ താരം ലൂക്ക മയ്സെൻ ​ഗോളാക്കുന്നു. എന്നാൽ കൈമെയ് മറന്ന് സമനില ​ഗോളിനായി കളിച്ച ബ്ലാസ്റ്റേഴ്സിന് (90+2)–ാം മിനിറ്റിൽ അത് സാധ്യമാവുന്നു. സ്പാനിഷ് താരം ഹെസൂസ് ഹിമെനെയാണ് ​ഗോൾ നേടുന്നത്. എന്നാൽ ആ ആശ്വാസം അധികനേരം നീണ്ടുനിന്നില്ല. പഞ്ചാബിന്റെ ഫിലിപ് മിർലാക് (90+5) അടുത്ത ​ഗോൾ നേടി കളി പൂർണമായി പഞ്ചാബിന്റെ വരുതിയിലാക്കുന്നു.

മത്സരത്തിന്റെ 42–ാം മിനിറ്റിൽ പഞ്ചാബ് എഫ്‍സി പന്ത് ബ്ലാസ്റ്റേഴ്സ് വലയിലെത്തിച്ചെങ്കിലും, ഓഫ്സൈഡ് കെണിയിൽ കുരുങ്ങുകയായിരുന്നു. ആദ്യമത്സരത്തിൽ സൂപ്പർ താരം അഡ്രിയാൻ ലൂണ കളിച്ചിരുന്നില്ല. മിലോസ് ഡ്രിൻസിച്ച് ആയിരുന്നു ക്യാപ്റ്റൻ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more