യാക്കോബായ സുറിയാനി സഭ- UK ഭദ്രാസനം കുടുംബ സംഗമം 2024
Sep 14, 2024
ലണ്ടൻ: ഷിബി ചേപ്പനത്ത്
പരിശുദ്ധ സുറിയാനി സഭയുടെ UK ഭദ്രാസന കുടുംബ സംഗമം 2024 സെപ്റ്റംബർ 28, 29 ശനി, ഞായർ തീയ്യതികളിൽ ലെസ്റ്റർ സെന്റ് മേരീസ് ഇടവകയുടെ ആതിഥേയത്വത്തിൽ ലെസ്റ്ററിലുള്ള പ്രജാപതി ഹാളിൽ വച്ചു നടത്തപ്പെടുന്നു. UK ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന കുടുംബ സംഗമത്തിന്റെ മുഴുവൻ ക്രമീകരണങ്ങളും ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ മേൽനോട്ടത്തിൽ വിവിധ കമ്മിറ്റികൾ ഏകോപിപ്പിച്ച് ഭംഗിയായി നടത്തിവരുന്നു.
28 ശനിയാഴ്ച രാവിലെ 8 മണി മുതൽ വിശ്വാസികളെ സ്വീകരിക്കുന്ന രീതിയിലാണ് ചടങ്ങുകൾ ക്രമീകരിച്ചിട്ടുള്ളത്. മുഖ്യാതിഥിയായി എഴുന്നുള്ളി വന്ന് പ്രസ്തുത ചടങ്ങിന്റെ ഉൽഘാടനം നിർവഹിക്കുന്നത് മാർത്തോമ്മാ സഭയുടെ നിലക്കൽ ഭദ്രാസനാധിപൻ Rt. Rev. Dr. ജോസഫ് മാർ ബർണാബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ആയിരിക്കും. ചടങ്ങിൽ ഇടവക മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. കേരളത്തിൽ നിന്നും വരുന്ന Dr. C D വർഗീസ് സാർ നയിക്കുന്ന കുടുംബ നവീകരണ സെമിനാറുകളും, കുട്ടികൾക്കും, കൗമാരക്കാർക്കും പ്രത്യേകം ബൈബിൾ ക്ലാസുകളും അന്നേദിവസം നടത്തപ്പെടും. വെകിട്ട് സന്ധ്യാപ്രാത്ഥനക്കു ശേഷം ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്നുമുള്ളവർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ചടങ്ങിനു മാറ്റു കൂട്ടും.
29 ഞായറാഴ്ച രാവിലെ 8.30 പ്രഭാത പ്രാത്ഥനയും മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ ഭദ്രാസനടിസ്ഥാനത്തിൽ ഭദ്രാസന മെത്രാപ്പോലിത്ത അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ അഞ്ചിൻമേൽ കുർബാനയോടും കൂടി നടത്തപ്പെടും. തുടർന്ന് പ്രദക്ഷിണം ആശീർവാദം പൊതു സമ്മേളനം ഉച്ചഭക്ഷണം കൊടിയിറക്ക് എന്നിവയോടുകൂടി കുടുംബസംഗമത്തിന് തിരശ്ശീല വീഴും.
ആയിരത്തിൽ പരം വിശ്വാസികൾ സെപ്റ്റംബർ 15 ന് അവസാനിക്കുന്ന ഓൺലൈൻ രജിസ്ട്രേഷൻ വഴിയായി ഇതിനോടകം പ്രസ്തുത ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെന്ന വിവരം ഭഭ്രാസന നേതൃത്വം അറിയിച്ചു കഴിഞ്ഞു. ഇനിയും കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ താൽപര്യപ്പെടുന്നവരും കൂടുതൽ വിവരങ്ങൾ ആഗ്രഹിക്കുന്നവരും താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക Fr. ABIN MARKOSE- (GENERAL CONVENOR) 07404240659 SHIBI CHEPPANATH (MSOC UK TREASURER) 07825169330.
യുക്മ കലാമേളകൾക്ക് ഇന്ന് തുടക്കം കുറിക്കും….യോർക് ഷെയറിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയും, മിഡ്ലാൻഡ്സിൽ സെക്രട്ടറി കുര്യൻ ജോർജും ഉദ്ഘാടനം നിർവ്വഹിക്കും /
കേരളാപൂരം 2024 – യുക്മ ട്രോഫിക്ക് പുതിയ അവകാശികൾ…കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ SMA സാൽഫോർഡിനെ പിന്നിലാക്കി NMCA നോട്ടിംങ്ങ്ഹാം ചാമ്പ്യൻമാർ….. BMA കൊമ്പൻസ് ബോൾട്ടൻ മൂന്നാമത്…..സെവൻ സ്റ്റാർസ് കവൻട്രിയ്ക്ക് നാലാം സ്ഥാനം…..വനിതാ വിഭാഗത്തിൽ റോയൽ ഗേൾസ് ജേതാക്കൾ….. /
click on malayalam character to switch languages