1 GBP = 107.06
breaking news

ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ രോഹിത് ശർമ അഞ്ചാമത്; ജയ്സ്വാൾ ആറാമതും കോഹ്‍ലി ഏഴാമതും

ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ രോഹിത് ശർമ അഞ്ചാമത്; ജയ്സ്വാൾ ആറാമതും കോഹ്‍ലി ഏഴാമതും

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പുറത്തുവിട്ട പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയർന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. 2021ന് ശേഷം ഇതാദ്യമായാണ് രോഹിത് ശർമ ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ അഞ്ചിൽ തിരിച്ചെത്തുന്നത്. ആറാമതുള്ള യശ്വസി ജയ്സ്വാളും ഏഴാമതുള്ള വിരാട് കോഹ്‍ലിയുമാണ് ആദ്യ പത്തിലെ മറ്റ് ഇന്ത്യൻ താരങ്ങൾ. ‌

ടെസ്റ്റ് ബാറ്റർമാരിൽ ഒന്നാം സ്ഥാനത്തുള്ളത് ഇം​ഗ്ലണ്ട് താരം ജോ റൂട്ട് ആണ്. ന്യുസിലാൻഡ് താരം കെയ്ന്‍ വില്യംസൺ രണ്ടാം സ്ഥാനത്തുണ്ട്. പാകിസ്താൻ ബാറ്റർ ബാബർ അസം പുതിയ റാങ്കിങ്ങിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തിയെങ്കിലും 11-ാമതാണ്. ബം​ഗ്ലാദേശ് പരമ്പരയിലെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത മുഹമ്മദ് റിസ്വാൻ ഒമ്പതാം സ്ഥാനത്തുണ്ട്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീമുകളുടെ റാങ്കിങ്ങിൽ ഓസ്ട്രേലിയ 124 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. 120 പോയിന്റോടെ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. ബം​ഗ്ലാദേശിനെതിരെ സ്വന്തം നാട്ടിൽ പരമ്പര തോൽവി നേരിട്ട പാകിസ്താൻ ടെസ്റ്റ് റാങ്കിങ്ങിൽ എട്ടാം സ്ഥാനത്താണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more