1 GBP = 109.92
breaking news

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതക്ക് കാന്റർബറിയിൽ പുതിയ മിഷൻ . പ്രഖ്യാപനം നാളെ മാർ റാഫേൽ തട്ടിൽ നിർവഹിക്കും

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതക്ക് കാന്റർബറിയിൽ പുതിയ മിഷൻ . പ്രഖ്യാപനം നാളെ മാർ റാഫേൽ തട്ടിൽ നിർവഹിക്കും

ഷൈമോൻ തോട്ടുങ്കൽ

കാന്റർ ബറി . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് ചരിത്ര പ്രസിദ്ധമായ കാന്റർ ബറി യിൽ പുതിയ മിഷൻ . ഭാരത അപ്പോസ്തലനായ മാർത്തോമ്മാ ശ്ലീഹായുടെ നാമധേയത്തിൽ മാർത്തോമാ ശ്ലീഹ മിഷൻ എന്ന് നാമകരണം ചെയ്തിരിക്കുന്ന മിഷന്റെ പ്രഖ്യാപനം നാളെ പന്ത്രണ്ടാം തീയതി വ്യാഴഴ്ച വൈകുന്നേരം 5 .30  ന്   വിസ്റ്റബിൾ ഔർ ലേഡി ഇമ്മാക്കുലേറ്റ് (Whitstable Our Lady Immaculate) പള്ളിയിൽ വച്ച്  സീറോ മലബാർ സഭയുടെ തലവനും , പിതാവുമായ മാർ റാഫേൽ തട്ടിൽ നിർവഹിക്കും ,ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ,കെന്റ് ഏരിയ സഹായ മെത്രാൻ  അഭിവന്ദ്യ മാർ പോൾ ഹെൻഡ്രിക്സ് എന്നിവരുടെ സാനിധ്യത്തിൽ ആണ് പ്രഖ്യാപനം ,. മിഷൻ ഡയറക്ടർ റെവ ഫാ ജോസ് അഞ്ചാനിക്കൽ , കൈക്കാരൻമാർ , വിവിധ കമ്മറ്റികൾ എന്നിവരുടെ നേതൃത്വത്തിൽ മിഷൻ പ്രഖ്യാപനത്തിനും , അഭിവന്ദ്യ പിതാക്കന്മാരെ സ്വീകരിക്കുവാനുമായി വിപുലമായ ഒരുക്കങ്ങൾ ആണ് നടന്നു വരുന്നത് ,കൂടുതൽ വിവരങ്ങൾക്ക് കൈക്കാരൻമാരുമായി ബന്ധപ്പെട്ടുക

Anoop Jose – 07921950445

Jesus Philip – 07423466169

Joshy Jose – 07403656641

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more