1 GBP = 110.57
breaking news

റെക്സം കേരളാ കമ്യൂണിറ്റിയുടെ തിരുവോണാഘോഷം സെപ്റ്റംബർ 14-ാം തിയതി റെക്സം വാർമെമ്മോറിയൽ ഓഡിറ്റോറിയത്തിൽ.

റെക്സം കേരളാ കമ്യൂണിറ്റിയുടെ തിരുവോണാഘോഷം സെപ്റ്റംബർ 14-ാം തിയതി റെക്സം വാർമെമ്മോറിയൽ ഓഡിറ്റോറിയത്തിൽ.

ബെന്നി തോമസ്

റെക്സം കേരളാ കമ്മ്യൂണിറ്റി (WKC)യുടെ തിരുവോണാഘോഷം 14-ാം തിയതി ശനിയാഴ്ച റെക്സം വാർമെമ്മോറിയൽ ഓഡിറ്റോറിയത്തിൽ രാവിലെ 9.30 മുതൽ ആരംഭിക്കുന്നു. രജിസ്ട്രേഷൻ, തുടർന്ന് അത്തപ്പൂക്കളം ഇടീൽ കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കായിക മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്നു. ഓണദിനത്തിൽ ഏവർക്കും മനസിന് ആനന്ദം പകരുന്ന വിവിധ ഇനം മത്സരങ്ങൾ ഇത്തവണ ആഘോഷത്തിന് കൊഴുപ്പേകും.

കായിക മൽസരങ്ങൾ പൂർത്തിയായ ശേഷം നിരവധി ടീമുകളായി അണിനിരക്കുന്ന വടം വലി മത്സരം ഏവരേയും ആവേശ കൊടുമുടിയിൽ എത്തിക്കും എന്നതിൽ സംശയലേശമില്ല. പുരുഷൻമാർക്ക് ഒപ്പം സ്ത്രീകളും മത്സരത്തിൽ മാറ്റുരക്കും. മത്സരം വിജയികുന്ന ടീമുകൾക്ക് ആ കർഷകമായ സമ്മാനങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഈ ഓണാലോഷത്തോട് ചേർന്ന് ഓണത്തിന്റെ നല്ല ദിനം ഓർമിപ്പിക്കുന്ന മഹാബലി തമ്പുരാൻ പ്രജകളെ കാണാൻ വരുന്നതും ആശംസകൾ നേരുന്നതുമാണ്. തുടർന്ന് വിശിഷ്ട വ്യക്തികളും ആശംസകൾ നേരാൻ എത്തി ചേരുന്നതും ഉൽഘാടന പരിപാടികൾക്ക് തുടക്കമാകുന്നു തുടർന്ന് പുലികളി, ഓണപാട്ടുകൾ, തിരുവാതിര, വള്ളംകളി നിരവധിയായ ഡാൻസ് പ്രോഗ്രാമുകൾ, പാട്ടുകൾ, സ്കിറ്റുകൾ, കപ്പിൾ ഡാൻസ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയവ ഏവരുടേയും മനം കവരും.

നിരവധി സമ്മാനങ്ങൾ ഉൾകൊള്ളുന്ന റാഫിൾ ടിക്കറ്റ് ഏവർക്കും ഭാഗ്യം പരീക്ഷിക്കുന്നതിനുള്ള അവസരമാണ്. ഒരു പൗണ്ട് മുടക്കിയാൽ നിങളെ കാത്തിരിക്കുന്നത് ഉപകാരപ്രഥമായ സമ്മാനങൾ തന്നെ. റെക്സo കേരളാ കമ്യൂണിറ്റിയുടെ ഫണ്ട് ശേഖരണാർത്ഥം നടത്തുന്ന ലേലം ഏവരേയും ആകർഷിക്കുന്ന സമ്മാനം തന്നെയാണ് അവതരിപ്പിക്കുന്നത്. ഈ ലേലത്തിൽ ഏവർക്കും പങ്കെടുക്കാൻ കഴിയുന്നതും ആവേശവും സന്തോഷവും പകരുന്നതുമാണ്.
ഓണ പരിപാടികൾക്ക് സംഗീതത്തിന്റെ ലയന, താളം ഒരുക്കാൻ റെക്സം മന്ത്ര ഒരുക്കുന്ന സംഗീത നിശ ഏവർക്കും നൃത്തചുവടുകൾ വയ്ക്കാൻ പ്രചോദനകരം തന്നെയാവും.തിരുവോണ ആഘോഷത്തിലേക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്ത എല്ലാവരെയും റെക്സം വാർ മെമ്മോറിയൽ ഹാളിലേക്ക് റെക്സം കേരളാ കമ്മ്യൂണിറ്റി കമ്മിറ്റി ഹാർദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു.

Address
Wrexham Memorial Hall
Bodhyfryd. Wrexham. LL127AG.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more