1 GBP = 106.82
breaking news

കേരളാപൂരം 2024 – യുക്മ ട്രോഫിക്ക് പുതിയ അവകാശികൾ…കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ SMA സാൽഫോർഡിനെ പിന്നിലാക്കി NMCA നോട്ടിംങ്ങ്ഹാം ചാമ്പ്യൻമാർ….. BMA കൊമ്പൻസ് ബോൾട്ടൻ മൂന്നാമത്…..സെവൻ സ്റ്റാർസ് കവൻട്രിയ്ക്ക് നാലാം സ്ഥാനം…..വനിതാ വിഭാഗത്തിൽ റോയൽ ഗേൾസ് ജേതാക്കൾ…..

കേരളാപൂരം 2024 – യുക്മ ട്രോഫിക്ക് പുതിയ അവകാശികൾ…കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ SMA സാൽഫോർഡിനെ പിന്നിലാക്കി NMCA നോട്ടിംങ്ങ്ഹാം ചാമ്പ്യൻമാർ….. BMA കൊമ്പൻസ് ബോൾട്ടൻ മൂന്നാമത്…..സെവൻ സ്റ്റാർസ് കവൻട്രിയ്ക്ക് നാലാം സ്ഥാനം…..വനിതാ വിഭാഗത്തിൽ റോയൽ ഗേൾസ് ജേതാക്കൾ…..

അലക്സ് വർഗ്ഗീസ്

(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

2024 ലെ അവധിക്കാലത്തിന് വിരാമമിട്ടു കൊണ്ട് അവധിയുടെ അവസാന വീക്കെൻഡ് ശനിയാഴ്ച നടന്ന യുക്മ – ടിഫിൻ ബോക്സ് കേരളപൂരത്തിന് കൊടിയിറങ്ങി. കാണികളായി എത്തിച്ചേർന്ന ആയിരക്കണക്കിന് ജനസമുദ്രത്തിന് ആഹ്ലാദിച്ചുല്ലസിക്കാൻ യുക്മയൊരുക്കിയ മെഗാ ഇവൻറ് അവരുടെ മനസിനെ വേറൊരു ലോകത്ത് എത്തിച്ചു. പ്രകൃതി പോലും മനോഹരമായ കാലാവസ്ഥ നൽകി കനിഞ്ഞനുഗ്രഹിച്ച ഒരു ദിവസം…

യുക്മ ട്രോഫിക്ക് വേണ്ടി മത്സരിച്ച 27 ജലരാജാക്കൻമാരിൽ മറ്റുള്ളവരെ പിന്തള്ളി ആവേശഭരിതമായ വള്ളംകളി മത്സരത്തിൽ സാവിയോ ജോസ് നായകനായ എൻ എം സി എ നോട്ടിംഗ്ഹാം ബോട്ട് ക്ലബ്ബ് ചരിത്രത്തിലേക്ക് തുഴഞ്ഞ് കയറി. മാത്യു ചാക്കോ നയിച്ച എസ് എം എ  സാൽഫോർഡ് റണ്ണേഴ്സ് അപ്പ് കിരീടം ചൂടി. മോനിച്ചൻ കിഴക്കേച്ചിറ നയിച്ച ബി എം എ കൊമ്പൻസ് ബോൾട്ടൻ മൂന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ജിനോ ജോൺ നയിച്ച സെവൻ സ്റ്റാർസ് കവൻട്രി നാലാം സ്ഥാനത്തെത്തി.

ഒൻപത് ടീമുകൾ പങ്കെടുത്ത വനിതകളുടെ അത്യന്തം വാശിയേറിയ മത്സരത്തിൽ റോയൽ ഗേൾസ് ബർമിങ്ഹാം വിജയികളായി. വാറിംഗ്ടൺ ബോട്ട് ക്ളബ്ബ് രണ്ടാംസ്ഥാനവും എസ് എം എ റോയൽസ് സാൽഫോർഡ് മൂന്നാം സ്ഥാനവും നേടി.

രാവിലെ 9 മണിക്ക് റെയ്സ് മനേജർ ജയകുമാർ നായരുടെ നേതൃത്വത്തിൽ ടീമുകൾക്ക് നിർദ്ദേശങ്ങളും ജെഴ്‌സി വിതരണവും നടന്നു. തുടർന്ന് 10 മണിക്ക്  ഹീറ്റ്സ് മത്സരങ്ങൾ ആരംഭിച്ചു. ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ബിജോ ടോം  മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. ഉച്ചവരെ ഇടവതടവില്ലാതെ നടന്ന ഹീറ്റ്സ് മത്സരങ്ങൾക്ക് ഇവൻറ് കോർഡിനേറ്റർ അഡ്വ. എബി സെബാസ്റ്റ്യൻ നേതൃത്വം നൽകി.

ഉച്ചക്ക് വള്ളംകളി മത്സരങ്ങൾക്ക് ഇടവേള നൽകി നടന്ന സാംസ്കാരിക ഘോഷയാത്രക്ക് യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, ജനറൽ കൺവീനർ അഡ്വ. എബി സെബാസ്റ്റ്യൻ, വൈസ് പ്രസിഡൻ്റുമാരായ ഷീജോ വർഗീസ്, ലീനുമോൾ ചാക്കോ, ജോയിൻറ് സെക്രട്ടറിമാരായ പീറ്റർ താണോലിൽ, സ്മിതാ തോട്ടം, ജോയിൻ്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം, ലെയ്സൺ ഓഫീസർ മനോജ്കുമാർ പിള്ള, പി ആർ ഒ അലക്സ് വർഗീസ്, റെയ്സ് മാനേജർ ജയകുമാർ നായർ, യുക്മ ന്യൂസ് ചീഫ്എഡിറ്റർ സുജു ജോസഫ്, ദേശീയ സമിതിയംഗങ്ങളായ സാജൻ സത്യൻ, ബിനോ ആൻ്റണി, ജാക്സൻ തോമസ്, ജിജോ മാധവപ്പള്ളിൽ, റീജിയൺ പ്രസിഡൻ്റുമാരായ വർഗീസ് ഡാനിയേൽ, സുരേന്ദ്രൻ ആരക്കോട്ട്,  ബിജു പീറ്റർ, ജോർജ് തോമസ്,  ജയ്സൻ ചാക്കോച്ചൻ, യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി ബൈജു തോമസ്, മുൻ യുക്മ ഭാരവാഹികളായ ലിറ്റി ജിജോ, സലീന സജീവ്, വിജി പൈലി, ബീനാ സെൻസ്, അനീഷ് ജോൺ, മാത്യു അലക്സാണ്ടർ, റീജിയണൽ സെക്രട്ടറിമാരായ സുനിൽ ജോർജ്, ജോബിൻ ജോർജ്, ബെന്നി ജോസഫ്, പീറ്റർ ജോസഫ്, അമ്പിളി സെബാസ്റ്റ്യൻ, അഡ്വ.ജോബി പുതുകുളങ്ങര, രാജേഷ് രാജ്, സാംസൺ പോൾ, ഐസക് കുരുവിള, ഷൈനി കുര്യൻ, സിബു ജോസഫ്, ദേവലാൽ സഹദേവൻ, ടോം തോമസ്, ജിജോമോൻ ജോർജ്

യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും ലോക കേരള സഭാംഗവുമായ സി എ ജോസഫ്, ലോക കേരള സഭാംഗം ഷൈമോൻ തോട്ടുങ്കൽ, കലാഭവൻ ലണ്ടൻ ഡയറക്ടർ ജയ്സൺ ജോർജ്ജ്, മുൻ മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡൻറ് ഇഗ്നേഷ്യസ് പെട്ടയിൽ, സെൻസ് ജോസഫ്, സനോജ് വർഗ്ഗീസ്, ജോർജ് മാത്യു, ലൂയീസ് മേനാച്ചേരി, ഷാജിൽ തോമസ്, സിനി ആൻ്റോ, ബിബിരാജ് രവീന്ദ്രൻ, ജഗ്ഗി ജോസഫ്, എൽദോസ് സണ്ണി കുന്നത്ത്, അജയ് പെരുമ്പളത്ത്, തോമസ് പോൾ, ജോൺസൺ കളപ്പുരക്കൽ, ജിനോ സെബാസ്റ്റ്യൻ, ഭുവനേഷ് പീതാംബരൻ, മിധു ജെയിംസ്, ജോബി തോമസ്, ബിജോയ് വർഗ്ഗീസ്, ബാബു സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി. വിനോദ് നവധാരയുടെ നേതൃത്വത്തിലുള്ള നവധാര സ്കൂൾ ഓഫ് ആർട്സിൻ്റെ ചെണ്ടമേളവും, പുലികളി, കഥകളി അടക്കമുള്ള നാടൻ കലാരൂപങ്ങളും, ഘോഷയാത്രയ്‌ക്ക് മിഴിവേകി.

ഉദ്ഘാടന സമ്മേളനത്തിൽ സൈറാ ജിജോ പ്രാർത്ഥനാ ഗാനം ആലപിച്ചു. തുടർന്ന് ഉർവശി അവാർഡ് ജേതാവ്  പ്രശസ്ത സിനിമാ, സീരിയൽ താരം സുരഭി ലക്ഷ്മി സമ്മേളനം ഉദ്ഘാടനം ചെയ്തു. ന്യൂകാസിൽ സിറ്റി കൌൺസിലർ ഡോ.ജൂന സത്യൻ ഉദ്ഘാടന യോഗത്തിൽ മുഖ്യാതിഥിയായിരുന്നു. യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. പ്രശസ്ത കലാകാരി ദീപാ നായർ അവതാരകയായിരുന്നു. യുക്മ ദേശിയ, റീജിയണൽ ഭാരവാഹികളോടൊപ്പം ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ബിജോ ടോം, ടിഫിൻ ബോക്സ് മാസ്റ്റർ ഷെഫ് ജോമോൻ, പോൾ ജോൺ & കോ സോളിസിറ്റേഴ്സ് എം.ഡി അഡ്വ. പോൾ ജോൺ, ഫസ്റ്റ് കോൾ നോട്ടിംഗ്ഹാം എം.ഡി സൈമൺ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

തുടർന്ന് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറ്  കണക്കിന് കലാകാരികൾ പങ്കെടുത്ത മെഗാ തിരുവാതിരയും മറ്റ് കലാപരിപാടികളും നടന്നു. തുടർന്ന് വേദിയിൽ ചായ് & കോർഡ്സ് ബാൻറിൻ്റെ ലൈവ് സംഗീത പരിപാടി കാണികളെ ആവേശ കൊടുമുടിയിലെത്തിച്ചു. ബാൻറിനെ തുടർന്ന് വേദിയിൽ അരങ്ങേറിയ വിവിധ നൃത്ത രൂപങ്ങൾ ചേതോഹരമായിരുന്നു.

വേദിയിൽ വിവിധ കലാരൂപങ്ങൾ അരങ്ങേറിയതിനൊപ്പം മാൻവേഴ്‌സ് തടാകത്തിൽ വള്ളംകളി മത്സരങ്ങളുടെ ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ മത്സരങ്ങളും തുടർന്ന് വനിതകളുടെ ഫൈനൽ മത്സരവും നടന്നു. പിന്നീട് നടന്ന പുരുഷൻമാരുടെ ഫൈനലിൽ തീ പാറുന്ന പോരാട്ടമാണ് നോട്ടിംഗ്ഹാം, സാൽഫോർഡ്, ബോൾട്ടൻ, കവൻട്രി ടീമുകൾ കാഴ്ച വെച്ചത്. കാണികളെ ഒന്നടങ്കം ആവേശഭരിതരാക്കിയ മത്സരത്തിൽ നേരിയ വ്യത്യാസത്തിലാണ് നാല് ടീമുകളും മത്സരം പൂർത്തിയാക്കിയത്. 

വൈകിട്ട് നടന്ന സമാപന സമ്മേളനം കേംബ്രിഡ്‌ജ് സിറ്റി കൌൺസിൽ മേയർ ബൈജു തിട്ടാല ഉദ്ഘാടനം ചെയ്തു. യുകെയിലെ മികച്ച യുവ  മലയാളി സംരഭകനുള്ള യുക്മ പുരസ്കാരം ടിഫിൻ ബോക്സ് ഡയറക്ടർ ഷാസ് മാത്യൂസിന് സമ്മാനിച്ചു.   വിജയികളായ NMCA നോട്ടിംഗ്‌ഹാമിന് മേയർ ബൈജു തിട്ടാല യുക്മ ട്രോഫി കൈമാറി. വിജയികൾക്കുള്ള സമ്മാനങ്ങൾ യുക്മ ഭാരവാഹികളോടൊപ്പം സ്പോൺസർമാരായ അലൈഡ് ഫിനാൻഷ്യൽ സർവീസ്  എം.ഡി ജോയ് തോമസ്, പോൾ ജോൺ & കോ സോളിസിറ്റേഴ്സ് എം.ഡി  അഡ്വ. പോൾ ജോൺ, ട്യൂട്ടേഴ്സ് വാലി എം.ഡി നോർഡി ജേക്കബ്ബ്, ഏലൂർ കൺസൽട്ടൻസി എം.ഡി മാത്യു ജെയിംസ് ഏലൂർ, ഗ്ളോബൽ സ്റ്റഡി ലിങ്ക് ഡയറക്ടർ റെജുലേഷ്, മലബാർ ഫുഡ്സ് ലിമിറ്റഡ് ഡയറക്ടർ ഷംജിത് പള്ളിക്കതൊടി തുടങ്ങിയവർ സമ്മാനിച്ചു. 

യുക്മ – ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളിയും അനുബന്ധ ആഘോഷങ്ങളും വൻ വിജയമാക്കി തീർക്കുവാൻ അഹോരാത്രം പരിശ്രമിച്ച യുക്മ ദേശീയ, റീജിയണൽ ഭാരവാഹികൾ, അംഗ അസ്സോസ്സിയേഷൻ ഭാരവാഹികൾ, മത്സരത്തിൽ പങ്കെടുത്ത പുരുഷ, വനിത ടീമുകൾ മെഗാ തിരുവാതിര ഉൾപ്പടെയുള്ള കലാപരിപാടികൾ അവതരിപ്പിച്ച പ്രിയപ്പെട്ട കലാകാരന്മാർ, കലാകാരികൾ, യുക്മ – ടിഫിൻബോക്സ് കേരളപൂരം വള്ളംകളി ലൈവ് സംപ്രേക്ഷണം നടത്തിയ മാഗ്നാവിഷൻ ടി വിയുടെ മാനേജിം‌ഗ് ഡയറക്ടർ ഡീക്കൻ ജോയ്സ് പള്ളിക്കാമ്യാലിൽ, മനോഹരമായി ശബ്ദസംവിധാനമൊരുക്കിയ ഗ്രേയ്സ് മെലഡീസ്  ഹാംപ്ഷെയറിൻ്റെ ഉണ്ണികൃഷ്ണൻ നായർ, യുക്മ കേരളപൂരം വള്ളംകളിയുടെ ദൃശ്യങ്ങൾ മനോഹരമായി പകർത്തിയ ഫോട്ടോഗ്രാഫർമാരായ റെയ്മണ്ട് മാത്യു, ജീവൻ കല്ലുംകമാക്കൽ, അരുൺ ബെന്നി, അഭിഷേക് അലക്സ്, അബിൻ ജോസ്, തുടങ്ങിവർക്കും നന്ദി പറയുന്നു.

മാൻവേഴ്സ് ലെയ്ക്കിൻ്റെ ഭാരവാഹികൾ, ഡ്രാഗൺ ബോട്ട് റെയ്സ്, ഇവൻ്റ് മാനേജുമെൻ്റുകൾ, തുടങ്ങി വിവിധങ്ങളായ കാര്യങ്ങൾ ഏകോപിപ്പിച്ചവർ,  പ്രത്യേകിച്ച് ആറാമത് യുക്മ കേരളപൂരം വള്ളംകളി ചരിത്ര വിജയമാക്കുവാൻ യുകെയുടെ വിദൂര ഭാഗങ്ങളിൽ നിന്ന് പോലും എത്തിച്ചേർന്ന പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കൾ എല്ലാവർക്കും യുക്മ ദേശീയ സമിതി നന്ദി അറിയിച്ചു. 

യുക്മ – ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളി 2024 ൻ്റെ ടൈറ്റിൽ സ്പോൺസേഴ്‌സായ ടിഫിൻ ബോക്സ്, കവൻട്രി മറ്റ് സ്പോൺസർമാരായ ലൈഫ് ലൈൻ പ്രൊട്ടക്ട്, പോൾ ജോൺ & കോ സോളിസിറ്റേഴ്സ്, ഫസ്റ്റ് കോൾ നോട്ടിംഗ്ഹാം, ക്ളബ്ബ് മില്ല്യണയർ, ട്യൂട്ടേഴ്സ് വാലി, തെരേസാസ് ലണ്ടൻ, മലബാർ ഗോൾഡ്, മട്ടാഞ്ചേരി കാറ്ററിംഗ് ടോണ്ടൻ, ഏലൂർ കൺസൽട്ടൻസി, ഗ്ളോബൽ സ്റ്റഡി ലിങ്ക്, കൂട്ടാൻ, ഓംറ എന്നിവർക്കും യുക്മയ്ക്ക് നൽകി വരുന്ന ശക്തമായ പിന്തുണക്ക് യുക്മ ദേശീയ സമിതിക്കു വേണ്ടി പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ജനറൽ കൺവീനർ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ നന്ദി രേഖപ്പെടുത്തി.

യുക്മ – ടിഫിൻ ബോക്സ് കേരളാപൂരം വള്ളംകളി ഫോട്ടോഗ്രാഫർ റെയ്മണ്ട് മാത്യുവിൻ്റെ ക്യാമറ കണ്ണിലൂടെ പകർത്തിയ ചിത്രങ്ങൾ കാണാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://photos.app.goo.gl/kYnyAp6jYVfnMyd97

യുക്മ – ടിഫിൻ ബോക്സ് കേരളാപൂരം വള്ളംകളി ഫോട്ടോഗ്രാഫർ അഭിഷേക് അലക്സിൻ്റെ ക്യാമറ കണ്ണിലൂടെ പകർത്തിയ ചിത്രങ്ങൾ കാണാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://photos.app.goo.gl/Bo4T8ZrTcJCAtKGK9

യുക്മ – ടിഫിൻ ബോക്സ് കേരളാപൂരം വള്ളംകളി ഫോട്ടോഗ്രാഫർ അരുൺ ബെന്നിയുടെ  ക്യാമറ കണ്ണിലൂടെ പകർത്തിയ ചിത്രങ്ങൾ കാണാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://photos.app.goo.gl/Bo4T8ZrTcJCAtKGK9

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more