1 GBP = 105.61
breaking news

ബ്രിട്ടീഷ് വിമാനത്താവളങ്ങൾ വഴിയെത്തുന്നത് ടൺകണക്കിന് മയക്കുമരുന്ന്; ഞെട്ടിക്കുന്ന റിപ്പോർട്ടുമായി നാഷണൽ ക്രൈം ഏജൻസി

ബ്രിട്ടീഷ് വിമാനത്താവളങ്ങൾ വഴിയെത്തുന്നത് ടൺകണക്കിന് മയക്കുമരുന്ന്; ഞെട്ടിക്കുന്ന റിപ്പോർട്ടുമായി നാഷണൽ ക്രൈം ഏജൻസി

ലണ്ടൻ: ബ്രിട്ടീഷ് വിമാനത്താവളങ്ങൾ വഴിയെത്തുന്നത് ടൺ കണക്കിന് മയക്കുമരുന്നെന്ന് നാഷണൽ ക്രൈം ഏജൻസി. മയക്കുമരുന്ന് നിറച്ച സ്യൂട്ട്കേസുകൾ ബ്രിട്ടീഷ് വിമാനത്താവളങ്ങൾ വഴി കടത്താൻ ശ്രമിച്ച നൂറുകണക്കിന് കഞ്ചാവ് ക്യാരിയർമാരെയാണ് പിടികൂടിയതെന്ന് എൻ സി എ റിപ്പോർട്ടിൽ പറയുന്നു.

നാഷണൽ ക്രൈം ഏജൻസി പറയുന്നതനുസരിച്ച്, എയർപോർട്ടിൽ മയക്കുമരുന്ന് പിടിക്കപ്പെട്ടാൽ യുകെ അധികൃതർ മയക്കുമരുന്ന് ക്യാരിയർമാരോട് മൃദു സമീപനമാണെന്നും അവരെ പിഴയടച്ച് വിടുമെന്നും തെറ്റിദ്ധരിപ്പിച്ചാണ് കടത്തുകാർ ക്യാരിയർമാരെ ദുരുപയോഗം ചെയ്യുന്നത്.

ജൂലായിൽ ലോസ് ഏഞ്ചൽസിൽ നിന്ന് വന്ന യാത്രക്കാരെന്റെയും കുട്ടികളുടെയും ബാഗുകളിലായി 158 കിലോ ക്ലാസ്-ബി മയക്കുമരുന്ന്, ഒരു മില്യൺ പൗണ്ട് സ്ട്രീറ്റ് മൂല്യമുള്ളത് കടുത്തുകാർ നൽകിയത്. പിടിക്കപ്പെട്ടാൽ പിഴ മാത്രം അടച്ച് പുറത്തിറങ്ങാം എന്ന പ്രലോഭനത്തിലാണ് ഇയ്യാൾ വീണത്. എന്നാൽ ഇയ്യാൾക്ക് വൻ തുക പിഴയും മൂന്ന് വർഷത്തിലേറെ തടവ് ശിക്ഷ ലഭിച്ചതെന്ന് എൻ സി എ വ്യക്തമാക്കുന്നു.

തായ്‌ലൻഡിൽ നിന്നുള്ള പതിനൊന്ന് ബ്രിട്ടീഷ് യാത്രക്കാരെ ഈ മാസം ബിർമിംഗ്ഹാം വിമാനത്താവളത്തിൽ വച്ച് ബോർഡർ ഫോഴ്‌സ് ഉദ്യോഗസ്ഥർ അവരുടെ ബാഗുകളിൽ നിന്ന് 510 കിലോ കഞ്ചാവ് കണ്ടെത്തിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു.

“ഇത് തികച്ചും ലജ്ജാകരമാണ്. ക്യാരിയറുകൾ കഞ്ചാവ് നിറച്ച സ്യൂട്ട്കേസുകളുമായി വിമാനത്താവളങ്ങളിൽ എത്തുന്നു, അവർ കണ്ടെത്തപ്പെടാൻ പോകുന്നില്ല, എന്നാൽ കണ്ടെത്തിയാൽ അവർക്ക് പിഴ മാത്രമെന്ന ധാരണയാണ്. യാഥാർത്ഥ്യം വളരെ വ്യത്യസ്തമാണ്, ഞങ്ങൾ നിരവധി അറസ്റ്റുകൾ നടത്തുകയും ക്യാരിയർ ജയിലിലേക്ക് പോകുന്നത് കാണുകയും ചെയ്യുന്നു. കഴിഞ്ഞ രണ്ട് വർഷമായി കണക്കുകൾ ഗണ്യമായി ഉയർന്നു.” NCA യുടെ ഡെപ്യൂട്ടി ഡയറക്ടർ ചാൾസ് യേറ്റ്സ് പറഞ്ഞു.

2022ൽ 17 പേരും കഴിഞ്ഞ വർഷം 136 പേരും ഈ വർഷം ഇതുവരെ 378 പേരും അറസ്റ്റിലായി. ഇതേ കാലയളവിൽ പിടികൂടിയ കഞ്ചാവിൻ്റെ അളവ് രണ്ടിൽ നിന്ന് 15 ടണ്ണായി ഉയർന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more