1 GBP = 110.95
breaking news

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി ഹോളിവെൽ തീർത്ഥാടനം 25- തിയതി ഞായറാഴ്ച 2.30 ന്

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി ഹോളിവെൽ തീർത്ഥാടനം 25- തിയതി ഞായറാഴ്ച 2.30 ന്

ബെന്നി തോമസ്

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ വിശുദ്ധ വിനി ഫ്രഡിന്റെ അത്ഭുതകുളം സ്ഥിതി ചെയ്യുന്ന ഹോളി വെൽ തീർത്ഥാടനം ആഗസ്റ്റ് മാസം 25- തിയതി ഞായറാഴ്ച 2.30 ന് നടത്തപെടുന്നു.
നോർത്ത് വെൽസിലെ വളരെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ് ഹോളിവെൽ. നിരവധി അത്ഭുതങ്ങളും രോഗശാന്തിയും നടക്കുന്ന പരിശുദ്ധ കുളം സന്ദർശിക്കാൻ ദിവസവും നിരവധി വിശ്വാസികൾ എത്തി ചേരുന്നു. 25-ാം തിയതി ഞായറാഴ്ച 2.30ന് റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി ഹോളി വെൽ സന്ദർശനവും പ്രാർത്ഥനകളും നടത്തുന്നു തുടർന്ന് പരിശുദ്ധ കുർബാനയിൽ റെക്സം ബിഷപ്പ് റവ .പീറ്റർ ബ്രിഗനൽ മുഖ്യ കാർമ്മികനും രൂപതയിലെ മറ്റ് വൈദികരും പങ്കെടുക്കുന്നു.

വിശുദ്ധ വിനി ഫ്രഡ് ഏഴാം നൂറ്റാണ്ടിൽ വെയിൽസിൽ ജീവിച്ചിരുന്ന കന്യക ആയ ഒരു രക്തസാക്ഷിയാണ്. അക്കാലത്തെ പ്രധാനി ആയിരുന്ന ഹവാർഡൻ സ്വദ്ദേശി ആയ കരഡോഗ് വിനി ഫ്രഡിൽ ആകൃഷ്ടനായി അവളെ സ്വന്തമാക്കാൻ ശ്രമിച്ചു പക്ഷേ അദേഹത്തിന് വഴങ്ങാതിരുന്ന വിനി ഫ്രഡിനെ അദ്ദേഹം തന്റെ കൈയിൽ കരുതിയ വാളുയോഗിച്ച് അവളുടെ ശിരസ് ഛേദിച്ചു. ഈ സമയം തൊട്ട് അടുത്ത പള്ളിയിൽ ഉണ്ടായിരുന്ന അവളുടെ ബന്ധുവായ വി. ബ്രൂണോ അവളുടെ ശിരസ് എടുത്ത് ശരീരത്തിൽ വച്ചു ഉടൻ തന്നെ അവൾക്ക് ജീവൻ തിരിച്ചു കിട്ടി. ഈ അത്ഭുതം നടന്ന സ്ഥലത്ത് ഒരു നീരുറവ പൊട്ടി പുറപ്പെടുകയും അതിൽ നിന്ന് പുറപെട്ട ജലം ഇപ്പോഴുംഒഴുകി കുളത്തിൽ എത്തുന്നു. ഈ കുളത്തിൽ നിന്നുള്ള ജലം സ്പർശിച നിരവധി ആളുകൾക്ക് രോഗശാന്തിയും അത്ഭുതങളും ഇപ്പോഴും തുടരുന്നു.
ഈ അത്ഭുതകുളം സന്ദർശിക്കുവാനും പരിശുദ്ധ കുർബാനയിൽ പങ്കു ചേരാനും ഏവരേയും റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി സ്വാഗതം ചെയ്തു കൊള്ളുന്നു. ഈ തീർത്ഥാടനത്തിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ 2.30 ന് ഹോളിവെല്ലിൽ എത്തിച്ചേരേണ്ടതാണ്.

ഹോളിവെല്ലിന്റെ അഡ്രസ്

St. Winefrides Shrine
Greenfield Street
Holywell
CH8 7PN.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more