1 GBP = 107.49
breaking news

സന്ദർലാൻഡ് സെ. ജോസഫ്‌സ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ; സെപ്റ്റംബർ 14 ശനിയാഴ്ച

സന്ദർലാൻഡ് സെ. ജോസഫ്‌സ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ; സെപ്റ്റംബർ 14 ശനിയാഴ്ച

സന്ദർലാൻഡ് : ഭാരതത്തിന്റെ പ്രഥമ വിശുധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ സന്ദർലാൻ സെ. ജോസെഫ്സ് ദേവാലയത്തിൽ വെച്ച് സെപ്തമ്പർ 14 ശനിയാഴ്ച ഭക്തിനിർഭരമായ പരിപാടികളോടെ തുടക്കമാകുന്നു . രാവിലെ 10 നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയിൽ ബഹു. ഫാ. ജോസ് അന്ത്യാംകുളം MCBS ( Parish Priest , St. Wilfred & St. Marys Church, Leeds ) മുഖ്യകാര്മീകനാകും .

തിരുനാൾ കുർബാനയിൽ രൂപതയിലെ നിരവധി വൈദീകർ സഹാകാര്മീകരാകും . തുടർന്ന് നടക്കുന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷിണത്തിൽ , ഭാരതത്തിന്റെ സാംസ്‌കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷണതയും പ്രതിബലിക്കും. . ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് REDHOUSE COMMUNITY CENTRE നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ, നോര്ത്ത് ഈസ്റ്റിലെ വിവിധ പ്രദേശങ്ങളിലെ വൈദീകരും മറ്റു പ്രമുഖ വ്യക്ത്തിതത്വങ്ങളും അണിചേരുന്ന സായ്യാന്നത്തിൽ കേരളീയ ക്രൈസ്തവ പാരമ്പര്യം വിളിച്ചോതുന്ന കലാസാംസ്കാരിക പരിപാടികളാൽ സമ്പന്നമായിരിക്കും. സന്ദർലാൻഡ് സീറോ മലബാർ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ കണ്ണിനും കാതിനും ഇമ്പമേകും.
സെപ്റ്റംബർ അഞ്ചിന് ( വ്യാഴം ) ഏഴു മണിക്ക് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഒന്പത് ദിവസ്സം നീണ്ടുനില്ക്കുന്ന നോവേനയ്ക്കും വിശുദ്ധ കുര്ബാനക്കും ഫാമിലി യുണിറ്റ് അംഗങ്ങൾ നേതൃത്വം നല്കും. തിരുനാളിന് ബഹു. ഫാ, ജിജോ പ്ലാപ്പള്ളി യുടെ നേതൃത്വത്തിലുള്ള പാരിഷ് കമ്മിറ്റി , തിരുനാൾ നോര്ത്ത് ഈസ്റ്റിലെ മലയാളി സാംസ്കാരിക സംഗമമാക്കാനുള്ള ഒരുക്കത്തിലാണ് .
.

Screenshot

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more